حكيمِ بنِ حِزامٍ رَضِيَ اللهُ عنه. قال رسولُ الله ﷺ: "إنَّ هَذَا المَالَ خَضِرَةٌ حُلْوَةٌ، فَمَنْ أَخَذَهُ بِطِيبِ نَفْسٍ بُورِكَ لَهُ فِيهِ، وَمَنْ أَخَذهُ بِإِشْرَافِ نَفْسٍ لَمْ يُبَارَكْ لَهُ فِيهِ، وَكَانَ كَالَّذِي يَأْكُلُ وَلَا يَشْبَعُ وَالْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى"
أخرجه البخاري (6441)، ومسلم (1035)
അർഥം:
ഹക്കീം ബിൻ ഹിസാം (റ) വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: “തീർച്ചയായും ഈ ധനം ഹരിതാഭവും മധുരമുള്ളതുമാകുന്നു. നല്ല മനസ്സോടെ ആരത് സ്വീകച്ചുവോ, അവനതിൽ വർധനവ് നൽകപ്പെടും. ആരത് ദുർവ്യയ മനസോടെ സ്വീകരിച്ചുവോ അതിലവന് വർധനവ് ലഭിക്കില്ല. ഭക്ഷണം കഴിച്ചിട്ടും വയറ് നിറയാത്തവനെ പോലെയാണവൻ. നൽകുന്ന കൈകളാണ് വാങ്ങുന്ന കൈകളെക്കാൾ ഉത്തമം.”
വിശദീകരണം:
• ധനം അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാണ്. അത് സമ്പാദിക്കുന്നതും വിനിയോഗിക്കുന്നതും അല്ലാഹു പഠിപ്പിച്ച മാർഗ്ഗത്തിൽ ആകണം.
• ധനത്തിൻ്റെ യഥാർത്ഥ ഉടമ അല്ലാഹു ആകുന്നു.
• അതിൻ്റെ കൈകാര്യകർത്താക്കൾ മാത്രമാണ് മനുഷ്യർ
• ധനം കൈകാര്യം ചെയ്യേണ്ടതും ക്രയവിക്രയങ്ങൾ നടത്തേണ്ടതും ബുദ്ധിയും പക്വതയും ഉള്ള ആളുകളാണ്.
• ഭൗതിക നിലനിൽപ്പിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാണ് ധനം.
• ദുർവ്യയവും പിശുക്കും നമ്മുടെ ധനത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തും.
• അല്ലാഹുവിന് ഇഷ്ടമുള്ള വഴിയിൽ ധനം നാം ചെലവഴിക്കുമ്പോൾ അതിൽ അവൻ വർദ്ധനവ് നമുക്ക് നൽകും.
• അല്ലാഹുവിന് ഇഷ്ടമില്ലാത്ത വഴിയിൽ ചിലവഴിക്കു ന്ന ഓരോ പൈസയും ധൂർത്തിലും ദുർവ്യയത്തിലും ആണ് എണ്ണപ്പെടുക.
• സമ്പാദ്യം ചോദിക്കപ്പെടുന്ന ഉത്തരവാദിത്തമാണ്.
• അല്ലാഹു നമുക്ക് നൽകിയതിൽ നിന്നും ചെലവഴിച്ചു കൊണ്ടിരിക്കണം.
• ധനത്തോട് ആർത്തി ഉണ്ടാക്കാൻ പാടില്ല. അത്തരക്കാരുടെ ഹൃദയങ്ങളിൽ ധന്യത നഷ്ടപ്പെടും.
• ഇല്ലായ്മയിലും ഉള്ളത് പങ്കുവെക്കുവാനുള്ള നല്ല മനസ്സിൻ്റെ ഉടമകളാണ് സമ്പന്നർ.
• നല്ലത് സമ്പാദിക്കുക. നല്ലത് ധാനം ചെയ്യുക
• യാചന നല്ല ഗുണമല്ല.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ زَهْرَةَ الْحَيَاةِ الدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ [طه : 131]
“അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹിക ജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിൻ്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിൻ്റെ രക്ഷിതാവ് നൽകുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നില നില്‍ക്കുന്നതും.”
يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُم مِّنَ الْأَرْضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِآخِذِيهِ إِلَّا أَن تُغْمِضُوا فِيهِ ۚ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ [البقرة : 267]
“സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക.”