عن أبي هُرَيْرةَ قالَ : كانَ رسولُ اللَّهِ ﷺ يقولُ : "اللَّهُمَُّ إِنِّي أَعُوذُ بِكَ مِنَ الْجُوعِ فَإنَّهُ بِئْسَ الضَّجِيعُ وَأَعُوذُ بِكَ مِنَ الْخِيَانَةِ فَإنَّهَا بِئْسَتِ البَطَانَةُ" [صحيح ابن ماجه الصفحة أو الرقم : 2723 ]
അർഥം:
അബൂ ഹുറയ്റ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയാറുണ്ടായിരുന്നു: “അല്ലാഹുവേ വിശപ്പിനെ തൊട്ട് നിന്നോട് ഞാൻ ശരണം തേടുന്നു. തീർച്ചയായും അത് ചീത്ത കിടപ്പറ പങ്കാളിയാകുന്നു. വഞ്ചനയെ തൊട്ടും നിന്നോട് ഞാൻ ശരണം തേടുന്നു. തീർച്ചയായും അത് മൂടിവെക്കപ്പെട്ട മോശം സ്വഭാവമാണ്.”
വിശദീകരണം:
• പ്രാർഥന ആരാധനയാണ്. അല്ലാഹുവിനോട് മാത്രമാ ണ് പ്രാർഥിക്കേണ്ടത്.
• പ്രാർഥന വിശ്വാസിയുടെ ഏറ്റവും വലുതും ശക്തവു മായ ആയുധമാണ്.
• പ്രാർഥനയിലൂടെ പ്രയാസങ്ങൾ ദുരീകരിക്കപ്പെടുക യും നന്മകൾ വഹിപ്പിക്കപ്പെടുകയും ചെയ്യുന്നു.
• ധാരാളം പ്രാർഥനകൾ നബിയിൽ നിന്നും സ്ഥിരപ്പെ ട്ടുവന്നിട്ടുണ്ട്. കഴിവതും മനപ്പാഠമാക്കി ജീവിതത്തി ൻ്റെ ഭാഗമാക്കാൻ നാം ശ്രമിക്കണം.
• വിശപ്പും പട്ടിണിയും അതി മാരകമായ പരീക്ഷണ ങ്ങളാണ്. വിശപ്പിൻ്റെ കാഠിന്യം മനുഷ്യനെ ബലഹീന നാക്കി തീർക്കുന്നു. പട്ടിണി മരണ കാരണമാകുന്ന ധാരാളം ആളുകൾ ഇന്നുമുണ്ട്!. ഭക്ഷണം ധൂർത്തടി ച്ച് നശി പ്പിക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുത്.
• പട്ടിണിയും വിശപ്പും മനുഷ്യനെ ആരാധനകളെ തൊട്ട് പോലും പിന്തിരിപ്പിക്കുന്ന അവസ്ഥകൾ ഉണ്ടാ കാറുണ്ട്.
• നബി ﷺ വിശപ്പിനെ തൊട്ട് അല്ലാഹുവോട് ശരണം തേടിയെങ്കിൽ അത് കൊണ്ട് ഉണ്ടാകാവുന്ന ദുരന്ത ത്തിൻ്റെ വ്യാപ്തി എത്ര മാത്രമാണ്.
• വിശക്കുന്നവനെ ഊട്ടൽ പുണ്യമാണ്.
• വഞ്ചന കപടന്മാരുടെ സ്വഭാവമാണ്.
• വഞ്ചകരെ അല്ലാഹു വെറുക്കുന്നു.
• വിശപ്പിനെ തൊട്ടും വഞ്ചനയെ തൊട്ടും അല്ലാഹുവി നോട് പ്രത്യേകം ശരണം തേടണം.
• വിശപ്പ് മനുഷ്യനെ ശാരീരികമായി തളർത്തുമ്പോൾ വഞ്ചന അവനെ ആത്മീയമായി നശിപ്പിക്കുന്നു.
• വിശപ്പും വഞ്ചനയും ഒരു മനുഷ്യനിൽ ഒരുമിച്ചു കൂ ടിയാൽ അവൻ എല്ലാ അർഥത്തിലും ദുർബലനായി ത്തീരും.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَانبِذْ إِلَيْهِمْ عَلَىٰ سَوَاءٍ ۚ إِنَّ اللَّهَ لَا يُحِبُّ الْخَائِنِينَ [الأنفال : 58]
“വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന് നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക് എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും അല്ലാഹു വഞ്ചകന്മാരെ ഇഷ്ടപ്പെടുകയില്ല.”
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا (105) وَاسْتَغْفِرِ اللَّهَ ۖ إِنَّ اللَّهَ كَانَ غَفُورًا رَّحِيمًا (106) وَلَا تُجَادِلْ عَنِ الَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ اللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا (107) يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ الْقَوْلِ ۚ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطًا [النساء : 105-108]
“നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങ ള്‍ക്കിടയില്‍ നീ വിധികല്പിക്കുവാന് വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്മാര്ക്ക് വേണ്ടി വാദിക്കുന്ന വനാകരുത്. അല്ലാഹുവോട് പാപമോചനം തേടുക. തീർ യായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനി ധിയുമാകുന്നു. ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കു ന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവ ഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യ ങ്ങള്) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂ ഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവ രുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെ ല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു”