عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ ﷺ : "رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ، وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ". [ابن ماجه : 1690 ]
അർഥം:
അബൂഹുറൈറ (റ) യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: “എത്രയെത്ര നോമ്പുകാരാണ്, അവന് തന്റെ നോമ്പിലൂടെ പട്ടിണി കിടന്നതല്ലാതെ (മറ്റൊരു പ്രയോജ നവും) ഇല്ല. എത്രയെത്ര രാത്രി നമസ്കാരക്കാരാണ് അവന് തന്റെ രാത്രി നമസ്കാരത്തിലൂടെ ഉറക്കമിളച്ചു എന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല“
വിശദീകരണം:
• കേവല പട്ടിണി മാത്രമായി നമ്മുടെ നോമ്പ് മാറരുത്
• ചില നോമ്പുകാരെ കുറിച്ച് ഉപരിസൂചിത ഹദീസിലെ പ്രവാചകന്റെ ഓർമപ്പെടുത്തൽ ശ്രദ്ധേയമാണ്
• പകലിലെ വ്രതവും രാത്രിയിലെ നിസ്കാരവും നഷ്ടപ്പെടുന്നവരിൽ നാം പെട്ടു പോകാതിരിക്കണം
• നോമ്പ് നഷ്ടമാകുന്നവർ ആരാണ് എന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ ﷺ : "مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ"
“വല്ലവനും അനാവശ്യ സംസാരവും പ്രവർത്തനവും ഉപേക്ഷിക്കാത്ത പക്ഷം അവന് തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല” (ബുഖാരി:1903)
• അതിനാൽ ഭക്ഷണത്തോടൊപ്പം അനാവശ്യമായ എ ല്ലാ കാര്യങ്ങളിൽ നിന്നും നോമ്പുകാരൻ വിട്ടു നിൽ ക്കണം
• വായ മാത്രമല്ല എല്ലാ അവയങ്ങളും നോമ്പെടുക്ക ണം
• മഹാനായ സ്വഹാബി ജാബിറുബ്നു അബ്ദില്ല (റ) പറഞ്ഞു:
قَالَ أبُو عبدِ الله جَابِرُ بنُ عبدِ الله رضي الله عنهما : إذَا صُمْتَ فَليَصُمْ سَمْعُكَ وَبَصَرُكَ وَلِسَانُكَ عَنِ الكَذِبِ وَالمَحَارِمِ وَدَعْ أذَى الجَارِ وليَكُنْ عَلَيكَ وَقَارٌ وَسَكِينَةٌ يَوْمَ صَوْمِكَ وَلا تَجْعَلْ يَوْمَ صَوْمِكَ وَيَوْمَ فِطْرِكَ سَوَاءً (مصنف ابن أبي شيبة : 2/271)
“നീ നോമ്പെടുത്താൽ നിന്റെ കാതും, കണ്ണും, നാവും കളവിൽനിന്നും ഹറാമുകളിൽ നിന്നും നോമ്പെടുക്കട്ടെ. അയൽവാസിയെ ഉപദ്രവിക്കുന്നത് നീ ഒഴിവാക്കുകയും ചെയ്യണം. നിന്റെ നോമ്പിന്റെ ദിവസം നിനക്ക് ഗാംഭീര്യവും അച്ചടക്കവും ഉണ്ടാകണം. നിനക്ക് നോമ്പുള്ള ദിവസവും നോമ്പില്ലാത്ത ദിവസവും നീ ഒരു പോലെയാക്കരുത്“
• ഇവ നോമ്പ് മുറിക്കില്ലെങ്കിലും നോമ്പിന്റെ കൂലി കുറച്ചു കളയുമെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചു
• ഷെയ്ഖ് ഇബ്നു ബാസ് (റഹി) പറഞ്ഞു :
• “ചീത്തവാക്കുകള്‍, പ്രവൃത്തികള്‍, ചിന്തകള്‍ എന്നി വകൊണ്ട് നോമ്പ് മുറിയുകയില്ലെങ്കിലും നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാകും” (ഫതാവാ ഇബ്നു ബാസ് 15/320)
• അനാവശ്യങ്ങൾ ചെയ്യാതിരിക്കാനും ഇനി അനാവശ്യങ്ങൾക്ക് മറ്റുള്ളവർ പ്രേരിപ്പിച്ചാൽ താൻ ആത്മ സംയമനം കൈവിടാതിരിക്കാൻ വേണ്ടി സ്വന്തത്തെയും അവരെയും താൻ നോമ്പുകാരനാണ് എന്ന് ഓർമപ്പെടുത്താൻ പ്രവാചകൻ ﷺ പഠിപ്പിച്ചു
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ ﷺ قَالَ : الصِّيَامُ جُنَّةٌ، فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ. مَرَّتَيْنِ
“വ്രതം ഒരു പരിചയാണ്. അതിനാൽ (നോമ്പുകാരൻ) ചീത്ത വാക്കു പറയുകയോ മാന്യതക്ക് നിരക്കാത്തത് പ്രവർത്തിക്കുകയോ ചെയ്യരുത്. അവനോട് ആരെങ്കി ലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താ ൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ രണ്ട് തവണ പറയട്ടെ…“ (ബുഖാരി: 1894)
സമയം പാഴാക്കരുത്
• റമളാനിലെ ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വെറുതെ സമയം പാഴാക്കി കളയുന്ന പ്രവ൪ത്തനങ്ങളില്‍ സത്യവിശ്വാസികള്‍ ഏ൪പ്പെടരുത്.
• സമയം നഷ്ടപ്പെടുത്തൽ ഏറെ ഗൗരവമുള്ള വിഷയമാണ്
• ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു :
إِضَاعَةُ الْوَقْتِ أَشَدُّ مِنْ الْمَوْتِ ، لِأَنَّ إِضَاعَةَ الْوَقْتِ تَقْطَعُكَ عَنْ اللَّهِ وَالدَّارِ الْآخِرَةِ ،وَالْمَوْتُ يَقْطَعُكَ عَنْ الدُّنْيَا وَأَهْلِهَا (الْفَوَائِدُ)
“സമയം നഷ്ടപ്പെടുത്തൽ മരണത്തേക്കാൾ കഠിനമാണ്, കാരണം ; സമയനഷ്ടം അല്ലാഹുവിളിച്ചു നിന്നും പരലോകത്തിൽ നിന്നും മുറിച്ചുകളയും, എന്നാൽ മരണം ഇഹാലോകവും അതിന്റെ ആളുകളെയുമാണ് മുറിച്ചു കളയുന്നത്”
അധികപേരും പാഴാക്കിക്കളയുന്ന വിലപിടിച്ച മൂന്ന് സമയങ്ങളുണ്ട്.
1. അത്താഴ സമയം
• അത്താഴം തയ്യാറാക്കുന്നതിലും ഉറക്കത്തിലുമായി ക്കൊണ്ടാണ് അത് നഷ്ടപ്പെടാറുള്ളത്
• അല്ലാഹു ഒന്നാനാകാശത്തുണ്ടാകുന്ന രാവിന്റെ അവസാന മൂന്നിലൊന്ന് ഭാഗത്തെ സമയമാണ് ഇത്
2. സുബ്ഹി നമസ്കാരശേഷം അതിരാവിലെ.
• ഉറക്കത്തിലൂടെയാണ് അതിലധികവും നഷ്ടപ്പെടാറുള്ളത്
• എന്നാൽ ഇത് അനുഗ്രഹീതമായ സമയമാണ്
• നബി ﷺ ഈ സമയത്തിനായി പ്രത്യേകം പ്രാർഥിച്ചിട്ടുണ്ട് :
عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ، قَالَ : قَالَ رَسُولُ اللَّهِ ﷺ : " اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا " (احمد : 1320 ، حسنه الألباني)
“അല്ലാഹുവേ എന്റെ സമുദായത്തിന് അവരുടെ പ്രഭാത സമയങ്ങളിൽ അനുഗ്രഹം ചൊരിയണേ”
3. നോമ്പ് തുറയുടെ സമയം
• മഗ്രിബിന് മുമ്പായി പകലിന്റെ അവസാന സമയം. നോമ്പുതുറക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നതി ലും സംസാരങ്ങളിലുമാണ് അധികവും നഷ്ടപ്പെടാറു ള്ളത്
• പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന 3 സമയങ്ങളിൽ ഒന്നായി നബി ﷺ പറഞ്ഞത് ഈ സമയമാണ് :
وَالصَّائِمُ حِينَ يُفْطِرُ (الترمذي : 2526)
“...നോമ്പുകാരൻ അത് തുറക്കുമ്പോൾ...”
സോഷ്യൽ മീഡിയയുടെ ഉപയോഗം
• റമളാന്‍ സമാഗതമാവുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങ ളിലെ ഇടപെടലുകളില്‍ മനഃപൂര്‍വമായ നിയന്ത്രണ ങ്ങള് വരുത്തിയിട്ടില്ലെങ്കില്‍ നമ്മുടെ ഖുര്‍ആന്‍ പാരായണത്തെയും മറ്റ് ദിക്റ് ദുആകളെയും അത് സാരമായി ബാധിക്കും.
• പകലും രാത്രിയുമായി നിശ്ചിത സമയത്ത് മാത്രമെ ഫേസ്ബുക്കും വാട്ട്സ്ആപ്പും ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയുള്ളൂ എന്ന തീരുമാ നം സ്വയം എടുക്കേണ്ടതുണ്ട്.
• പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങളില്‍ നാം സോഷ്യന്‍ മീഡിയകളുടെ കൂടെയാവരുത്.
• റബ്ബിന്റെ മുന്നില്‍ നമ്മുടെ ആവശ്യങ്ങള്‍ മനസ്സുരുകി തേടേണ്ട സമയത്ത് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും സമയം കഴിക്കുന്നവ൪ നഷ്ടക്കാരാണ്.
• അത്താഴത്തിന്റെ സമയത്തും നോമ്പ് തുറക്കുന്ന സമയത്തും നമസ്കാരാനന്തര സമയത്തുമെല്ലാം നാം പ്രാര്‍ഥനയില്‍ തന്നെയാണ് കഴിച്ച് കൂട്ടേണ്ടത്