عن ابنِ عبَّاسٍ رَضِيَ اللهُ عنهما "أَنَّ النَّبيَّ ﷺ بَعَثَ مُعاذًا إِلَى اليَمَنِ، فَقَالَ: اتَّقِ دَعْوَةَ المَظْلُومِ؛ فَإِنَّهَا لَيْسَ بَيْنَهَا وَبَيْنَ اللهِ حِجَابٌ" أخرجه البخاري (2448) واللفظ له، ومسلم (19).
അർഥം:
ഇബ്നു അബ്ബാസ് (റ) നിന്നും നിവേദനം: മുആദ് (റ) നെ യമനിലേക്ക് നിയോഗിച്ചപ്പോൾ നബി ﷺ പറഞ്ഞു: “അക്രമിക്കപ്പെട്ടവൻ്റെ പ്രാർഥന നീ സൂക്ഷിക്കുക. അല്ലാഹുവിൻ്റെയും ആ പ്രാർഥനയുടെ ഇടയിലും മറയില്ല.”
വിശദീകരണം:
• അക്രമം മഹാപാതകമാണ്.
• നീതി നടപ്പാക്കാനും അനീതി ഉച്ചാടനം ചെയ്യാനും പണിയെടുക്കേണ്ടവരാണ് വിശ്വാസികൾ.
• ആളുകൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടയൽ അക്രമമാണ്.
• അക്രമിക്കപ്പെട്ടവൻ ആരായാലും അവൻ്റെ പ്രാർഥന ഉത്തരം കിട്ടുന്ന പ്രാർഥനയാണ്.
• അക്രമികളെ അക്രമത്തെതൊട്ട് തടയൽ അയാളെ നന്മയിൽ സഹായിക്കലാണ്.
• ഏറ്റവും വലിയ അക്രമം ശിർക്കും ഏറ്റവും വലിയ പുണ്യകർമം തൗഹീദുമാണ്.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ [المائدة : 8]
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു”
يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا [النساء : 135]
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങൾക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാ ഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.”