عن أبي ذرٍّ عن النَّبيِّ ﷺ قال: "ثَلَاثَةٌ لَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ، وَلَا يَنْظُرُ إِلَيْهِمْ، وَلَا يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ ". قَالَ : فَقَرَأَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَلَاثَ مِرَارٍ. قَالَ أَبُو ذَرٍّ : خَابُوا، وَخَسِرُوا، مَنْ هُمْ يَا رَسُولَ اللَّهِ ؟ قَالَ : " الْمُسْبِلُ ، وَالْمَنَّانُ، وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ" رواه مسلم (106).
അർഥം:
അബൂദർ (റ) നിന്നും നിവേദനം. നബി ﷺ പറഞ്ഞു: “മൂന്നു (വിഭാഗം) ആളുകളോട് ഉയിർത്തെഴുന്നേൽപ് നാളിൽ അല്ലാഹു സംസാരിക്കുകയുമില്ല അവരെ (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയുമില്ല, (പാപ) ശുദ്ധീകരണം നടത്തുകയും ഇല്ല. അവർക്ക് വേദനയുള്ള ശിക്ഷയു ണ്ടായിരിക്കുന്നതുമാണ്. (അബൂദർ )
നബി ﷺ മൂന്ന് ആവർത്തി ഇതു പറഞ്ഞു. അബൂദർ പറഞ്ഞു: അവർ നശിച്ചിരിക്കുന്നു, പരാജയപ്പെട്ടിരിക്കുന്നു. അവർ ആരാണ് അല്ലാഹുവിൻ്റെ ദൂതരെ ? നബി പറഞ്ഞു: വസ്ത്രം വലിച്ചിഴച്ച് നടക്കുന്നവനും, ചെയ്ത നന്മകൾ എടുത്ത് പറയുന്നവനും കള്ള സത്യം ചെയ്ത് തൻ്റെ കച്ചവട സാധനങ്ങൾ വിറ്റൊഴിക്കുന്നവരും.
വിശദീകരണം:
• അല്ലാഹുവിന് അനുയോജ്യമായ പ്രകാരം അല്ലാഹു സംസ്കരിക്കും എന്നത് ഈ ഹദീഥിൽ നിന്നും മന സ്സിലാക്കാം
• ഉയിർത്തെഴുനേൽപ് ദിവസം ഉണ്ടാവുന്ന വിവിധങ്ങളായ ശിക്ഷകൾ.
• ഫാഷൻ്റെയും മറ്റും പേരിൽ വസ്ത്രം വലിച്ചിഴച്ച് നടക്കുന്നവ പുരുഷന്മാർക്ക് വരാനിരിക്കുന്ന ദുരന്തങ്ങൾ.
• വസ്ത്രധാരണത്തിൽ ഇസ്ലാമിക നിയമങ്ങൾ പാലിക്കേണ്ടുന്നതിൻ്റെ ഗൗരവം.
• ചെയ്ത നന്മകൾ എടുത്തു പറഞ്ഞ് കർമഫലങ്ങൾ നശിപ്പിക്കുന്നതിനോടൊപ്പം കടന്നു വരാനിരിക്കുന്ന അപകടങ്ങൾ
• മറച്ചു വെക്കേണ്ട സൽകർമങ്ങൾ രഹസ്യമാക്കി വെക്കേണ്ടതിൻ്റെ അനിവാര്യത.
• കേവല ലാഭത്തിന് വേണ്ടി കളവുകൾ പറഞ്ഞ് കച്ചവട വസ്തുക്കൾ വിറ്റഴിക്കുമ്പോൾ നഷ്ടമാകുന്നത് പരലോക വിജയം.
• കച്ചത്തിലും ക്രയവിക്രയങ്ങളിലും സത്യ സന്ധതയു ടെയും വിശ്വസ്തതയുടെയും അനിവാര്യത.
• പരലോക ചിന്തയിലൂടെ മാത്രമേ സുരക്ഷിത ജീവി തം സാധ്യമാകൂ.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ [محمد : 33]
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.”
يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَيْءٍ مِّمَّا كَسَبُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ [البقرة : 264]
“സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാ ഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതി . ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കള ഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.”