ഹദീഥ് 11: സൽസ്വഭാവം

عن أبي هريرة رضي الله عنه قال: قال رسول الله صلى عليه وسلم: "أَكْمَلُ المُؤْمِنِينَ إِيمَانًا أَحْسَنُهمْ خُلُقًا وَخِيَارُكُمْ خِيَارُكُمْ لِأَهْلِهِ"
[الترغيب والترهيب | الصفحة أو الرقم : 3/358 ] 

അർഥം: 
അബൂ ഹുറയ്റ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “വിശ്വാസികളിൽ സമ്പൂർണ വിശ്വാസമുള്ളവർ സൽസ്വഭാവികളാകുന്നു. നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ഉത്തമർ ആയവരാണ്.“

വിശദീകരണം:
•    സൽസ്വഭാവത്തിൻ്റെ മഹത്വം
•    വിശ്വാസപൂർത്തീകരണത്തിന് സൽസ്വഭാവം അനിവാര്യം
•    ജനങ്ങളിലെ ഏറ്റവും നല്ല സ്വഭവത്തിൻ്റെ ഉടമയായിരുന്നു മുഹമ്മദ് നബി ﷺ.
•    നബിയുടെ നിയോഗ ലക്ഷ്യങ്ങളിൽ പെട്ടതാണ് സൽസ്വഭാവത്തിൻ്റെ പൂർത്തീകരണം
•    സ്വകാര്യ ജീവിതത്തിലെ വിശുദ്ധി അതിപ്രധാനമാണ്.
•    മീസാനിൽ കനം തൂങ്ങുന്ന പ്രവർത്തനമാണ് സൽ സ്വഭാവം
•    നന്മകൾ മുഴുവനും സൽസ്വഭാവമാണ്. അത് സമാധാനം സമ്മാനിക്കും. അതിനെയും അതിൻ്റെ ആളുകളെയും നാം സ്നേഹിക്കണം. അവരോട് ബന്ധം പുലർത്തണം.
•    തിന്മകൾ മുഴുവനും ദുസ്വഭാങ്ങളാണ്. അവയിൽ നിന്നും അതിൻ്റെ ആളുകളിൽ നിന്നും പൂർണമായും വിട്ടു നിൽക്കണം. വെറുപ്പ് പ്രകടിക്കണം.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ         [القلم : 4]

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ [النحل : 90]


“തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബ ബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. അവന്‍ വിലക്കു ന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു.”