34. سبإ (സബഅ്) ആയത്ത് 50

قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى ۖ وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ ۚ إِنَّهُۥ سَمِيعٌۭ قَرِيبٌۭ﴿٥٠﴾

 قُلْ പറയുക إِن ضَلَلْتُ ഞാന്‍ വഴിപിഴച്ചെങ്കില്‍ فَإِنَّمَا أَضِلُّ എന്നാല്‍ നിശ്ചയമായും ഞാന്‍ വഴിപിഴക്കുന്നു عَلَىٰ نَفْسِي എന്‍റെ പേരില്‍ (മാത്രം) وَإِنِ اهْتَدَيْتُ ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചെങ്കില്‍ فَبِمَا يُوحِي എന്നാല്‍ വഹ്-യു (ബോധനം) നല്‍കുന്നതുകൊണ്ടുമാണ് إِلَيَّ എനിക്കു رَبِّي എന്‍റെ റബ്ബ് إِنَّهُ سَمِيعٌ നിശ്ചയമായും അവന്‍ കേള്‍ക്കുന്നവനാണ് قَرِيبٌ സമീപസ്ഥനാണ്, അടുത്തവനാണ്.

34:50പറയുക: "ഞാന്‍ വഴിപിഴച്ചിട്ടുണ്ടെങ്കില്‍, എന്‍റെ പേരില്‍ (ദോഷം വരുത്തി) തന്നെയാണ് ഞാന്‍ വഴി പിഴക്കുന്നത്. ഞാന്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ (അത്), എന്‍റെ റബ്ബ് എനിക്കു "വഹ്-യു" നല്‍കുന്നതുകൊണ്ടുമാണ്. നിശ്ചയമായും അവന്‍ കേള്‍ക്കുന്നവനാണ്; സമീപസ്ഥനാണ്.

തഫ്സീർ : 50-50

നബി()യുടെ മാര്‍ഗ്ഗം ശരിയാണോ തെറ്റാണോ എന്ന സംശയത്തോടുകൂടിയുള്ള ഒരു പ്രസ്താവനയല്ല. സത്യനിഷേധികളെ ചിന്തിപ്പിക്കുവാനും, ആകര്‍ഷിക്കുവാനും വേണ്ടിയുള്ള ഒരു സമീപനനയമാണ് ഇത്. നബി() പാപങ്ങളില്‍നിന്നു സുരക്ഷിതനായിരിക്കെ, എന്‍റെ തിന്‍മകള്‍ക്കു ഞാന്‍ തന്നെ ഉത്തരവാദിയാണെന്നും, എന്‍റെ നന്‍മകള്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ ലഭിക്കുന്നതാണെന്നും പ്രഖ്യാപിക്കുവാന്‍ നബി()യോടു കല്പിച്ചിരിക്കുന്നതു നാം പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാകുന്നു.