ഹദീഥ് 19: പാപമോചന തേട്ടം അധികരിപ്പിക്കാം

عَنْ عَائِشَةَ قَالَتْ : قُلْتُ : يَا رَسُولَ اللَّهِ ﷺ، أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ، مَا أَقُولُ فِيهَا ؟ قَالَ : " قُولِي : اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ ؛ فَاعْفُ عَنِّي " (جامع الترمذي : 3513)

അർഥം:
ആഇശ (റ) ൽ നിന്ന്; ഞാൻ നബി ﷺ യോട് ചോദിച്ചു : “അല്ലാഹുവിന്റെ ദൂതരെ, ലൈലത്തുൽ ഖദ്ർ ഏത് രാവിലാണെന്ന് ഞാൻ അറിഞ്ഞാൽ എന്താണ് അതിൽ പ്രാർഥിക്കേണ്ടത് ?” അപ്പോൾ നബി ﷺ പറഞ്ഞു : “നീ ഇപ്രകാരം പറയുക : “അല്ലാഹുവേ, നീ മാപ്പ് നല്‍കുന്നവനും മാപ്പ് നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുത്ത് മാപ്പാക്കേണമേ””

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

ثُمَّ أَفِيضُواْ مِنۡ حَيۡثُ أَفَاضَ ٱلنَّاسُ وَٱسۡتَغۡفِرُواْ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ  (البقرة : 199)
فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا (النصر : 3)
إِنَّآ أَنزَلْنَٰهُ فِي لَيْلَةِ الْقَدْرِ (القدر : 1)
إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ (الدخان : 2)
قُلۡ يـٰعِبَادِيَ ٱلَّذِينَ أَسۡرَفُوا عَلَىٰ أَنفُسِهِمۡ لَا تَقۡنَطُوا مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ (الزمر : 53)
يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَىٰ رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (التحريم : 8)

വിശദീകരണം:

•    വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ള ആ അനുഗൃഹീത രാത്രിയാണ് ലൈലത്തുല്‍ ഖദ്൪.

إِنَّآ أَنزَلْنَٰهُ فِي لَيْلَةِ الْقَدْرِ (القدر : 1)

“തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിൻ്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു”

•    ക്വുർആൻ പരിപൂർണമായും ഒന്നാം ആകാശത്തേക്ക് ഇറക്കപ്പെട്ട ഈ രാവിനെ അനുഗ്രഹീത രാവ് എന്ന് അല്ലാഹുവും വിശേഷിപ്പിച്ചിട്ടുണ്ട് 

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ (الدخان : 2)

“തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാ ത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു”

•    ഇത് അവസാന പത്തിലെ ഒറ്റയായ രാവിലാണ് എന്ന് നബി ﷺ പഠിപ്പിച്ചു

"...إِنِّي أُرِيتُ لَيْلَةَ الْقَدْرِ ثُمَّ أُنْسِيتُهَا، أَوْ نُسِّيتُهَا، فَالْتَمِسُوهَا فِي الْعَشْرِ الْأَوَاخِرِ فِي الْوَتْرِ..." (البخاري : 2016)

"എനിക്ക് ലൈലതുൽ ഖദ്ർ കാണിക്കപ്പെട്ടിരുന്നു, പിന്നെ എനിക്കത് മറപ്പിക്കപ്പെട്ടു, നിങ്ങൾ അവസാന പത്തിലെ ഒറ്റയിട്ട ദിനങ്ങളിൽ അതിനെ പ്രതീക്ഷിച്ചു കൊള്ളുക"

•    ഏത് ദിനമാണ് എന്ന് കൃത്യമായി പറയാൻ കഴിയാ ത്തതിനാൽ അവസാന പത്തിലെ എല്ലാ ഒറ്റയിട്ട രാവിലും പള്ളികളിൽ ഇരുന്ന് നിസ്കാരം, ക്വുർ ആൻ പാരായണം തുടങ്ങിയ നന്മകൾ അധികരി പ്പിക്കാൻ നാം ശ്രദ്ധിക്കണം
•    പള്ളിയിൽ പോകാൻ കഴിയാത്ത സ്ത്രീകളും മറ്റു രോഗികളും വീടുകളിൽ വെച്ച് ഈ രാവിനെ ജീവി പ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

    ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍ വ൪ധിപ്പിക്കേണ്ട പ്രാ൪ഥന

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

“അല്ലാഹുവേ, നീ മാപ്പ് നല്‍കുന്നവനും മാപ്പ് നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുത്ത് മാപ്പാക്കേണമേ”

•    ലൈലത്തുല്‍ ഖദ്൪ നേടിയെടുക്കാന്‍ പരിശ്രമിക്കാ ത്തവരെ നബി ﷺ ആക്ഷേപിച്ചിട്ടുള്ളതായി കാണാം

عَنْ أَنَسِ بْنِ مَالِكٍ، قَالَ دَخَلَ رَمَضَانُ فَقَالَ رَسُولُ اللَّهِ ـ ﷺ : ‏ "إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ وَفِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَهَا فَقَدْ حُرِمَ الْخَيْرَ كُلَّهُ وَلاَ يُحْرَمُ خَيْرَهَا إِلاَّ مَحْرُومٌ"

റമദാനിലേക്ക് പ്രവേശിച്ചാൽ നബി ﷺ  പറയും : “നിശ്ചയം ഈ മാസം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി അതിലുണ്ട്. അത് തടയപ്പെട്ടവൻ ഖൈറ് മുഴുവൻ തടയപ്പെട്ടിരിക്കുന്നു. ആ രാത്രിയുടെ ഖൈറ് മഹ്റൂമിനല്ലാതെ (നന്മകൾ തടയപ്പെട്ടവൻ) തടയപ്പെടുക യില്ല” (ഇബ്നുമാജ: 1644)

•    അവസാനത്തെ പത്തില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കലും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കലുമാണ് പ്രവാചകമാതൃക
•    പ്രാര്‍ഥനാ സദസ്സെന്ന പേരിട്ട് ജനങ്ങളെ പള്ളികളില്‍ നിന്നും സ്ഥിരപ്പെട്ട സുന്നത്തുകളില്‍ നിന്നും അകറ്റി പാടത്തും പറമ്പിലും ഒരുമിച്ചു കൂട്ടുന്ന പുത്തനാചാരത്തെ നാം സൂക്ഷിക്കണം 
•    പുരോഹിത വര്‍ഗത്തിന്റെ കെണിയില്‍ പെട്ട് വിശ്വാസികള്‍ നഷ്ടപ്പെടുത്തുന്നത് അളവറ്റ പുണ്യത്തിന്റെ സന്ദര്‍ഭങ്ങളാണ്
•    പരലോക രക്ഷ ആഗ്രഹിക്കുന്ന വിശ്വാസികള്‍ നില കൊള്ളേണ്ടത് പ്രമാണങ്ങളുടെ പക്ഷത്താ ണ്.
•    ചെയ്തു പോയ പാപങ്ങളിൽ നിന്ന് ഖേദിച്ചു മടങ്ങേണ്ട സമയമാണ് അവസാന പത്ത് 
•    ജീവിതത്തിൽ പാപങ്ങൾ സംഭവിച്ചു എന്നത് മുഅ്മിനുകളെ നിരാശപ്പെടുത്തേണ്ടതില്ല. പാപങ്ങൾക്ക് പരിഹാരം പശ്ചാത്താപമാണ്. അല്ലാഹുവിന്റെ ആശ്വാസ വചനം കാണുക.

قُلۡ يـٰعِبَادِيَ ٱلَّذِينَ أَسۡرَفُوا عَلَىٰ أَنفُسِهِمۡ لَا تَقۡنَطُوا مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ (الزمر : 53)

“പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവ ര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിൻ്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.”

