34. سبإ (സബഅ്) ആയത്ത് 4-6

 لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۚ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌۭ وَرِزْقٌۭ كَرِيمٌۭ﴿٤﴾

 لِّيَجْزِيَ അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത أُولَـٰئِكَ അക്കൂട്ടര്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ

34:4വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടിയാകുന്നു (അത്). അക്കൂട്ടരാകട്ടെ, അവര്‍ക്കു പാപമോചനവും, മാന്യമായ ഉപജീവനവുമുണ്ടായിരിക്കും

وَٱلَّذِينَ سَعَوْ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مِّن رِّجْزٍ أَلِيمٌۭ﴿٥﴾

 وَالَّذِينَ سَعَوْا പരിശ്രമം നടത്തിയ (കുഴപ്പമുണ്ടാക്കുന്ന)വര്‍ فِي آيَاتِنَا നമ്മുടെ ലക്ഷ്യ(ദൃഷ്ടാന്ത)ങ്ങളില്‍ مُعَاجِزِينَ അസാധ്യമാക്കുന്നവരായിട്ടു, (പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു) أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ عَذَابٌ അവര്‍ക്കുണ്ട് ശിക്ഷ مِّن رِّجْزٍ കഠിന ദണ്ഡനയാകുന്ന, കടുത്തയാതനയില്‍പെട്ട أَلِيمٌ വേദനയേറിയ

34:5(നമ്മെ) പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായിക്കൊണ്ട് നമ്മുടെ "ആയത്തു"കളില്‍ (കുഴപ്പത്തിന്) പരിശ്രമം നടത്തിയിട്ടുള്ളവരാകട്ടെ, അക്കൂട്ടര്‍ക്കു വേദനയേറിയ കഠിന ദണ്ഡനയാകുന്ന ശിക്ഷയുമുണ്ടായിരിക്കും

وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ﴿٦﴾

 وَيَرَى കാണുന്നതാണ് الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവു الَّذِي أُنزِلَ ഇറക്കപ്പെട്ടതു إِلَيْكَ നിനക്കു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു هُوَ الْحَقَّ അതു തന്നെയാണ് യഥാര്‍ത്ഥം (എന്നു) وَيَهْدِي അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു എന്നും إِلَىٰ صِرَاطِ الْعَزِيزِ പ്രതാപശാലിയുടെ പാതയിലേക്കു الْحَمِيدِ സ്തുത്യര്‍ഹാനായ

34:6അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ കണ്ടറിയുന്നതാണ്: നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നു നിനക്കു ഇറക്കപ്പെട്ടിട്ടുള്ളതു തന്നെയാണ്, യഥാര്‍ത്ഥമെന്നും, സ്തുത്യര്‍ഹനായ പ്രതാപശാലിയായുള്ളവന്‍റെ [അല്ലാഹുവിന്‍റെ] പാതയിലേക്കു അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നുവെന്നും

തഫ്സീർ : 4-6 

അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ എന്നു പറഞ്ഞതു വേദഗ്രന്ഥങ്ങളെയും, മതകാര്യങ്ങളെയുംകുറിച്ചു അറിയുന്നവരെപ്പറ്റിയാണ്‌, ലൗകികമോ ശാസ്ത്രീയമോ ആയ അറിവുകള്‍ ആ യാഥാര്‍ത്ഥ്യം അറിയുവാന്‍ മതിയാവുകയില്ലല്ലോ. (5-ആം വചനത്തിലെ ആശയത്തെക്കുറിച്ചു താഴെ 38-ആം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്.)