ഹദീഥ് 10: അറിവിൻ്റെ മഹത്വം

وعن أبي أمامة الباهلي - رضي الله عنه - قال: ذُكِرَ لِرَسُولِ اللَّهِ ﷺ رَجُلَانِ : أَحَدُهُمَا عَابِدٌ، وَالْآخَرُ عَالِمٌ، فَقَالَ رَسُولُ اللَّهِ ﷺ: "فَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِي عَلَى أَدْنَاكُمْ ". ثُمَّ قَالَ رَسُولُ اللَّهِ ﷺ : " إِنَّ اللَّهَ، وَمَلَائِكَتَهُ، وَأَهْلَ السَّمَاوَاتِ، وَالْأَرَضِينَ، حَتَّى النَّمْلَةَ فِي جُحْرِهَا، وَحَتَّى الْحُوتَ ؛ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ"

[صحيح الترمذي : 2685 ]

അർഥം :
അബൂ ഉമാമത്തുൽ ബാഹിലി (റ) നിന്നും നിവേദനം, രണ്ട് പേർ നബി ﷺ യുടെ അടുക്കൽ അനുസ്‌മരിക്കപ്പെട്ടു. അവരിൽ ഒന്നാമൻ ആരാധനകളിൽ കഴിഞ്ഞു കൂടുന്നവനും രണ്ടാമൻ പണ്ഡിതനുമായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: “ആരാധനകളിൽ കഴി ഞ്ഞു കൂടുന്നവനേക്കാൾ പണ്ഡിതനുള്ള ശ്രേഷ്ടതയുടെ ഉപമ എൻ്റെയും നിങ്ങളിലെ ഏറ്റവും നിസാരനായ വ്യക്തിയുടെയും ശ്രേഷ്ടതയുടെ ഉപമ പോലെയാണ്. ശേഷം നബി ﷺ പറഞ്ഞു. ജനങ്ങൾക്ക് നന്മ പഠിപ്പിച്ചു കൊടുക്കുന്നവനെ അല്ലാഹു ആശീർവദിക്കുകയും അവന് വേണ്ടി മലക്കുകളും ആകാശങ്ങളിൾഉള്ളവരും ഭൂമിയിലെ മാളത്തിൽ കഴിയുന്ന ഉറുമ്പുകൾ മുതൽ കടലിലെ മത്സ്യങ്ങൾ വരെ പ്രാർഥിക്കുകയും ചെയ്യുന്നു.”

വിശദീകരണം
•    അറിവിൻ്റെ മഹത്വത്തെ കുറിക്കുന്ന ഒരു ഹദീഥാണിത്
•    സ്വഹാബികളിലെ ഒരു സാധാരണക്കാരനുള്ള മഹ ത്വവും നബിക്കുള്ള മഹത്വവും തമ്മിൽ എത്ര അന്തരം ഉണ്ടോ, അതുപോലെ അന്തരമുണ്ട് ഒരു പണ്ഡിതൻ്റെ മഹത്വവും ആരാധനയിൽ മുഴുകി ജീവിക്കുന്ന സാധാരണ മനുഷ്യൻ്റെ മഹത്വവും തമ്മിൽ.
•    അറിവ് നബിമാരുടെ അനന്തര സ്വത്താണ്.
•    അല്ലാഹു ഒരാൾക്ക് നന്മ ചെയ്യാൻ ഉദ്ദേശിച്ചാൽ അയാൾക്ക് മതപരമായ അറിവ് നൽകി അനുഗ്രഹിക്കും.
•    യാഥാർത്ഥ അറിവ് അതിൻ്റെ ആളുകളെ തിന്മകളി ൽ നിന്നും കുഴപ്പങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
•    അറിവ് പകർന്ന് നൽകുന്നതിനനുസരിച്ച് വർധിച്ചു കൊണ്ടിരിക്കും.
•    ഉപകാരപ്രദമായ അറിവിൻ്റെ  ഗുണഫലങ്ങൾ മനുഷ്യൻ്റെ ക്വബ്റിൽ പോലും അനുഭവിക്കാൻ സാധിക്കും
•    ഉപകാരപ്രദമായ അറിവ് വിശ്വാസികൾക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ്.
•    മതപഠനം സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കും
•    പണ്ഡിതന്മാർ അല്ലാഹുവിനാൽ ആശീർവദിക്കപ്പെ ടുന്നവരാണ്.
•    ലോകത്തുള്ള മുഴുവൻ സൃഷ്ടിജാലങ്ങളും പണ്ഡിത ർക്ക് വേണ്ടി പാപമോചന പ്രാർഥന നടത്തുന്നു.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

وَقُل رَّبِّ زِدْنِي عِلْمًا         [طه : 114]

“എൻ്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക.”

قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ         [الزمر : 9]

“പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.”

إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ      [فاطر : 28]

“അല്ലാഹുവെ ഭയപ്പെടുന്നത് അവൻ്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.”