32. السجدة (അസ്സജദഃ) ആയത്ത് 26-27

أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ ۖ أَفَلَا يَسْمَعُونَ﴿٢٦﴾

 أَوَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ, വഴികാട്ടുന്നില്ലേ لَهُمْ ഇവര്‍ക്കു, അവര്‍ക്കു كَمْ أَهْلَكْنَا നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളതു) مِن قَبْلِهِم ഇവരുടെ (അവരുടെ) മുമ്പ് مِّنَ الْقُرُونِ തലമുറകളില്‍ നിന്നു يَمْشُونَ ഇവര്‍ സഞ്ചരിക്കുന്നു, നടക്കുന്നു فِي مَسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ أَفَلَا يَسْمَعُونَ എന്നിട്ടും അവര്‍ (ഇവര്‍) കേള്‍ക്കുന്നില്ലേ

32:26ഇവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്നതു ഇവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ? ഇവര്‍ അവരുടെ വാസസ്ഥലങ്ങളില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു (വല്ലോ)! നിശ്ചയമായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്; എന്നിട്ടും ഇവര്‍ കേട്ടറിയുന്നില്ലേ?!

أَوَلَمْ يَرَوْا۟ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلْأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِۦ زَرْعًۭا تَأْكُلُ مِنْهُ أَنْعَـٰمُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ﴿٢٧﴾

 أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ أَنَّا نَسُوقُ നാം കൊണ്ടുചെന്നുവെന്നു, തെളിച്ചു കൊണ്ടുപോകുന്നത് الْمَاءَ വെള്ളം إِلَى الْأَرْضِ ഭൂമിയിലേക്കു الْجُرُزِ വരണ്ടതായ (സസ്യങ്ങളില്ലാത്ത) فَنُخْرِجُ അങ്ങിനെ നാം പുറപ്പെടുവിക്കുന്നു (ഉല്‍പാദിപ്പിക്കുന്നു) بِهِ അതുകൊണ്ടു زَرْعًا കൃഷിയെ, വിളയെ تَأْكُلُ തിന്നുന്നു مِنْهُ അതില്‍നിന്നു أَنْعَامُهُمْ അവരുടെ കന്നുകാലികള്‍ وَأَنفُسُهُمْ അവരുടെ ദേഹങ്ങളും (അവര്‍ തന്നെയും) أَفَلَا يُبْصِرُونَ എന്നിട്ടും അവര്‍ (ഇവര്‍) കാണുന്നില്ലേ, കണ്ടറിയുന്നില്ലേ

32:27വരണ്ടുകിടക്കുന്ന ഭൂമിയിലേക്കു നാം വെള്ളത്തെ കൊണ്ടുചെല്ലുന്നുവെന്നുള്ളതു ഇവര്‍ക്കു കണ്ടുകൂടേ? അങ്ങനെ, ഇവരുടെ കന്നുകാലികളും, ഇവര്‍തന്നെയും തിന്നുകൊണ്ടിരിക്കുന്ന കൃഷിയെ നാം അതുമൂലം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു! എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?!

തഫ്സീർ : 26-27 

ആദ്യത്തെ ആയത്തില്‍ ഖുര്‍ആന്റെ നിഷേധികള്‍ക്കു അവരുടെ നാശത്തെക്കുറിച്ചുള്ള താക്കീതും, രണ്ടാമത്തേതില്‍ പുനരുത്ഥാനത്തെ സംബന്ധിച്ച ഒരു തെളിവും അടങ്ങുന്നു.