عن عبد الله بن عمرو بن العاص رضي الله عنهما أن النبي ﷺ قال : "مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا"
رواه مسلم (384) .
അർഥം:
അബ്ദുല്ലാഹ് ബിൻ അംറ് ബിൻ ആസ് (റ) നിന്നും നിവേദനം, നബി ﷺ പറഞ്ഞു: “ഒരാൾ എൻ്റെ മേൽ ഒരു സ്വലാത്ത് (പ്രാർഥന) ചൊല്ലിയാൽ അത് കാരണത്താൽ അല്ലാഹു അവനെ പത്ത് പ്രാവശ്യം ആശിർവദിക്കും”
വിശദീകരണം:
• നബി ﷺ യുടെ മേൽ സ്വലാത്ത് ചെല്ലുന്നതിൻ്റെ മഹ ത്വം.
• നബി ﷺ യുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലാത്തവൻ പിശുക്കനാണ്.
• സ്വലാത്ത് എന്ന പദം അല്ലാഹുവിലേക്ക് ചേർന്ന് വരുമ്പോൾ അതിൻ്റെ അർഥം ആശീർവാദം എന്നാണ്.
• സ്വലാത്ത് എന്ന പദം മലക്കുകളിലേക്ക് ചേർത്ത് വന്നാൽ പാപമോചന പ്രാർഥന എന്നാണ് അതിൻ്റെ അർഥം
• അതല്ലാത്ത ഘട്ടത്തിൽ പ്രാർഥന എന്നാണ് ഈ പദം കൊണ്ട് അർഥമാക്കുന്നത്.
• നിസ്കാരത്തിനും അറബിയിൽ സ്വലാത്ത് എന്നാണ് പറയുക.
• ഒരു ദിവസം എത്ര കണ്ട് ഒരാൾക്ക് സ്വലാത്ത് ചൊല്ലാൻ കഴിയുമോ അത്രയും വർധിപ്പിച്ച് ചൊല്ലണം.
• വെള്ളിയാഴ്ച ദിവസം സാധാരണയിലും കൂടുതലായി സ്വലാത്ത് ചൊല്ലണം.
• സ്വലാത്തിൻ്റെ വാചകങ്ങളായി ഹദീഥുകളിൽ സ്ഥിരപ്പെട്ടു വന്ന ഏത് പ്രാർഥനകളും നബിക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാം
• ബാങ്കുകൾക്ക് ശേഷം സ്വലാത്ത് ചൊല്ലാം.
• സ്വലാത്തിൻ്റെ പേര് പറഞ്ഞ് നബിയോട് പ്രാർഥിക്കു ന്ന ആളുകളെ കാണാം, അത് ശിർക്കാണ്. നിഷിദ്ധമാണ്.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا [الأحزاب : 56]
“തീര്‍ച്ചയായും അല്ലാഹു നബിയെ ആശിർവദിക്കുകയും, അവൻ്റെ മലക്കുകൾ നബിക്ക് വേണ്ടി പാപമോചനവും തേടുകയും ചെയ്യുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിൻ്റെ മേല്‍ (അല്ലാഹുവിൻ്റെ) കാരുണ്യ വും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.”
خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ [التوبة : 103]
“അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്ര ഹത്തിന്നായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിൻ്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു”