ഹദീഥ് 2: പ്രതിഫലേച്ഛയോടുകൂടി പ്രവർത്തിക്കുക

عن أبي هريرة عن النبي ﷺ قال: "مَنْ صَامَ رَمَضانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِن ذَنْبِهِ، ومَن قامَ لَيْلَةَ القَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِن ذَنْبِهِ".

[أخرجه البخاري (2014)، ومسلم (760)]


അർഥം:
അബൂ ഹുറയ്റ (റ) വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: “വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരാൾ റമദാൻ നോമ്പ് അനുഷ്ടിച്ചാൽ അവൻ്റെ മുൻ കഴിഞ്ഞ് പോയ (ചെറിയ) പാപങ്ങളിൽ നിന്നും പൊറുക്കപ്പെടുന്നതായിരിക്കും. ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി രാത്രി നിസ്കാരം നിർവഹിച്ചാൽ അവൻ്റെ മുൻ കഴിഞ്ഞ് പോയ ചെറു പാപങ്ങളിൽ നിന്നും പൊറുക്കപ്പെടുന്നതായിരിക്കും.”


വിശദീകരണം:
•    ആരാധന കർമ്മങ്ങളായി മതത്തിൽ സ്ഥിരപ്പെട്ട കാര്യങ്ങൾ ഒരാളിൽ നിന്നും അല്ലാഹു സ്വീകരിക്കാനുള്ള രണ്ട് നിബന്ധനകളാണ് ഉപരിസൂചിത നബി വചനത്തിൽ പ്രതിപാദിക്കുന്നത് :
1.    വിശ്വസികളായി കൊണ്ട് കർമങ്ങൾ ചെയ്യുക.
2.    അല്ലാഹുവിൽ നിന്നും മാത്രം കർമങ്ങൾക്കുള്ള പ്രതിഫലങ്ങൾ ആഗ്രഹിച്ചുകൊണ്ട് പ്രവർത്തിക്കുക.
•    വിശ്വാസം ശരിയാകാതെ എത്ര കർമ്മങ്ങൾ ചെയ്താലും അത് നിഷ്ഫലമാണ്. അവ മരുഭൂമിയിലെ മരീചിക പോലെയാണ്. 
•    സത്കർമങ്ങൾ ചെയ്യുമ്പോൾ ആളുകളുടെ പ്രശംസയും, ആളുകൾക്കിടയിലെ പ്രശസ്തിയും മറ്റും ആഗ്രഹിച്ചാൽ അവയും നിഷ്ഫലമാണ്. 
•    ആരാധനകൾ അഖിലവും അല്ലാഹുവിന് മാത്രം സമർപ്പിക്കുന്നത് പോലെ അവനിൽ നിന്നും മാത്രമായിരിക്കും വിശ്വാസികൾ ആരാധന കർമങ്ങൾക്കുള്ള പ്രതിഫലങ്ങൾ ആഗ്രഹിക്കുന്നത്.
•    പാപങ്ങൾ രണ്ട് വിധമുണ്ട് :
1.    ചെറിയ പാപങ്ങൾ
2.    വൻ പാപങ്ങൾ.
•    ഒരു പാപം ചെയ്താൽ അതിന്  ഇഹലോകത്തോ പരലോകത്തോ നിശ്ചിത ശിക്ഷകൾ ഉണ്ട് എന്ന് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടവയാണ് വൻ പാപങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ളത്. പ്രത്യേകം ശിക്ഷകൾ പരാമർശിക്കപ്പെടാത്ത പാപങ്ങൾ ചെറിയ പാപങ്ങളായാണ് പരിഗണിക്കപ്പെടുക.
•    അല്ലാഹു നിശ്ചയിച്ച നിബന്ധനകളോടുകൂടി ആരാധനകൾ ഒരാൾ പൂർത്തീകരിക്കുമ്പോൾ അവൻ്റെ മുൻ കഴിഞ്ഞു പോയ  ചെറിയ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും.
•    നോമ്പിനും രാത്രി നിസ്കാരത്തിലും ഉള്ള മഹത്വം വലുതാണ്.
•    റമദാനിലെ രാത്രി നിസ്കാരം ജമാഅത്തായി നിസ്കരിക്കൽ പ്രത്യേകം പുണ്യമുള്ള കാര്യമാണ്.
•    അവസാന പത്തിൽ രാത്രിനിസ്കാരം കൂടുതൽ ശ്രദ്ധയോടെയും ഗൗരവത്തിലും നിർവഹിക്കേണ്ട തിൻ്റെ ആവശ്യകത.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ
ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക്‌ അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും. (ക്വുർആൻ 40:40)

وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا [النساء : 124]

“ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യ വിശ്വാസിയായി ക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല”

وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِندَهُ فَوَفَّاهُ حِسَابَهُ ۗ وَاللَّهُ سَرِيعُ الْحِسَابِ [النور : 39]

“അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂ മിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തൻ്റെ അടു ത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. അപ്പോ ള്‍ (അല്ലാഹു) അവന്ന് അവൻ്റെ കണക്ക് തീര്‍ത്തുകൊ ടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു”