أنَّ أَبَا قَتَادَةَ طَلَبَ غَرِيمًا له، فَتَوَارَى عَنْه، ثُمَّ وَجَدَهُ، فَقالَ: إنِّي مُعْسِرٌ، فَقالَ: آللَّهِ؟ قالَ: آللَّهِ؟ قالَ: فَإنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: "مَنْ سَرَّهُ أَنْ يُنْجِيَهُ اللَّهُ مِنْ كُرَبِ يَومِ القِيَامَةِ، فَلْيُنَفِّسْ عَنْ مُعْسِرٍ، أَوْ يَضَعْ عَنْهُ" [أخرجه مسلم الصفحة أو الرقم : 1563]
അർഥം:
അബൂ ഖതാദ (റ) തനിക്ക് കടം തിരിച്ചു നൽകാനുള്ളയാളെ അന്വേഷിച്ചു നടന്നു. അപ്പോൾ അയാൾ അബൂ ഖതാദയുടെ (കണ്ണിൽപെടാതെ) മറഞ്ഞിരുന്നു. ശേഷം അയാൾ പിടിക്കപ്പെട്ടു. ഞാൻ പ്രയാസത്തിലാണ് എന്ന് അപ്പോൾ അയാൾ പറഞ്ഞു. അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്ത് (നീ പ്രയാസത്തിലാണ് എന്ന്) പറയാമോ? അയാൾ പറഞ്ഞു: അല്ലാഹുവാണെ, (ഞാൻ പ്രയാസത്തിലാണ്). അബു ഖതാദ പറഞ്ഞു: നബി ﷺ ഇപ്രകാരം പറയുന്നതായി കേട്ടിട്ടുണ്ട് : “ഉയിർത്തെഴുന്നേൽപ്പ് നാളിലെ പ്രയാസത്തിൽ നിന്നും രക്ഷപ്പെടുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ പ്രയാസപ്പെടുന്നവന് അവൻ പ്രയാസത്തെ അകറ്റികൊടു ക്കട്ടെ. അല്ലങ്കിൽ പ്രയാവത്തിൽ നിന്നും ചിലത് ഒഴിവാക്കി കൊടുക്കട്ടെ.”
വിശദീകരണം:
• കടമിടപാടുകൾ വലിയ ഗൗരവമുള്ള വിഷയമാണ്.
• കടം കൊടുക്കാൻ പ്രോൽസാഹിപ്പിച്ച പോലെ കടം വാങ്ങാൻ നിരുൽസാഹപ്പെടുത്തിയ മതമാണ് ഇസ് ലാം.
• കടക്കാരനായി ഒരാൾ മരിച്ചാൽ ആ കടം മറ്റൊരാൾ ഏറ്റെടുക്കാതെ നബി ﷺ അയാൾക്ക് വേണ്ടി മയ്യിത്ത് നിസ്കാരം നിർവഹിച്ചിരുന്നില്ല.
• അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷിയായ വ്യക്തി പോലും കടം വീട്ടാത്ത കാരണത്താൽ സ്വർഗ പ്രവേശം തടയപ്പെടും.
• കടം വാങ്ങി പറഞ്ഞ സമയം തിരികെ കൊടുക്കാതെ ഒളിഞ്ഞ് നടക്കുന്നത് ശരിയല്ല.
• കടം കൊണ്ടും മറ്റും പ്രയാസം അനുഭവിക്കുന്ന ആളുകൾക്ക് പ്രയാസം അകറ്റി കൊടുക്കൽ വലിയ പുണ്യമാണ്.
• മാന്യമായ കാരണത്താൽ കടം തിരിച്ചു തരാൻ കഴിയാത്ത അവസ്ഥ വന്നാൽ അത്തരക്കാർക്ക് കടം വീട്ടാൻ സാവകാശം നൽകലോ, കടം പൂർണമായോ ഭാഗികമായോ ഒഴിവാക്കിക്കൊടുക്കലും പ്രതിഫലാർഹമായ കാര്യമാണ്.
• എളുപ്പമുണ്ടാക്കുക, പ്രയാസപ്പെടുത്താതിരിക്കുക എന്നത് മതനിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്.
• കടം കൊണ്ട് പരീക്ഷിക്കാതിരിക്കാനായി അല്ലാഹുവിനോട് പ്രാർഥിച്ചു കൊണ്ടിരിക്കണം
• ഒരാൾ പറയുന്നത് സത്യമാണോ എന്ന് ഉറപ്പിക്കാനായി അല്ലാഹുവിൻ്റെ പേരിലല്ലാതെ മറ്റാരുടെയും പേരിൽ സത്യം ചെയ്യാൻ പാടില്ല.
• അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യൽ കുഫ്ർ (നിഷേധം) ആണ്.
• ഉപകാര പ്രദമായ അറിവുകൾ കൈമാറാനും, പ്രയോഗ വൽക്കരിക്കാനും സ്വഹാബി കാണിച്ച താൽപര്യം.
• അന്ത്യനാളിൽ ഉള്ള വിശ്വാസം.
• ഉയിർത്തെഴുനേൽപ്പ് ദിവസം പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകൾ ഉണ്ടാകും എന്ന വിശ്വാസം.
• അന്ത്യ ദിനത്തിലെ പ്രയാസങ്ങളിൽ നിന്നും തൻ്റെ അടിമകൾക്ക് രക്ഷപ്പെടാനുള്ള വഴികൾ ഇഹലോക ത്ത് സംവിധാനിച്ച അല്ലാഹുവിൻ്റെ കാരുണ്യവും അതിൻ്റെ വിശാലതയും.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ [البقرة : 280]
“ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.”
وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ۚ [الحج : 78]
“മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന് ചുമത്തിയിട്ടില്ല.”