عن ابنِ عبَّاسٍ سمِعَ عُمَرَ رَضِيَ اللهُ عنه يقولُ على المِنبرِ: سَمِعْتُ النَّبيَّ ﷺ يَقُولُ : "لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا : عَبْدُ اللَّهِ وَرَسُولُهُ".. أخرجه البخاري (3445).
അർഥം:
ഇബിനു അബ്ബാസ് (റ) നിന്നും നിവേദനം: ഉമർ (റ) മിമ്പറിൽ നിന്ന് പറയുന്നതായി ഞാൻ കേട്ടു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: “മർയമിൻ്റെ പുത്രനെ (ഈസ നബി) നസാറാക്കൾ ആദരിച്ചത് പോലെ എന്നെ നിങ്ങൾ അധികമായി ആദരിക്കരുത്. തീർച്ചയായും ഞാൻ അവൻ്റെ (അല്ലാഹുവിൻ്റെ) ദാസൻ മാത്രമാകുന്നു. അതിനാൽ അല്ലാഹുവിന്റെ ദാസനും അടിമയുമാണെന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക.”
വിശദീകരണം
• നബി ﷺ യെ സ്നേഹിക്കലും ആദരിക്കലും നിർബന്ധമാണ്.
• ആദരവും ബഹുമാനവും വഴിമാറി നബി ﷺ ആരാധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്.
• ജൂത ക്രൈസ്തവ സമൂഹം ശപിക്കപ്പെടാനുള്ള കാരണം അവരുടെ പ്രവാചകന്മാരുടെ അധ്യാപനങ്ങൾ ഉപേക്ഷിച്ച് നബിമാരെയും പുണ്യ പുരുഷന്മാരേയും അവർ ആരാധിച്ചു എന്നതാണ്.
• അല്ലാഹുവിൻ്റെ ഇഷ്ട ദാസൻമാരായി ജീവിച്ചവരാണ് നബിമാർ.
• മുഹമ്മദ് നബി അല്ലാഹുവിൻ്റെ അടിമയാണ്. അടിമ ആരാധിക്കപ്പെട്ടൻ അർഹനല്ല. അരാധനക്കർഹൻ സ്രഷ്ടാവായ അല്ലാഹുമാത്രമാണ്.
• മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണ്. അവിടുന്ന് പറയുന്നതെല്ലാം സത്യവും അവിടുന്ന് വിധിക്കു ന്നതെല്ലാം ഏറ്റവും നീതി നിറഞ്ഞതുമാണ്.
• നബിയെ സ്നേഹിക്കൽ നബിചര്യ അനുധാവനം ചെയ്തുകൊണ്ടാണ്.
• നബി സ്നേഹത്തിൻ്റെ പേരിൽ നബി ﷺ യോട് പ്രാർഥി ക്കുന്നതും സഹായാർഥന നടത്തുന്നതും ശിർക്കാണ്.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ [آل عمران : 31]
(നബിയേ,) പറയുക: “നിങ്ങള്‍ അല്ലാഹുവെ സ്നേഹി ക്കുന്നുണ്ടെങ്കില് എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.”
لَّن يَسْتَنكِفَ الْمَسِيحُ أَن يَكُونَ عَبْدًا لِّلَّهِ وَلَا الْمَلَائِكَةُ الْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا [النساء : 172]
“അല്ലാഹുവിൻ്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിൻ്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര് വൈമനസ്യം കാണിക്കുകയും, അ ഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴു വനും അവന് തൻ്റെ അടുക്കലേക്ക് ഒരുമിച്ചു കൂട്ടുന്നതാണ്.”