32. السجدة (അസ്സജദഃ) ആയത്ത് 30

 فَأَعْرِضْ عَنْهُمْ وَٱنتَظِرْ إِنَّهُم مُّنتَظِرُونَ﴿٣٠﴾

فَأَعْرِضْ അതുകൊണ്ടു തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ അവരെപ്പറ്റി, അവരില്‍ നിന്നു وَانتَظِرْ കാത്തിരിക്കയും (പ്രതീക്ഷിക്കയും) ചെയ്യുക إِنَّهُم നിശ്ചയമായും അവര്‍ مُّنتَظِرُونَ പ്രതീക്ഷിച്ചിരിക്കുന്നവരാണ്

32:30അതുകൊണ്ട് നീ അവരില്‍നിന്നും (അവഗണനയോടെ) തിരിഞ്ഞുകളയുക; പ്രതീക്ഷിച്ചുകൊണ്ടിരിക്കയും ചെയ്യുക. നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.

തഫ്സീർ : 30-30

ആരുടെ പ്രതീക്ഷയാണ് സാക്ഷാല്‍ക്കരിക്കപ്പെടുക എന്ന് അനുഭവത്തില്‍ കാണാമല്ലോ എന്നു താല്‍പര്യം. 

اللهم ايدنا بنصرك وعاملنا بلطفك ومغفرتك ورحمتك يا ارحم الراحمين