وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَـٰهُمْ فَكَذَّبُوا۟ رُسُلِى ۖ فَكَيْفَ كَانَ نَكِيرِ﴿٤٥﴾
34:45ഇവര്‍ക്കുമുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. അവര്‍ക്കു നാം നല്‍കിയതിന്റെ പത്തിലൊരംശത്തിങ്കല്‍ ഇവര്‍ എത്തിച്ചേര്‍ന്നിട്ടുമില്ല. അങ്ങനെ, അവര്‍ എന്റെ ദൂതന്മാരെ വ്യാജമാക്കി. അപ്പോള്‍ എന്റെ പ്രതിഷേധം എപ്രകാരമാണുണ്ടായത്?! (ഇവരൊന്നു അന്വേഷിക്കട്ടെ.)
തഫ്സീർ : 45-45
സൂ:റൂം 9ല്‍ പ്രസ്താവിച്ചതുപോലെ, ഇവരെക്കാള്‍ ശക്തിയും, പ്രതാപവും, നാഗരീകതയും, ആയുസ്സുമെല്ലാം ഉണ്ടായിരുന്നിട്ടും അവരുടെ അക്രമത്തിനു നടപടി എടുക്കുന്നതില്‍ അല്ലാഹുവിനു യാതൊരു തടസ്സവുമുണ്ടായില്ല. എന്നിരിക്കെ, അവരുടെ ദശമാനക്കണക്കിനു പോലും ശക്തി ലഭിച്ചിട്ടില്ലാത്ത ഇവരില്‍ ശിക്ഷാ നടപടി എടുക്കുന്നതിനുണ്ടോ വല്ല മുടക്കും?!