عن عقبة بن عامر الجهني : أَنَّ رَسُولَ اللَّهِ ﷺ أَقْبَلَ إِلَيْهِ رَهْطٌ، فَبَايَعَ تِسْعَةً، وَأَمْسَكَ عَنْ وَاحِدٍ، فَقَالُوا : يَا رَسُولَ اللَّهِ، بَايَعْتَ تِسْعَةً، وَتَرَكْتَ هَذَا ؟ قَالَ : "إِنَّ عَلَيْهِ تَمِيمَةً". فَأَدْخَلَ يَدَهُ، فَقَطَعَهَا، فَبَايَعَهُ، وَقَالَ : " مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ "
[مسند أحمد: 17422]
അർഥം:
ഉക്ബത്ത് ബിൻ ആമിർ അൽ ജുഹനി (റ) നിന്നും നിവേദനം: നബി ﷺ യുടെ അടുത്ത് ഒരു സംഘം (ഇസ്ലാം സ്വീകരിക്കാനായി) വന്നു. ഒമ്പത് പേരുമായി നബി ﷺ ഉടമ്പടി ചെയ്തു. ഒരാളോട് (ഉടമ്പടി) ചെയ്യാതെ വിട്ടുനിന്നു. അപ്പോൾ അവർ ചോദിച്ചു: നബിയേ അങ്ങ് ഒമ്പത് പേരോട് ഉടമ്പടി ചെയ്യുകയും ഒരാളെ ഉപേക്ഷിക്കുകയും ചെയ്തത് (എന്ത് കൊണ്ടാണ്?) നബി ﷺ പറഞ്ഞു: അവൻ ഏലസ് ധരിച്ചിരിക്കുന്നു. അപ്പോൾ അയാൾ തൻ്റെ (വസ്ത്രത്തിൻ്റെ ഉള്ളിൽ) കൈ പ്രവേശിപ്പിക്കുകയും അത് പൊട്ടിച്ച് കളയുകയും ചെയ്തു. അപ്പോൾ നബി ﷺ അദ്ദേഹവുമായി ഉടമ്പടി ചെയ്തു. ആരെങ്കിലും ഏലസ് ധരിച്ചാൽ അവൻ അല്ലാഹുവിൽ പങ്ക് ചേർത്തിരിക്കുന്നു എന്ന് പറയുകയും ചെയ്തു.
വിശദീകരണം
• ജാഹിലിയ്യ വിശ്വാസത്തിൻ്റെ ഭാഗമാണ് ഏലസ് ധരിക്കൽ.
• ജാഹിലിയ്യ വിശ്വാസത്തിൽ നിന്നും മുഴുവൻ വിശ്വാസികളും വിട്ടു നിൽക്കണം എന്ന അതിയായ ആഗ്രഹം ഉള്ള ആളായിരുന്നു മുഹമ്മദ് നബി ﷺ.
• അഭൗതിക മാർഗത്തിൽ ഉപകാരവും ഉപദ്രവും ചെ യ്യാൻ ഒരു സൃഷ്ടിക്കും സാധ്യമല്ല.
• അല്ലാഹുവിൽ ഭരമേൽപ്പിച്ച് അല്ലാഹു അനുവദിച്ച മാർഗങ്ങളിലൂടെ മാത്രമേ ഉപകാരം പ്രതീക്ഷിക്കാനും ഉപദ്രവങ്ങൾ തടയാനുമുള്ള മാർഗങ്ങൾ സ്വീകരിക്കാൻ പാടുള്ളൂ.
• ജിന്ന് ബാധ, കണ്ണേറ്, സിഹ്റ്, രോഗബാധ തുടങ്ങിയ കാര്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഏലസ്സ് മന്ത്രവാ ദം മുതലായവ സ്വീകരിക്കൽ ജാഹിലിയ്യ വിശ്വസമാ ണ്. അത് ബഹുദൈവ വിശ്വാസികളുടെ പ്രവർത്തനവുമാണ്
• മന്ത്രവാദത്തിൻ്റെ പേരിൽ ഇസ്ലാം പഠിപ്പിച്ച മന്ത്രങ്ങൾ നിഷേധിക്കൽ പ്രമാണ നിഷേധവും മത നിഷേധവുമാണ്.
• ഇസ്ലാം പഠിപ്പിച്ച മന്ത്രങ്ങളുടെ മറവിൽ നടത്തുന്ന എല്ലാ മന്ത്രവാദങ്ങളും അന്ധവിശ്വാസവും അനാചാ രവും ശിർക്കും ആണ്.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ (173) فَانقَلَبُوا بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ ۗ وَاللَّهُ ذُو فَضْلٍ عَظِيمٍ (174) [آل عمران : 173-174]
“ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്പിക്കുവാന് ഏറ്റവും നല്ലത് അവനാകുന്നു.”
أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ [الزمر : 36]
“തൻ്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.”
وَتَوَكَّلْ عَلَى الْحَيِّ الَّذِي لَا يَمُوتُ وَسَبِّحْ بِحَمْدِهِ ۚ وَكَفَىٰ بِهِ بِذُنُوبِ عِبَادِهِ خَبِيرًا [الفرقان : 58]
“ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തൻ്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന് തന്നെ മതി.”