عَنْ أَنَسِ بْنِ مَالِكٍ أَنَّهُ قَالَ : أَتَى رَجُلٌ مِنْ بَنِي تَمِيمٍ رَسُولَ اللَّهِ ﷺ ، فَقَالَ : يَا رَسُولَ اللَّهِ، إِنِّي ذُو مَالٍ كَثِيرٍ، وَذُو أَهْلٍ وَوَلَدٍ وَحَاضِرَةٍ، فَأَخْبِرْنِي كَيْفَ أُنْفِقُ ؟ وَكَيْفَ أَصْنَعُ ؟ فَقَالَ رَسُولُ اللَّهِ ﷺ : "تُخْرِجُ الزَّكَاةَ مِنْ مَالِكَ ؛ فَإِنَّهَا طُهْرَةٌ تُطَهِّرُكَ، وَتَصِلُ أَقْرِبَاءَكَ، وَتَعْرِفُ حَقَّ السَّائِلِ وَالْجَارِ وَالْمِسْكِينِ ". (أحمد : 12394)
അർഥം:
അനസ് (റ) ൽ നിന്ന് നിവേദനം : ബനൂ തമീം ഗോത്രത്തി ൽ നിന്ന് ഒരാൾ വന്നുകൊണ്ട് നബി ﷺ : യോട് ചോദിച്ചു : “അല്ലാഹുവിൻ്റെ ദൂതരേ, ഞാൻ ധാരാളം സംബത്തും കുടുംബവും മക്കളും ഉള്ള വ്യക്തിയാണ്, അതിനാൽ ഞാൻ എങ്ങനെയാണ് അത് ചിലവഴിക്കേണ്ടത് എന്ന് എന്നെ അറിയിച്ചാലും” അപ്പോൾ നബി ﷺ പറഞ്ഞു : “നീ നിൻ്റെ സമ്പത്തിൽ നിന്നും സകാത് നൽകുക: നിശ്ചയം അത് നിന്നെ ശുദ്ധീകരിക്കും, നീ നിൻ്റെ കുടുംബക്കാരോട് ബന്ധം ചേർക്കുക. ചോദിച്ചു വരുന്നവരുടേയും അയൽവാസികളുടേയും ദരിദ്രൻ്റേയും ബാധ്യതകളെ മനസ്സിലാക്കുക”
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ:
خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا وَصَلِّ عَلَيۡهِمۡۖ إِنَّ صَلَوٰتَكَ سَكَنٞ لَّهُمۡۗ وَٱللَّهُ سَمِيعٌ عَلِيمٌ
“അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു”
وَٱلَّذِينَ فِيٓ أَمۡوَٰلِهِمۡ حَقّٞ مَّعۡلُومٞ :
“തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും”
وَمَآ أَنفَقۡتُم مِّن شَيۡءٖ فَهُوَ يُخۡلِفُهُۥۖ وَهُوَ خَيۡرُ ٱلرَّٰزِقِينَ :
“നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ”
مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥٓ أَضۡعَافٗا كَثِيرَةٗۚ وَٱللَّهُ يَقۡبِضُ وَيَبۡصُۜطُ وَإِلَيۡهِ تُرۡجَعُونَ :
“അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകു ന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടു ന്നതും”
مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجۡرٞ كَرِيمٞ :
“ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമു ള്ളത്.”
إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ :
“ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്”
വിശദീകരണം :
• ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളിൽ ഒന്നാണ് സകാത്
• സകാത്ത് കൊടുത്തു വീട്ടൽ നിർബന്ധവും അതിനെ നിഷേധിക്കുന്നവൻ കാഫിറും ആണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്
• സകാത്തിന് റമദാനുമായി യാതൊരു ബന്ധവുമില്ല
• റമദാൻ മാസം സകാത്ത് കൊടുക്കേണ്ട മാസവും അല്ല
• ഒരാളുടെ സമ്പത്തിന്റെ നിസ്വാബ് പൂർത്തിയായി ഒരു വർഷം തികയുമ്പോൾ ആ നിസ്വാബും കഴി ഞ്ഞുള്ള സമ്പത്ത് ബാക്കിയുണ്ടെങ്കിൽ ആണ് സകാത്ത് നൽകേണ്ടത്
• ഒരാളുടെ നിസ്വാബിന്റെ സമയം റമദാൻ ആണെങ്കിൽ റമദാനിൽ സകാത്ത് നൽകണം എന്ന് മാത്രം
• സകാത്ത് നൽകേണ്ടത് അറബി മാസം അനുസരിച്ചാണ് എന്നതിനാൽ വിട്ടു പോകാതിരിക്കാനായി ഒരാൾ സകാത്ത് കൊടുക്കാനായി എല്ലാ റമദാനും തിരഞ്ഞെടുക്കുന്നുവെങ്കിൽ അതിൽ പ്രശ്നമില്ല
• സ്വർണം, വെള്ളി, കറൻസി, കച്ചവടം, കൃഷി, കാലികൾ തുടങ്ങിയവക്കെല്ലാം സകാത്ത് ഉണ്ട്
നിസ്വാബ് :
• സ്വർണം : 85 ഗ്രാം
• വെള്ളി: 595 ഗ്രാം
• കറൻസി: 595 ഗ്രാം വെള്ളിക്ക് തുല്യമായത്
• കച്ചവടം : 595 ഗ്രാം വെള്ളിക്ക് തുല്യമായത്
ആർക്കാണ് നൽകേണ്ടത്
• സകാത്തിന്റെ അവകാശികൾ 8 വിഭാഗം ആണ്
إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ :
“ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗ തികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്”
• ഈ വചനത്തിൽ പറഞ്ഞ 8 വിഭാഗം ആൾക്കാർക്ക് മാത്രമേ സകാത് നൽകാവൂ
• അതല്ലാത്തവർക്ക് നൽകിയാൽ ഒരാളുടെ സകാത് വീടുന്നതല്ല
1. ഫക്കീർ : ദരിദ്രൻ, സ്വന്തമായി ഒന്നുമില്ലാത്തവൻ
2. മിസ്കീൻ : അഗതികൾ, ഉള്ള വരുമാനം നിത്യ ചെലവിന് തന്നെ തികയാത്തവനോ, അല്ലെങ്കിൽ നിത്യ ചെലവ് കഴിച്ച് ഒന്നും ബാക്കിയില്ലാത്തവനോ
3. സകാത്തിന്റെ ജോലിക്കാർ : സംഭരണം, അവകാശികളെ കണ്ടെത്തല്‍, വിതരണം, സമ്പത്ത് പരിശോധിക്കല്‍, മൂല്യനിര്‍ണയം, സകാത്ത് കണക്കാക്കല്‍ തുടങ്ങിയ അതിപ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഉദ്യോഗ വൃന്ദത്തിനുള്ള ശമ്പളച്ചെലവാണിത്. ഈ വിഭാഗത്തിന്റെ നിസ്വാര്‍ത്ഥമായ സേവനം ഉറപ്പുവരു ത്താന്‍ അവരുടെ വേതനം സകാത്തില്‍ നിന്ന് തന്നെ നല്‍കാന്‍ അനുവദിച്ചത് ഈ വ്യവസ്ഥയുടെ കെട്ടുറപ്പിന്ന് സഹായകമാണ്.
4. ഇസ്‌ലാമിലേക്ക് മനസ്സിണങ്ങിയവർ :
• മൂന്ന് വിധം ആളുകള്‍ ആണ് ഈ ഗണത്തില്‍ പെടുന്നത്:
1) ഇസ്ലാമിലേക്ക് കടന്നുവരാന്‍ താൽപര്യം കാണിക്കുകയും ഇസ്ലാമിനെ ഇഷ്ടപ്പെടുകയും ചെയ്യു ന്നവര്‍.
