ഹദീഥ് 3: വേഗത്തിൽ നോമ്പ് തുറക്കലും അത്താഴം വൈകിക്കലും

عن أبي عطية قال: قلتُ لعائشةَ رَضِيَ اللهُ عنها: فِينَا رَجُلَانِ؛ أَحَدُهُمَا يُعَجِّلُ الإِفْطَارَ وَيُؤَخِّرُ السُّحُورَ، وَالآخَرُ يُؤَخِّرُ الفِطَرَ وَيُعَجِّلُ السُّحُورَ، قَالَتْ: أَيُّهُمَا الَّذِي يُعَجِّلُ الإِفْطَارَ وَيُؤَخِّرُ السُّحُورَ؟ قُلْتُ: عَبْدُ اللهِ بْنُ مَسْعُودٍ، قَالَتْ: هَكَذَا كَانَ رَسُولُ اللهِ ﷺ يَصْنَعُ.  

 [أخرجه النسائي (2158) بلفظه، وأحمد (25399)، والبيهقي (8202) ]

അർഥം:
അബൂ അത്തിയ്യ (റ) യിൽ നിന്നും നിവേദനം: ഞാൻ ആയിശ (റ) യോട് ചോദിച്ചു: അത്താഴം വൈകിപ്പിക്കുകയും വേഗത്തിൽ നോമ്പുതുറക്കുകയും ചെയ്യുന്നയാളും അത്താഴം നേരത്തെ കഴിക്കുകയും നോമ്പ് വൈകി തുറക്കുകയും ചെയ്യുന്ന രണ്ടുപേർ ഞങ്ങളിലുണ്ട്: മഹതി ചോദിച്ചു: ആരാണ് അത്താഴം വൈകിപ്പിക്കുകയും നോമ്പ് വേഗം തുറക്കുകയും ചെയ്യുന്ന വ്യക്തി ? : ഞാൻ പറഞ്ഞു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). അപ്പോൾ മഹതി പറഞ്ഞു: അപ്രകാരമായിരുന്നു നബി ﷺ ചെയ്തിരുന്നത്.

വിശദീകരണം
•    അത്താഴം കഴിക്കൽ പ്രബലമായ സുന്നത്താണ്.
•    വേദക്കാരുടെ നോമ്പും നമ്മുടെ നോമ്പും തമ്മിലുള്ള പ്രധാന വ്യത്യാസമാണ് അത്താഴം.
•    അത്താഴത്തിൽ പുണ്യമുണ്ടന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
•    അത്താഴം വൈകിപ്പിക്കലാണ് നബിചര്യ.
•    നബിയുടെ അത്താഴം കഴിഞ്ഞാൽ ഏകദേശം 50 ആയത്ത് പാരായണം ചെയ്യാനുള്ള സമയം മാത്രമാണ് ഫജ്റിന് ബാക്കിയുണ്ടായിരുന്നതെന്ന് ഹദീഥിൽ സ്ഥിരപ്പെട്ട കാര്യമാണ്.
•    സമയമായാൽ വേഗം നോമ്പ് തുറക്കുന്നതിലാണ് പുണ്യം. സൂക്ഷ്മതയുടെ പേരിൽ സമയമായിട്ടും നോമ്പ് മുറിക്കാതിരിക്കൽ നബിചര്യക്ക് എതിരാണ്.
•    ഏറ്റവും നല്ല ചര്യ നബിചര്യയാണെന്ന് ഹദീഥുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. ആ ചര്യയാണ് വിശ്വാസികളുടെ കർമ്മങ്ങളുടെ നിധാനം.
•    നബിചര്യ പിൻപറ്റുന്നതിലൂടെ മാത്രമേ അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ.
•    നബിചര്യ ജീവിതത്തിൽ പകർത്താൻ സ്വഹാബിമാർ കാണിച്ച ആവേശം.
•    മതപരമായ അറിവ് ചോദിച്ച് മനസ്സിലാക്കാൻ നമ്മളുടെ മുൻഗാമികൾ കാണിച്ച വ്യഗ്രത.


വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ [آل عمران : 31]

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ [الحشر : 7]

“നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കു കയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക യും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശി ക്ഷിക്കുന്നവനാണ്‌.”