34. سبإ (സബഅ്) ആയത്ത് 45

وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَـٰهُمْ فَكَذَّبُوا۟ رُسُلِى ۖ فَكَيْفَ كَانَ نَكِيرِ﴿٤٥﴾

 وَكَذَّبَ الَّذِينَ യാതൊരുകൂട്ടരും കളവാക്കി مِن قَبْلِهِمْ ഇവരുടെമുമ്പുള്ള وَمَا بَلَغُوا ഇവര്‍ എത്തിയിട്ടുമില്ല مِعْشَارَ مَا യാതൊന്നിന്‍റെ പത്തിലൊരംശം آتَيْنَاهُمْ നാമവര്‍ക്കു നല്‍കിയ فَكَذَّبُوا എന്നിട്ടവര്‍ വ്യാജമാക്കി رُسُلِي എന്‍റെ ദൂതന്‍മാരെ فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെ ആയി, ഉണ്ടായി نَكِيرِ എന്‍റെ പ്രതിഷേധം, വെറുപ്പ്.

34:45ഇവര്‍ക്കുമുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. അവര്‍ക്കു നാം നല്‍കിയതിന്‍റെ പത്തിലൊരംശത്തിങ്കല്‍ ഇവര്‍ എത്തിച്ചേര്‍ന്നിട്ടുമില്ല. അങ്ങനെ, അവര്‍ എന്‍റെ ദൂതന്‍മാരെ വ്യാജമാക്കി. അപ്പോള്‍ എന്‍റെ പ്രതിഷേധം എപ്രകാരമാണുണ്ടായത്?! (ഇവരൊന്നു അന്വേഷിക്കട്ടെ.)

തഫ്സീർ : 45-45

സൂ:റൂം 9ല്‍ പ്രസ്താവിച്ചതുപോലെ, ഇവരെക്കാള്‍ ശക്തിയും, പ്രതാപവും, നാഗരീകതയും, ആയുസ്സുമെല്ലാം ഉണ്ടായിരുന്നിട്ടും അവരുടെ അക്രമത്തിനു നടപടി എടുക്കുന്നതില്‍ അല്ലാഹുവിനു യാതൊരു തടസ്സവുമുണ്ടായില്ല. എന്നിരിക്കെ, അവരുടെ ദശമാനക്കണക്കിനു പോലും ശക്തി ലഭിച്ചിട്ടില്ലാത്ത ഇവരില്‍ ശിക്ഷാ നടപടി എടുക്കുന്നതിനുണ്ടോ വല്ല മുടക്കും?!