عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ : "…إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ "اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ" حَتَّى تَخْتِمَ الْآيَةَ ؛ فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلَا يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِحَ…"
അർഥം:
അബൂ ഹുറൈറ (റ) ൽ നിന്ന് നിവേദനം: “നീ വിരിപ്പിലേക്ക് കിടക്കുന്നതിനു മുൻപ് ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക. അങ്ങനെ പാരായണം ചെയ്താൽ പ്രഭാതം വരെ നിനക്ക് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകും. നേരം വെളുക്കുന്നതുവരെ ശൈത്താൻ നിന്റെ അടുത്ത് പ്രവേശിക്കുകയില്ല.”
വിശദീകരണം :
قال رسول الله ﷺ : مَنْ قَرَأَ آيَةَ الْكُرْسِيِّ دُبُرَ كُلِّ صَلَاةٍ مَكْتُوبَةٍ، لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ (الطبراني : 7408 – صححه الألباني)
നബി ﷺ പറഞ്ഞു: “ആരെങ്കിലും ഓരോ ഫര്‍ള് നമസ്കാര ശേഷവും ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നുവെങ്കില്‍, അവനും സ്വര്‍ഗത്തിനുമിടയില്‍ തടസ്സമായി അവന് മരണപ്പെടുക എന്നതല്ലാതെ മറ്റൊന്നുമില്ല.”
നബി ﷺ പറഞ്ഞു : “ആരെങ്കിലും എല്ലാ ഫ൪ള് നമസ്കാരങ്ങൾക്ക് ശേഷം ആയത്തുൽ കുർസിയ്യ് ഓ തിയാൽ, അവനും അവന്റെ സ്വർഗ പ്രവേശനത്തിനുമിടയിൽ മരണം അല്ലാതെ വേറൊന്നും തടസ്സം ഉണ്ടായിരിക്കുന്നതല്ല”. (നസാഇ)