•    ഈ അവസരം നഷ്ടപ്പെടുത്തുന്നവരില്‍ നാം ഉള്‍പെട്ടുകൂടാ
•    റമദാൻ തീരും മുമ്പ് പാപങ്ങൾ പൊറുക്കപ്പെടാത്തവർ നഷ്ടക്കാർ ആണ്
•    നബി ﷺ മിമ്പറിൽ കയറുമ്പോൾ 3 ആമീൻ പറഞ്ഞ സംഭവത്തിൽ ഒന്ന് :

"...مَنْ أَدْرَكَ شَهْرَ رَمَضَانَ فَلَمْ يُغْفَرْ لَهُ فَدَخَلَ النَّارَ فَأَبْعَدَهُ اللهُ..." (الألباني : صحيح الترغيب : 997)

"ഒരാൾക്ക് റമദാൻ ലഭിക്കുകയും എന്നിട്ട് പാപങ്ങൾ പൊറുക്കപ്പെടാതെ നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ, അല്ലാഹു അവനെ വിദൂരത്താക്കട്ടെ"

•    മറ്റൊരിക്കൽ നബി ﷺ പറഞ്ഞത് :

"...وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ، ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ.." (الترمذي : 3545 ، صححه الألباني)

"ഒരുവനിലേക്ക് റമദാൻ പ്രവേശിക്കുകയും അവന്റെ പാപങ്ങൾ പൊറുക്കപ്പെടും മുമ്പ് അത് ഊരിയെടുക്കപ്പെട്ടാൽ അവൻ നശിക്കട്ടെ"

•    മാപ്പു നൽകാൻ നമുക്ക് ഒരു നാഥനുണ്ട്, മാപ്പിരക്കാൻ നാം സന്നദ്ധമാവുകയേ വേണ്ടൂ. 
•    അതിനാൽ പശ്ചാത്തപിക്കുക, പശ്ചാത്താപമാണ് പാപത്തിന്റെ പരിഹാരം
•    തൗബ ചെയ്താൽ മായ്ക്കപ്പെടാത്ത തിന്മകളില്ല

"التَّائِبُ مِنَ الذَّنْبِ، كَمَنْ لَا ذَنْبَ لَهُ" (ابن ماجه : 4280 ، حسنه الألباني)

"തിന്മകളിൽ നിന്ന് തൗബ ചെയ്തവൻ തിന്മ ഇല്ലാത്തവനെ പോലെയാണ്"
•    അതിനാൽ അല്ലാഹുവിലേക്ക് എല്ലാ തിന്മകളും ഏറ്റ് പറഞ്ഞു മടങ്ങാൻ തയ്യാറാവുക
•    തിന്മകളുടെ ആധിക്യം തൗബ ചെയ്യുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കാരുത്
•    എത്ര തിന്മ ചെയ്താലും അല്ലാഹു എല്ലാം പൊറുത്തു തരാൻ ഒരുക്കമാണ്
•    തൗബ ചെയ്യുന്നവർക്ക് നഷ്ടം സംഭവിക്കാനില്ല, ലഭിക്കുന്നത് നേട്ടം മാത്രം

يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَىٰ رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (التحريم : 8)

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചു കളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു”

•    ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവുകളിൽ പ്രാർഥിക്കാൻ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന പാപമോചന തേട്ടമാണ് 
•    റമദാനിലെ കഴിഞ്ഞ ദിന രാത്രങ്ങളിൽ പാപങ്ങൾ ഏറ്റു പറയാൻ നമുക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ ഇനി ബാക്കിയുള്ള ദിവസങ്ങളിൽ നാം ഒരുങ്ങിയിറങ്ങണം
•    പ്രത്യേകിച്ച് അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരുന്ന രാത്രിയുടെ അന്ത്യയാമങ്ങളിൽ
•    പിന്നീടാകാം എന്ന് പറഞ്ഞ് വൈകിപ്പിക്കാൻ നമുക്ക് സമയമില്ല
•    ഏത് നിമിഷവും മലക്കുൽ മൗത്ത് നമ്മെത്തേടിയെത്താം
•    അതിന് മുമ്പ് തെറ്റുകൾ ഏറ്റ് പറഞ്ഞ് കറകളഞ്ഞ മനസ്സിന്റെ ഉടമകളാകാൻ നമുക്കാകണം