32. السجدة (അസ്സജദഃ) ആയത്ത് 22

 وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ﴿٢٢﴾

 وَمَنْ ആരാണ്, ആരുണ്ട് أَظْلَمُ ഏറ്റവും (കൂടുതല്‍) അക്രമി مِمَّن യാതൊരുവനെക്കാള്‍ ذُكِّرَ അവനു ഉപദേശം (ഉല്‍ബോധനം) ചെയ്യപ്പെട്ടു بِآيَاتِ رَبِّهِ തന്റെ റബ്ബിന്റെ ആയത്തുകള്‍ മുഖേന ثُمَّ പിന്നെ, എന്നിട്ടു أَعْرَضَ അവന്‍ തിരിഞ്ഞു കളഞ്ഞു عَنْهَا അവ വിട്ടു إِنَّا നിശ്ചയമായും നാം مِنَ الْمُجْرِمِينَ കുറ്റവാളികളോടു مُنتَقِمُونَ ശിക്ഷാനടപടി എടുക്കുന്നവരാണ്, പ്രതികാരമെടുക്കുന്നവരാണ്.

32:22തന്റെ രക്ഷിതാവിന്റെ ആയത്തുകള്‍ മുഖേന ഉല്‍ബോധനം ചെയ്യപ്പെടുകയും, എന്നിട്ട് അവയെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണുള്ളത്?! നിശ്ചയമായും (ആ) കുറ്റവാളികളോട് നാം (പ്രതികാര) ശിക്ഷാ നടപടിയെടുക്കുന്നവരാകുന്നു.

തഫ്സീർ : 22-22

തങ്ങളുടെ ശാശ്വത നന്മക്കും രക്ഷക്കും വേണ്ടി ഉപദേശം ചെയ്യപ്പെടുക, അതു തങ്ങളുടെ രക്ഷിതാവും നാഥനുമായ അല്ലാഹുവിന്റെ വേദവാക്യങ്ങളും, ദൃഷ്ടാന്തങ്ങളും മുഖേനയും ആയിരിക്കുക, എന്നിട്ടും അതു സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ തള്ളിക്കളയുമ്പോള്‍ അതില്‍പരം അനീതി മറ്റെന്തുണ്ട്?! അതുകൊണ്ട് അങ്ങിനെയുള്ള കുറ്റവാളികളെ അല്ലാഹു ശിക്ഷിക്കാതെ വിടുകയില്ലെന്നു സാരം.