2) ഉപദ്രവം ഇല്ലാതാക്കാന്‍ വേണ്ടി നല്കപ്പെടുന്നവര്‍. അതായത് ഇസ്ലാമിനോട് ശത്രുത വച്ച് പുലര്‍ത്തുകയും, ദ്രോഹം ചെയ്യുകയും ചെയ്യുന്ന ആളുകളുടെ ഉപദ്രവത്തെ തടയാന്‍ സകാത്തി ല്‍ നിന്നും നൽകാം.
3) പുതു മുസ്ലിംകളാണ് മൂന്നാമത്തെ വിഭാഗം. അവര്‍ പ്രാരാബ്ധക്കാരാണെങ്കില്‍ മുസ്ലിംകള്‍ ആണെന്ന നിലക്ക് തന്നെ അവര്‍ സകാത്ത് അര്‍ഹിക്കുന്നവര്‍ ആണ്.
5. അടിമ മോചനം :
• മൂന്നു വിഭാഗം ആളുകള്‍ ഈ ഇനത്തില്‍ പെടുന്നു:
1) മോചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ.
2) അന്യായമായി തടവിലാക്കപ്പെട്ട വിശ്വാസി.
3) പീഡിപ്പിക്കപ്പെടുന്ന അടിമയെ പൂര്‍ണമായും വില നല്‍കി മോചിപ്പിക്കല്‍
6. കടക്കാർ :
• കടക്കാര്‍ രണ്ടുവിധമുണ്ട്:
1) സ്വന്തം ആവശ്യത്തിനുവേണ്ടി കടക്കാരനായവന്‍. കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ മാത്രം സകാത്തില്‍ നിന്നും നല്‍കപ്പെടും.
2) രണ്ടുപേര്‍ക്കിടയില്‍ പ്രശ്നം പരിഹരിക്കാനായി അന്യൻ്റെ ബാധ്യത ഏറ്റെടുത്തവന്‍. ധനികനാണെങ്കില്‍ പോലും സകാത്തില്‍ നിന്നും സഹായിക്കപ്പെടും.
7. അല്ലാഹുവിന്റെ മാർഗത്തിൽ
• അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദിന് ഇറങ്ങുന്നവർ ആണ് ഈ വിഭാഗം കൊണ്ടുള്ള ഉദ്ദേശം.
• ഇവിടെ في سبيل الله എന്ന പദത്തിന്‍റെ അടിസ്ഥാനത്തി ല്‍ എല്ലാ നല്ലകാര്യങ്ങള്‍ക്കും സകാത്ത് ഉപയോഗി ക്കാം എന്ന വാദം ദുര്‍ബലമാണ് എന്ന് ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) അദ്ദേഹത്തിന്റെ الشرح الممتع എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.
• പള്ളി നിർമാണം, പള്ളി പരിപാലനം, ഇസ്‌ലാമിക പ്രബോധനം തുടങ്ങിയവക്കെല്ലാം സകാത്തിൽ നിന്നും നൽകൽ പാടില്ലാത്തതാണ്
8. വഴിമുട്ടിയ യാത്രക്കാർ
• വഴിമുട്ടിയ യാത്രക്കാരന് സുരക്ഷിതമായ ഇടത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രാചെലവ് സകാത്തില്‍ നിന്നും നല്‍കാം. തിന്മക്ക് വേണ്ടി യാത്രപുറപ്പെടുകയും വഴിമുട്ടുകയും ചെയ്ത ആള്‍ക്ക് സകാത്തില്‍ നിന്നും നല്‍കപ്പെടുകയില്ല
• സംഘടിതമായാണ് സകാത്ത് വിതരണം നടത്തേണ്ടത്
• സകാത്ത് വിതരണം ചെയ്യുന്നവർ വിതരണ വിഷയത്തിൽ കൂടുതൽ ഗൗരവം കാണിക്കണം
• യഥാർഥ അവകാശികൾക്കള്ള സകാത് നൽകിയത് എങ്കിൽ അവർ അല്ലാഹുവിന്റെ അടുക്കൽ കുറ്റക്കാർ ആകും, സകാത് ഏല്പിച്ചവരുടെ ബാധ്യത ഒഴിയുകയും ചെയ്യും