ഹദീഥ് 29: കര്‍മങ്ങള്‍ക്ക് തുടര്‍ച്ച വേണം

عَنْ عَائِشَةَ رَضِيَ اللهُ عنها قَالَتْ : قَالَ رَسُولُ اللَّهِ ﷺ : أَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى أَدْوَمُهَا وَإِنْ قَلَّ

(مسلم : 783)

ആഇശ (റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : “അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കർമം സ്ഥിരമായി ചെയ്യുന്നതാണ്, അതെത്ര കുറച്ചാണെങ്കിലും”

വിശദീകരണം.
•    റമദാന് മുമ്പുള്ള ജീവിതത്തേക്കാള്‍ ഉത്തമമായിരിക്കണം റമദാന് ശേഷമുള്ള ജീവിതം
•    നന്മ സ്വീകരിക്കുന്നതിന്റെ അടയാളം തുടര്‍ന്നു കൊണ്ടിരിക്കുന്ന നന്മ തന്നെയാണ്
•    നന്മ തിരസ്‌കരിക്കപ്പെട്ടതിന്റെ അടയാളം  തിന്മകളില്‍ മുഴുകുക എന്നതാണ്
•    അതിനാല്‍ റമദാനില്‍ ആര്‍ജിച്ചെടുത്ത സുകൃതങ്ങള്‍ നമുക്ക് ഇനിയും തുടരാം
•    കാരണം കര്‍മനൈരന്തര്യമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്
•    നബിയും സ്വാഹാബികളും ഒരു കാര്യം ചെയ്യാൻ തുടങ്ങിയാൽ അത് നിലനിർത്താറുണ്ടായിരുന്നു 
•    രാത്രി നമസ്കാരങ്ങളും ജമാഅത്ത് നമസ്കാരങ്ങളും റമദാന് ശേഷവും തുടരാൻ നമുക്കാവണം 
    അനുഷ്ഠാനങ്ങള്‍ക്ക് അവധിയില്ല 
•    റമദാനില്‍  സുകൃതങ്ങളിൽ മുഴുകിയവർ പെരുന്നാളോട് കൂടി വിനോദത്തിലേക്കും തിന്മകളിലേക്കും വഴിമാറിപ്പോകുന്ന വര്‍ത്തമാനകാല മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്
•    കേവലം ചില ആരാധനകള്‍ നിര്‍വഹിക്കാനുള്ള നിശ്ചിത സന്ദര്‍ഭമെന്ന നിലക്കാണ് കൂടുതല്‍പേരും റമദാനെ സമീപിക്കുന്നത്
•    അവരത് മുടങ്ങാതെ നിര്‍വഹിക്കുകയും റമദാനുശേഷം എല്ലാം അവഗണിക്കുകയും ചെയ്യുന്നു
•    അതിനാല്‍ തന്നെ റമദാന്‍ അവരുടെ ജീവിതത്തില്‍ ആവശ്യമായ മാറ്റമോ പരിവര്‍ത്തനമോ സൃഷ്ടിക്കുന്നില്ല
•    റമദാന്‍ കഴിയുന്നതോടെ  പതിവനുസരിച്ച് തിന്മകളിലേക്ക് അവര്‍ മടങ്ങുകയും ചെയ്യുന്നു.
•    അല്ലാഹുവിന് വേണ്ടി നിര്‍വഹിക്കുന്ന ആരാധനകള്‍ സ്ഥലകാല ബന്ധിതമല്ല; മരണം വരെ തുടര്‍ന്നു കൊണ്ടേ യിരിക്കേണ്ടതാണ്.
•    അല്ലാഹു സല്‍ക്കര്‍മങ്ങള്‍ക്ക് മരണമല്ലാത്ത മറ്റൊരവധിയും നമുക്ക് നല്‍കിയിട്ടില്ല

 وَٱعۡبُدۡ رَبَّكَ حَتَّىٰ يَأۡتِيَكَ ٱلۡيَقِينُ  (الحجر : 99)

"ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിൻ്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക"