عن أبي الدَّرداء رضي الله عنهما قالت: قال رسول الله ﷺ: "أَلَا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلَاةِ وَالصَّدَقَةِ ؟ قَالُوا : بَلَى، يَا رَسُولَ اللَّهِ قَالَ: إِصْلَاحُ ذَاتِ البَيْنِ ، وَفَسَادُ ذَاتِ البَيْنِ الحَالِقةُ" [مسند أحمد (6/ 444).]
അർഥം:
അബുദ്ദർദാഅ് (റ) നിന്നും നിവേദനം: നബി ﷺ ചോദിച്ചു: “നോമ്പ്, നിസ്കാരം, ദാനധർമ്മങ്ങൾ എന്നിവയേക്കാൾ മികച്ചത് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടയോ? അവർ (സ്വഹാബിമാർ) പറഞ്ഞു: അതെ, തിരുദൂതരെ അങ്ങ് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു: “രണ്ട് പേർക്കിടയിൽ ഇണക്കം ഉണ്ടാക്കൽ. ബന്ധവിഛേദനം രണ്ട് പേർക്കിടയിൽ കുഴപ്പം ഉണ്ടാക്കലാകുന്നു.”
വിശദീകരണം:
• വിശ്വാസികൾക്കിടയിൽ ഇണക്കമുണ്ടാക്കൽ വലിയ പുണ്യമുള്ള കാര്യമാണ്.
• വിശ്വാസികൾ പരസ്പരം ഇണങ്ങി ജീവിക്കുന്നവരാണ്.
• ഇസ്ലാം ഇണക്കത്തിനും ഐക്യത്തിനും വലിയ പ്രാധാന്യം നൽകിയ മതമാണ്.
• കക്ഷിത്വവും ചേരിതിരിവും ബന്ധ വിഛേദത്തിൻ്റെയും പരാജയത്തിൻ്റെയും മൂല ഹേതുവാണ്.
• വിശ്വാസികൾക്കിടയിൽ ഐക്യം സാധ്യമാകേണ്ടത് പ്രമാണത്തിൻ്റെ പിൻബലത്തോടെയാണ്. അതിന് മാത്രമാണ് സ്ഥിരത ലഭിക്കുകയുള്ളു.
• കേവലം ഭൗതിക താൽപര്യങ്ങൾ മുൻ നിർത്തിയുള്ള ഐക്യങ്ങൾക്കും ഇണക്കങ്ങൾക്കും കൂടുതൽ ആയുസ്സ് ഉണ്ടാകില്ല.
• വിശ്വാസികൾക്കിടയിലെ ഇണക്കം തകർക്കൽ പാപമാണ്, നിഷിദ്ധമാണ്.
• വിശ്വസികൾ തമ്മിലുള്ള അകാരണമായ പിണക്കം അവരുടെ കർമങ്ങൾ സ്വീകരിക്കപ്പെടാതിരിക്കാനുള്ള കാരണമാണ്.
• തൻ്റെ അനുചരൻമാർക്ക് ഗുണകരമായ കാര്യങ്ങൾ അറിയിക്കാൻ നബികാണിച്ച ഉത്സാഹവും നബിയിൽ നിന്നും കാര്യങ്ങൾ കേട്ട് പഠിക്കാനുള്ള സ്വഹാബിമാരു ടെ താത്പര്യവും.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
فَاتَّقُوا اللَّهَ وَأَصْلِحُوا ذَاتَ بَيْنِكُمْ ۖ وَأَطِيعُوا اللَّهَ وَرَسُولَهُ إِن كُنتُم مُّؤْمِنِينَ [الأنفال : 1]
“അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.”
وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (9) إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ (10) [الحجرات : 9-10]
“സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല് നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറു വിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിൻ്റെ ക ല്പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയി ല്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കു ന്നവരെ ഇഷ്ടപ്പെടുന്നു. സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.”
وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ [الأنفال : 46]
“അല്ലാഹുവെയും അവൻ്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.”