ഹദീഥ് 6: നിസ്കാരവും പാപശുദ്ധീകരണവും

عن جابر وهو ابن عبد الله قال: قال رسول الله ﷺ "مَثَلُ الصَّلَوَاتِ الْخَمْسِ كَمَثَلِ نَهْرٍ جَارٍ غَمْرٍ عَلَى بَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ" قَالَ : قَالَ الْحَسَنُ : "وَمَا يُبْقِي ذَلِكَ مِنَ الدَّرَنِ ؟! "  

[أخرجه مسلم (667 )]

അർഥം:
ജാബിർ ബിൻ അബ്ദില്ലാഹ് (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു:  അഞ്ചുനേരത്തെ നിസ്കാരത്തിൻ്റെ ഉദാഹരണം, ഒഴുകുന്ന നദി പോലെയാണ്, നിങ്ങളിൽ ഒരാളുടെ വാതിലിൻ്റെ അരികിലൂടെ നദി ഒഴുകുന്നു, അതിൽ നിന്ന് അയാൾ ദിവസവും അഞ്ച് തവണ കുളിക്കുന്നു.  (നിവേദകൻ) പറഞ്ഞു: ഹസനു ൽ ബസ്വരി (റ) ചോദിച്ചു: അഴുക്കിൽ നിന്നും അയാളിൽ എന്താണ് അവശേഷിക്കുക?

വിശദീകരണം
•    നിസ്കാരത്തിൻ്റെ മഹത്വവും പ്രാധാന്യവും വലുതാണ്.
•    അഞ്ചു നേരത്തെ നിസ്കാരം മനുഷ്യനെ ചെറുപാപങ്ങളെ തൊട്ട് ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.
•    നിസ്കാരം ഉപേക്ഷിക്കൽ മഹാപാപമാണ്.
•    സത്യ വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയിലെ വ്യത്യാസമാണ് നിസ്കാരം.
•    നിസ്കാരം അല്ലാഹുവുമായി അടിമ നടത്തുന്ന രഹസ്യ സംഭാഷണമാണ്.
•    പരലോകത്ത് ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന വിഷയം നിസ്കാരമാണ്. അതിൽ വിജയിച്ചാൽ എല്ലാം വിജയിച്ചു. പരാജയപ്പെട്ടാൻ എല്ലാം പരാജയം.
•    നിസ്കാരം ഉപേക്ഷിക്കുന്ന സമൂഹത്തിൻ്റെ പരിണിത ഫലം അപകടം നിറഞ്ഞതാണ്.
•    ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന ഉദാഹരണങ്ങളിലൂടെ നബി ﷺ കാര്യങ്ങളെ വിശദീകരിച്ചിരുന്നത്.
•    ഒരോ ആരാധനകളിലൂടെയും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പിഴവുകളെ പരിഹരിച്ചു തരുന്ന അല്ലാഹുവിൻ്റെ കാരുണ്യത്തിന്റെ വിശാലത അവർ ണനീയമാണ്.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا   [النساء : 103]

“തീര്‍ച്ചയായും നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു.”

قَدْ أَفْلَحَ الْمُؤْمِنُونَ (1) الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ [المؤمنون : 1-2]

“സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. അവർ തങ്ങളുടെ നിസ്കാരത്തില്‍ ഭക്തിയുള്ളവരാകുന്നു.”

فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا         [مريم : 59]

“എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറവന്നു. അവര്‍ നിസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ദുര്‍മാര്‍ഗത്തിൻ്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌.”