ഹദീഥ് 34: സമ്പന്നരും സമ്പത്തിൻ്റെ കാവൽക്കാരും 

قال عبدُ اللهِ: قال النَّبيُّ ﷺ: "أَيُّكُمْ مَالُ وَارِثِهِ أَحَبُّ إِلَيْهِ مِنْ مَالِهِ ؟ ". قَالُوا : يَا رَسُولَ اللَّهِ، مَا مِنَّا أَحَدٌ إِلَّا مَالُهُ أَحَبُّ إِلَيْهِ. قَالَ : "فَإِنَّ مَالَهُ مَا قَدَّمَ، وَمَالُ وَارِثِهِ مَا أَخَّرَ"  (أخرجه البخاري : 6442)

അർഥം:
അബദുല്ലാഹ് ഇബ്നു മസ്ഊദ് (റ) പറഞ്ഞു: നബി ﷺ ചോദിച്ചു: തൻ്റെ ധനത്തെക്കാൾ തൻ്റെ അനന്തരാവകാശിയുടെ ധനത്തെ ഏറ്റവും ഇഷ്ടപ്പെടുന്നവർ നിങ്ങളിൽ ആരാണുള്ളത് ?. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരെ ഞങ്ങൾക്ക് ഞങ്ങളുടെ ധനമാണ് കൂടുത ൽ ഇഷ്ടം. അവിടുന്ന് പറഞ്ഞു: അവൻ ചെലവഴിച്ചവയാണ് അവൻ്റെ ധനം. ചെലവഴിക്കാതെ പിന്തിപ്പിച്ച് വെച്ചത് അവൻ്റെ അനന്തരാവകാശിയുടെ ധനമാണ്.

വിശദീകരണം.
•    നബി ﷺ തൻ്റെ അനുചരൻമാർക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കുന്ന രീതി.
•    തൻ്റെതാണന്ന് കരുതി എടുത്തു വെക്കുന്നതിൽ പലതും തനിക്ക് ലഭിക്കാനുള്ളതല്ല.
•    തൻ്റെ ജീവിതകാലത്ത് അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ച ധനം മാത്രമാണ് തനിക്കുള്ളത്.
•    ധനം അല്ലാഹുൻ്റെ മാർഗത്തിൽ ചെലവഴിച്ച് അല്ലാഹുവിൻ്റെ അടുത്തേക്ക് സമ്പന്നനായി തിരിച്ചു പോകാം. അല്ലങ്കിൽ ധനത്തിൻ്റെ കാവൽകാരനായി ജീവിച്ച് ദരിദ്രനായി തിരിച്ചു പോകാം.
•    തൻ്റെ സ്വത്തിൽ  കുടുംബത്തിനും സമൂഹത്തിനും മതത്തിനും ഓഹരികൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
•    നമ്മൾ പ്രവത്തിച്ചതിൻ്റെയും അതിൻ്റെ ഭാഗമായി ഉണ്ടായ നന്മകളുടെയും പ്രതിഫലം നമുക്ക് ആസ്വദി ക്കാൻ സാധിക്കും.
•    നമ്മുടെ അധ്വാനം നമുക്ക് പരലോകത്ത് ഗുണം ചെ യ്യണമെങ്കിൽ അതിൽ നിന്നും നാം ചെലവഴിക്കണം.
•    ജാരിയായ സ്വദക്വയുടെ പ്രാധാന്യം.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ         [يس : 12]

“തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്തു വെച്ചതും അവരുടെ (പ്രവര്‍ത്തന ങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതി വെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു.”

وَمَثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ  [البقرة : 265]

“അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്ക നികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കു ന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.”