33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 38-39

مَّا كَانَ عَلَى ٱلنَّبِىِّ مِنْ حَرَجٍۢ فِيمَا فَرَضَ ٱللَّهُ لَهُۥ ۖ سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۚ وَكَانَ أَمْرُ ٱللَّهِ قَدَرًۭا مَّقْدُورًا﴿٣٨﴾

 مَّا كَانَ ഉണ്ടായിട്ടില്ല, ഇല്ല, ഉണ്ടാകാനില്ല عَلَى النَّبِيِّ നബിയുടെമേല്‍ مِنْ حَرَجٍ ഒരു വിഷമവും, തെറ്റും فِيمَا فَرَضَ اللَّـهُ അല്ലാഹു നിയമിച്ചതില്‍, നിശ്ചയിച്ചതില്‍ لَهُ അദ്ദേഹത്തിനു سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടി, ചട്ടം, മാര്‍ഗ്ഗം فِي الَّذِينَ خَلَوْا മുന്‍കഴിഞ്ഞുപോയവരില്‍ مِن قَبْلُ മുമ്പ് وَكَانَ ആകുന്നു, ആയിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്‍റെ കല്പന, കാര്യം قَدَرًا നിര്‍ണ്ണയം, വ്യവസ്ഥ مَّقْدُورًا നിര്‍ണ്ണയം ചെയ്യപ്പെട്ട, വ്യവസ്ഥ ചെയ്യപ്പെട്ട (ഖണ്ഡിതമായ).

33:38അല്ലാഹു നബിക്കു നിശ്ചയിച്ചു (നിയമിച്ചു) കൊടുത്തതില്‍, അദ്ദേഹത്തിന്‍റെമേല്‍ യാതൊരു വിഷമവും ഉണ്ടാകുവാനില്ല;- മുന്‍കഴിഞ്ഞുപോയിട്ടുള്ളവരില്‍ (നടപ്പാക്കപ്പെട്ടിരുന്ന) അല്ലാഹുവിന്‍റെ നടപടിക്രമം തന്നെ, അല്ലാഹുവിന്‍റെ കല്‍പ്പന വ്യവസ്ഥാപിതമായ ഒരു (ഖണ്ഡിത) വ്യവസ്ഥയാകുന്നു.

ٱلَّذِينَ يُبَلِّغُونَ رِسَـٰلَـٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًۭا﴿٣٩﴾

 الَّذِينَ يُبَلِّغُونَ എത്തിച്ചുകൊടുക്കുന്ന (പ്രബോധനം ചെയ്യുന്ന)വര്‍ رِسَالَاتِ اللَّـهِ അല്ലാഹുവിന്‍റെ ദൗത്യങ്ങളെ وَيَخْشَوْنَهُ അവനെ പേടിക്കുകയും ചെയ്യുന്നു وَلَا يَخْشَوْنَ പേടിക്കുന്നുമില്ല أَحَدًا ഒരാളെയും إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ وَكَفَىٰ മതി بِاللَّـهِ അല്ലാഹു(തന്നെ) حَسِيبًا വിചാരണക്കാരന്‍.

33:39അതായതു: അല്ലാഹുവിന്‍റെ ദൗത്യങ്ങളെ എത്തിച്ചു [പ്രബോധനംചെയ്തു] കൊടുക്കുകയും, അവനെ പേടിക്കുകയും, അല്ലാഹുവിനെയല്ലാതെ ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവര്‍! [അവരില്‍ നടപ്പാക്കപ്പെട്ട നടപടി തന്നെ നബിയിലും നടപ്പാക്കിയിരിക്കയാണ്.] വിചാരണ നടത്തുവാനായി അല്ലാഹുതന്നെ മതി!,

തഫ്സീർ : 38-39 

സൈനബ (رضي الله عنها) യുടെ വിവാഹവിഷയത്തില്‍ നബി()യെ സംബന്ധിച്ചു യാതൊരു ആക്ഷേപവും ആരോപണവുമില്ല; അല്ലാഹു നിയമിച്ചുകൊടുത്തതു നടപ്പില്‍ വരുത്തുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു; ഇത്തരം കാര്യങ്ങളില്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍മാര്‍ മുഖേന ജനങ്ങള്‍ക്കു മാതൃക കാട്ടുകയെന്നതു അല്ലാഹുവിൻറെ മുമ്പേയുള്ള നടപടിയാണ്; അവൻറെ കൽപനാനിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതു അവരുടെ ചുമതലയാണ്; അതില്‍ അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും അവര്‍ ഭയപ്പെടുന്നതുമല്ല; അവിശ്വാസികളും വക്രബുദ്ധികളും എന്തുതന്നെ പറഞ്ഞാലും അതു വിലവെക്കേണ്ടതില്ല; അതിനെപ്പറ്റി വിചാരണ ചെയ്തു നടപടി എടുക്കുവാന്‍ അല്ലാഹു മാത്രംമതി; അതവന്‍ നടത്തിക്കൊള്ളും എന്നൊക്കെയാണ് അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മുഹമ്മദ്‌ അവന്‍റെ മകന്‍റെ ഭാര്യയെ വിവാഹം കഴിച്ചുഎന്നു ആക്ഷേപിക്കുന്നവരെ അല്ലാഹു ഒരു യാഥാര്‍ത്ഥ്യം മൗലിക പ്രധാനമായ ഒരു സിദ്ധാന്തം ഓര്‍മ്മിപ്പിക്കുന്നു:-