വിഭാഗം - 3
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَلَا تَكُن فِى مِرْيَةٍۢ مِّن لِّقَآئِهِۦ ۖ وَجَعَلْنَـٰهُ هُدًۭى لِّبَنِىٓ إِسْرَٰٓءِيلَ﴿٢٣﴾
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَلَا تَكُن فِى مِرْيَةٍۢ مِّن لِّقَآئِهِۦ ۖ وَجَعَلْنَـٰهُ هُدًۭى لِّبَنِىٓ إِسْرَٰٓءِيلَ﴿٢٣﴾
وَلَقَدْ آتَيْنَا നാം നല്കിയിട്ടുണ്ടു مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം فَلَا تَكُن എന്നാല്‍ നീ ആവരുത് فِي مِرْيَةٍ ഒരു ആശങ്കയിലും, സംശയത്തിലും مِّن لِّقَائِهِ അതിന്റെ (അദ്ദേഹത്തിന്റെ) കാഴ്ചയെ (ഏറ്റെടുക്കലിനെ) പ്പറ്റി وَجَعَلْنَاهُ അദ്ദേഹത്തെ (അതിനെ) നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്ക്
32:23മൂസാക്കു നാം വേദഗ്രന്ഥം നല്കുകയുണ്ടായിട്ടുണ്ട്; എന്നാല്‍ അതിന്റെ (അഥവാ അദ്ദേഹത്തിന്റെ) കാഴ്ചയെക്കുറിച്ച് നീ യാതൊരു ആശങ്കയിലും ആകേണ്ടതില്ല. നാം അതിനെ (അഥവാ അദ്ദേഹത്തെ) ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു.
وَجَعَلْنَا مِنْهُمْ أَئِمَّةًۭ يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَـٰتِنَا يُوقِنُونَ﴿٢٤﴾
32:24തങ്ങള്‍ ക്ഷമ കൈക്കൊണ്ടപ്പോള്‍ നമ്മുടെ കല്പനയനുസരിച്ച് (ജനങ്ങള്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്കുന്ന ചില നേതാക്കളെ നാം അവരില്‍നിന്നു ഉണ്ടാക്കുകയും ചെയ്തു. അവര്‍, നമ്മുടെ ആയത്തുകളില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്തിരുന്നു.
إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿٢٥﴾
32:25നിശ്ചയമായും, അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്റെ റബ്ബ്തന്നെ അവര്‍ക്കിടയില്‍ ഖിയാമത്തു നാളില്‍ തീരുമാനം ചെയ്യുന്നതാണ്.
തഫ്സീർ : 23-25
لقاء (ലിഖാഉ) എന്ന വാക്കിനു ‘കാണുക, ഏറ്റെടുക്കുക, സ്വീകരിക്കുക’ എന്നൊക്കെ അര്‍ത്ഥമുണ്ട്. لِّقَائِهِ എന്നതിലുള്ള സര്‍വ്വനാമം (ضمير) വേദഗ്രന്ഥത്തെ ഉദ്ദേശിച്ചോ, മൂസാ(عليه السلام)നെ ഉദ്ദേശിച്ചോ ആകാവുന്നതുമാണ്. ഈ അടിസ്ഥാനത്തില്‍ 23-ആം വചനത്തിലെ ആദ്യഭാഗത്തിനു ഒന്നിലധികം വ്യാഖ്യാനം നല്കപ്പെട്ടുകാണാം. വാചകഘടനയും, സന്ദര്‍ഭവും വെച്ചു നോക്കുമ്പോള്‍ താഴെ പറയുന്ന രണ്ടിലൊരു വ്യാഖ്യാനമാണ് അവയില്‍വെച്ചു കൂടുതല്‍ യുക്തമായി തോന്നുന്നത്:
