ഹദീഥ് 17: നബിയുടെ സഹചാരികൾ 

عنِ البَراءِ رَضيَ اللهُ عنه، قال: سَمِعتُ النَّبيَّ ﷺ: "الأَنصَارُ لَا يُحِبُّهُمْ إِلَّا مُؤْمِنٌ، وَلَا يُبْغِضُهُمْ إِلَّا مُنَافِقٌ، فَمَنْ أَحَبَّهُمْ أَحَبَّهُ اللهُ، وَمَنْ أَبْغَضَهُمْ أَبْغَضَهُ اللهُ" أخرجه البخاري (3783) واللفظ له، ومسلم (75)

അർഥം:
ബറാഅ് (റ) വിൽ നിന്നും നിവേദനം: നബി ﷺ “പറയുന്നതായി ഞാൻ കേട്ടു: വിശ്വാസികൾ മാത്രമാണ് അൻസ്വാറുകളെ ഇഷ്ടപെടുക. കപടവിശ്വാസികൾ മാത്രമാണ് അവരെ വെറുക്കുക. അവരെ ആരെങ്കിലും ഇഷ്ടപ്പെട്ടാൽ അല്ലാഹു അവരെ ഇഷ്ടപ്പെടും. അവരെ ആരെങ്കിലും വെറുത്താൽ അല്ലാഹു അവരെ വെറുക്കും.”

വിശദീകരണം:
•    അൻസ്വാരി സ്വഹാബിമാരുടെ മഹത്വം. 
•    സ്വഹാബിമാർ എല്ലാവരും നീതിമാൻമാരാണ്.
•    അവർ എല്ലാവരും സ്വർഗാവകാശികളാണ്.
•    സ്വഹാബികളെ സ്നേഹിക്കൻ പുണ്യമാണ്.
•    അവർ ഈ സമുദായത്തിൻ്റെ മാർഗദീപങ്ങളാണ്.
•    അവർ വിശ്വസിച്ചത് പോലെ വിശ്വസിച്ചാൽ മാത്രമാണ് നേർമാർഗം കരസ്ഥമാകൂ.
•    സ്വഹാബിമാരെ ആക്ഷേപിക്കൽ കപടൻമാരും പിഴച്ചവരും മാത്രമാണ്.
•    പ്രമാണങ്ങൾ സ്വീകരിക്കുമ്പോൾ സ്വഹാബിമാരുടെ യും താബിഉകളുടെയും പാത പിൻതുടരൽ അനി വാര്യമാണ്. അവരാണ് ഈ സമുദായത്തിൻ്റെ മുൻഗാമികൾ

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ [التوبة : 100]

“മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അ ല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.”

فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ   [البقرة : 137]

“നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസി ച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ”