34:4വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടിയാകുന്നു (അത്). അക്കൂട്ടരാകട്ടെ, അവര്‍ക്കു പാപമോചനവും, മാന്യമായ ഉപജീവനവുമുണ്ടായിരിക്കും
وَٱلَّذِينَ سَعَوْ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مِّن رِّجْزٍ أَلِيمٌۭ﴿٥﴾
34:5(നമ്മെ) പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായിക്കൊണ്ട് നമ്മുടെ "ആയത്തു"കളില്‍ (കുഴപ്പത്തിന്) പരിശ്രമം നടത്തിയിട്ടുള്ളവരാകട്ടെ, അക്കൂട്ടര്‍ക്കു വേദനയേറിയ കഠിന ദണ്ഡനയാകുന്ന ശിക്ഷയുമുണ്ടായിരിക്കും
وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ﴿٦﴾
34:6അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ കണ്ടറിയുന്നതാണ്: നിന്റെ രക്ഷിതാവിങ്കല്‍ നിന്നു നിനക്കു ഇറക്കപ്പെട്ടിട്ടുള്ളതു തന്നെയാണ്, യഥാര്‍ത്ഥമെന്നും, സ്തുത്യര്‍ഹനായ പ്രതാപശാലിയായുള്ളവന്റെ [അല്ലാഹുവിന്റെ] പാതയിലേക്കു അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നുവെന്നും
തഫ്സീർ : 4-6
‘അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍’ എന്നു പറഞ്ഞതു വേദഗ്രന്ഥങ്ങളെയും, മതകാര്യങ്ങളെയുംകുറിച്ചു അറിയുന്നവരെപ്പറ്റിയാണ്, ലൗകികമോ ശാസ്ത്രീയമോ ആയ അറിവുകള്‍ ആ യാഥാര്‍ത്ഥ്യം അറിയുവാന്‍ മതിയാവുകയില്ലല്ലോ. (5-ആം വചനത്തിലെ ആശയത്തെക്കുറിച്ചു താഴെ 38-ആം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്.)