1) മൂസാക്കു വേദഗ്രന്ഥം നല്കിയിട്ടു അദ്ദേഹത്തിനുണ്ടായ കാഴ്ചയെപ്പറ്റി – അദ്ദേഹത്തിനു നേരിടേണ്ടിവന്ന എതിര്‍പ്പുകളെയും, വിഷമങ്ങളെയും കുറിച്ച് – ഒട്ടും സംശയിക്കുവാനില്ല. വളരെ കടുത്തതായിരുന്നു അത്. അതുപോലെത്തന്നെയാണ് ഈ ജനതയില്‍ നിന്നു തനിക്കും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
2) മൂസാക്ക് വേദഗ്രന്ഥം കൊടുത്തുവല്ലോ. അതുപോലെ നീയും വേദഗ്രന്ഥം കാണുന്നതിനെസ്സംബന്ധിച്ച് – അഥവാ ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശകവും നിയമസംഹിതയുമാകുന്ന ഒരു പൂര്‍ണ്ണഗ്രന്ഥം തനിക്കും ലഭിക്കുമാറാകുന്നതിനെക്കുറിച്ച് – ഒട്ടും ആശങ്കക്കവകാശമില്ല. അതു ലഭിക്കുകതന്നെ ചെയ്യും. الله اعلم
ഈ വചനങ്ങളില്‍ ഒന്നുരണ്ടു സൂചനകള്‍ അടങ്ങിയിട്ടുള്ളതായി കാണാം. ഇസ്രാഈല്യര് വേദഗ്രന്ഥം കൈവെടിയുകയും സത്യത്തില്‍ നിന്നു പാടെ ഭിന്നിച്ചുപോകുകയും ചെയ്തപ്പോള്‍ അവരെ നയിക്കത്തക്ക നേതാക്കള്‍ അവരില്‍ ഇല്ലാതായി. വേദഗ്രന്ഥമാകട്ടെ, അതിന്റെ സാക്ഷാല്‍ രൂപത്തില്‍ അവശേഷിക്കാതെയും, ആ രൂപത്തില്‍ അതു ആരാലും അംഗീകരിക്കപ്പെടാതെയും ആയിത്തീര്‍ന്നു. അതുകൊണ്ട് ഒരു പുതിയ ന്യായപ്രമാണത്തിന്റെയും വേദഗ്രന്ഥതിന്റെയും ആവശ്യം നേരിട്ടിരിക്കുകയാണ്. ആ ഗ്രന്ഥം, കാലാവസാനം വരെ അവശേഷിക്കുന്നതാവണം. അതിന്റെ അധ്യാപനങ്ങള്‍ എല്ലാ കാലത്തും യഥാവിധി തുറന്നുകാട്ടുവാന്‍ പര്യാപ്തമായ ആളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും വേണം. അതത്രെ, വിശുദ്ധ ഖുര്‍ആന്‍. അല്ലാഹു പറയുന്നു: إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ (നാം തന്നെയാണ് പ്രമാണം – ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതു കാത്തു സൂക്ഷിക്കുന്നവരുമാണ്. (സൂ: ഹിജ്ര്: 9) നബി (ﷺ) പറയുന്നു: لا يزال من امتى امة قائمة بامر الله لا يضرهم من خذ لهم ولا من خالفهم حتى يأتى امر الله وهم على ذلك – متفق عليه (എന്റെ സമുദായത്തില്‍ നിന്നു ഒരുവിഭാഗം ആളുകള്‍ അല്ലാഹുവിന്റെ കല്പനയനുസരിച്ച് നിലകൊള്ളുന്നവരായി ഉണ്ടാവാതിരിക്കയില്ല. അവരെ കൈവെടിയുന്നവരാകട്ടെ, അവരോടു ഭിന്നിച്ചു നില്ക്കുന്നവരാകട്ടെ അവര്‍ക്കു ഉപദ്രവം – തടസ്സം – വരുത്തുകയില്ല. അങ്ങനെ, അവര്‍ അതേ നിലയിലിരിക്കവെ അല്ലാഹുവിന്റെ കല്പന – കാലവസാനം -വന്നെത്തും. (ബു. മു.)