عن عبد الله بن عمرو قال: قيل لرسول الله ﷺ: أَيُّ النَّاسِ أَفْضَلُ ؟ قَالَ : "كُلُّ مَخْمُومِ الْقَلْبِ، صَدُوقِ اللِّسَانِ". قَالُوا : صَدُوقُ اللِّسَانِ نَعْرِفُهُ، فَمَا مَخْمُومُ الْقَلْبِ ؟ قَالَ : " هُوَ التَّقِيُّ النَّقِيُّ، لَا إِثْمَ فِيهِ، وَلَا بَغْيَ، وَلَا غِلَّ، وَلَا حَسَدَ "
[رواه ابن ماجه: 4216، وصححه الألباني في صحيح ابن ماجه]
അർഥം:
അബ്ദുല്ലാഹി ബിൻ അംറ് (റ) യിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണെന്ന് നബിയോട് ചേദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: സത്യസന്ധതയും ഹൃദയ വിശുദ്ധിയുമുള്ളവനാണ്. അവർ (സ്വഹാബിമാർ) ചോദിച്ചു: സത്യസന്ധത ഞങ്ങൾക്കറിയാം, എന്നാൽ എന്താണ് ഹൃദയവിശുദ്ധി (കൊണ്ട് ഉദ്ദേശിക്കുന്നത്) ? അവിടുന്ന് പറഞ്ഞു: ശുദ്ധ ഭക്തിയുള്ളതും, അധർമവും അതിക്രമവും വിദ്വേഷവും അസൂയയും ഇല്ലാത്ത (ഹൃദയം)
വിശദീകരണം:
• ജൻമമല്ല കർമമാണ് മഹത്വത്തിന് ആധാരം.
• നല്ല വ്യക്തിയാകണമെങ്കിൽ സത്യസന്ധതയും ഹൃദയ വിശുദ്ധിയും അനിവാര്യമാണ്.
• സത്യം സമാധാനവും അസത്യം അസ്വസ്ഥതയും നൽകുന്നു.
• സത്യസന്ധരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
• സത്യസന്ധരുടെ കൂടെയുള്ള സഹവാസം വിശ്വാസത്തിൽ ദൃഢത സമ്മാനിക്കുന്നു.
• ഹൃദയവിശുദ്ധിയില്ലാത്തൻ അല്ലാഹുവിങ്കൽ അനാ ദരിക്കപ്പെടും.
• ശുദ്ധഭക്തിയുള്ള ഹൃദയം പക, വിദ്വേഷം, അസൂയ മുതലായ ചീത്ത സ്വഭാവങ്ങളിൽ നിന്നും മുക്തമായി രിക്കും.
• കപടഭക്തികൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല. അ ത്തരക്കാർ ശിക്ഷാർഹരാണ്.
• ഭക്തി ഉണ്ടാകാനുള്ള മാർഗം നബി പഠിപ്പിച്ച ആരാധ നകൾ കൃത്യമായി നിർവഹിക്കലും, തെറ്റുകളിൽ നി ന്നും വിട്ടുനിൽക്കലുമാണ്.
• ഭക്തി വർദ്ധിക്കുവാനായി നബിയിൽ നിന്നും സ്ഥിരപ്പെട്ട പ്രാർഥനകൾ നിർവഹിക്കുക.
അസൂയ, പക, വിദ്വേഷം തുടങ്ങിയവ മനുഷ്യനെ നീചനാക്കി മാറ്റുന്നു. ഹൃദയവിശുദ്ധിയോടെ അല്ലാഹുവിനെ കണ്ടുമുട്ടുന്നവൻ മാത്രമാണ് വിജയം കൈവരിക്കുക. ഹൃദയ വിശുദ്ധിയുള്ളവൻ സത്യസ ന്ധനായിരിക്കും. നന്മകൾ അറിയാനും ജീവിതത്തിൽ പകർത്താനുമുള്ള സ്വഹാബിമാരുടെ ഉത്സാഹം.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ [الحجرات : 13]
“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മ ജ്ഞാനിയുമാകുന്നു.”
ﵟقُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَﵞ [الأعراف : 33]
“പറയുക: എൻ്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിൻ്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്.”
يَوۡمَ لَا يَنفَعُ مَالٞ وَلَا بَنُونَ ٨٨ إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبٖ سَلِيمٖ
“അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ”