34. سبإ (സബഅ്) ആയത്ത് 42

فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍۢ نَّفْعًۭا وَلَا ضَرًّۭا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ﴿٤٢﴾

 فَالْيَوْمَ അന്ന് لَا يَمْلِكُ സ്വാധീനപ്പെടുത്തുകയില്ല (കഴിയുകയില്ല) بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്കു نَّفْعًا ഉപകാരം ചെയ്‌വാന്‍ وَلَا ضَرًّا ഉപദ്രവം ചെയ്‌വാനും ഇല്ല وَنَقُولُ നാം പറയുകയും ചെയ്യും لِلَّذِينَ ظَلَمُوا അക്രമം ചെയ്തവരോട്‌ ذُوقُوا ആസ്വദിക്കുവിന്‍, രുചി നോക്കുവിന്‍ عَذَابَ النَّارِ നരകത്തിലെ ശിക്ഷ الَّتِي كُنتُم നിങ്ങളായിരുന്നതായ بِهَا അതിനെ تُكَذِّبُونَ വ്യാജമാക്കും.

34:42അന്ന് നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് (അന്യോന്യം) ഒരു ഉപകാരം ചെയ്‌വാനാകട്ടെ, ഉപദ്രവം ചെയ്‌വാനാകട്ടെ കഴിവുണ്ടാകുന്നതല്ല. അക്രമം പ്രവര്‍ത്തിച്ചവരോടു നാം പറയുകയും ചെയ്യും: "നിങ്ങള്‍ വ്യാജമാക്കിയിരുന്ന (ആ) നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുവിന്‍!".

തഫ്സീർ : 42-42

ഇവര്‍ക്കു യാതൊരു രക്ഷക്കും മാര്‍ഗ്ഗമില്ലാതായിത്തീര്‍ന്നതിന്‍റെ കാരണം അടുത്ത ആയത്തില്‍ നിന്നു മനസ്സിലാക്കാം: