أَفَمَن كَانَ مُؤْمِنًۭا كَمَن كَانَ فَاسِقًۭا ۚ لَّا يَسْتَوُۥنَ﴿١٨﴾
أَفَمَن كَانَ അപ്പോള്‍ ആയിട്ടുള്ളവനാണോ مُؤْمِنًا സത്യവിശ്വാസി كَمَن ഒരുവനെപ്പോലെ كَانَ فَاسِقًا തോന്നിയവാസി (ധിക്കാരി, തെമ്മാടി) ആയിട്ടുള്ള لَّا يَسْتَوُونَ അവര്‍ സമമാവുകയില്ല
32:18അപ്പോള്‍, സത്യവിശ്വാസിയായിരിക്കുന്നവന്‍ തോന്നിയവാസിയായിരിക്കുന്നവനെപ്പോലെയാണോ?! (അല്ല,) അവര്‍ സമമാവുകയില്ല.
أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ جَنَّـٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ﴿١٩﴾
32:19എന്നാല്‍, വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന്റെ ഫലമായി, സല്‍ക്കാരമെന്നനിലയില്‍, അവര്‍ക്കു (ആതിഥേയ) വാസത്തിന്റെ സ്വര്‍ഗ്ഗങ്ങളുണ്ടായിരിക്കും.
وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿٢٠﴾
32:20എന്നാല്‍, തോന്നിയവാസം പ്രവര്‍ത്തിച്ചവരാകട്ടെ, അവരുടെ (ആതിഥേയ) വാസസ്ഥലം നരകമാകുന്നു; അവര്‍ അതില്‍നിന്നു പുറത്തുപോകുവാന്‍ ഉദ്യമിക്കുമ്പോഴെല്ലാം, അതില്‍ (തന്നെ വീണ്ടും) അവര്‍ മടക്കപ്പെടുന്നതാണ്. അവരോടു പറയപ്പെടുകയും ചെയ്യും: "നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍" എന്ന്‍!
തഫ്സീർ : 18-20
ഇരുകൂട്ടരുടെയും വിശ്വാസങ്ങളും പ്രവൃത്തികളും ഇഹത്തില്‍ പരസ്പരവിരുദ്ധമായിരുന്നതുപോലെത്തന്നെ, പരത്തില്‍ ഇരുകൂട്ടരുടെയും പ്രതിഫലങ്ങളും, പര്യവസാനങ്ങളും പരസ്പര വിരുദ്ധമായിരിക്കും. ഒരുകൂട്ടരുടെ – സജ്ജനങ്ങളായ വിശ്വാസികളുടെ – ആനന്ദപരമായ സ്വര്‍ഗ്ഗീയ ജീവിതം എത്രമേല്‍ മഹത്തരമാണോ, അത്രയും കടുത്തതും അസഹ്യവുമായിരിക്കും മറ്റേവരുടെ – ധിക്കാരികളായ അവിശ്വാസികളുടെ – നരകജീവിതവും. എന്നാല്‍, ധിക്കാരികള്‍ക്കുള്ള ശിക്ഷാനടപടി പരലോകത്തില്‍വെച്ചു മാത്രമാണോ ഉണ്ടായിരിക്കുക? അല്ല: –