وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًۭا مِّنَ ٱلْمُؤْمِنِينَ﴿٢٠﴾
34:20തീര്‍ച്ചയായും, ഇബ്ലീസു തന്‍റെ ധാരണ അവരില്‍ സത്യമാക്കുകയുണ്ടായി. അങ്ങനെ - സത്യവിശ്വാസികളില്‍നിന്നു ഒരു വിഭാഗം ഒഴിച്ച് - അവര്‍ (മുഴുവനും) അവനെ പിന്‍പറ്റി
وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَـٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّۢ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌۭ﴿٢١﴾
وَمَا كَانَ ഇല്ല, ഉണ്ടായിരുന്നില്ല لَهُ അവനു عَلَيْهِم അവരുടെമേല്‍ مِّن سُلْطَانٍ ഒരധികാരവും, ശക്തിയും إِلَّا പക്ഷേ, എങ്കിലും لِنَعْلَمَ നാം (നമുക്ക്) അറിയാന്‍വേണ്ടി مَن يُؤْمِنُ വിശ്വസിക്കുന്നവരെ بِالْآخِرَةِ പരലോകത്തില്‍ مِمَّنْ യാതൊരാളില്‍നിന്നു هُوَ അവന്‍ مِنْهَا അതിനെക്കുറിച്ച് فِي شَكٍّ സംശയത്തിലാണ് وَرَبُّكَ നിന്‍റെ റബ്ബ് عَلَىٰ كُلِّ شَيْءٍ എല്ലാ വസ്തുവിന്‍റെ മേലും حَفِيظٌ സൂക്ഷിച്ചു(വീക്ഷിച്ചു) വരുന്നവനാണ്
34:21അവനു അവരുടെമേല്‍ യാതൊരു അധികാരശക്തിയും ഉണ്ടായിരുന്നില്ല; പക്ഷെ, പരലോകത്തെക്കുറിച്ച് സംശയത്തില്‍ സ്ഥിതിചെയ്യുന്നവരില്‍നിന്ന് അതില്‍ വിശ്വസിക്കുന്നവരെ നമുക്കു (വേര്‍തിരിച്ച്) അറിയുവാന്‍ വേണ്ടിയാകുന്നു (അതുണ്ടായത്). നിന്‍റെ റബ്ബ് എല്ലാ വസ്തുവിന്‍റെമേലും സൂക്ഷ്മവീക്ഷണം ചെയ്യുന്നവനാണ്
തഫ്സീർ : 20-21
നിഷ്കളങ്കരല്ലാത്ത ആളുകളെ താന്‍ വഴിപിഴപ്പിക്കുമെന്നു ഇബ്ലീസ് ശപഥം ചെയ്തിട്ടുള്ള വിവരം ഖുര്‍ആന്‍ പലേടത്തും ഉണര്‍ത്തിയിട്ടുള്ളതാണ്. അവന്‍റെ ധാരണയും, ആഗ്രഹവും അവരെ സംബന്ധിച്ചേടത്തോളം നടപ്പാകുന്നതല്ല. അതെ, അവര്‍ അവന്‍റെ ദുഷ്പ്രേരണകള്‍ക്കും, ദുരുപദേശങ്ങള്‍ക്കും വശംവദരാകുകയില്ല. നിഷ്കളങ്കരല്ലാത്തവരെ നിര്‍ബ്ബന്ധിച്ചു വഴിപിഴപ്പിക്കുവാനുള്ള അധികാരശക്തി ഇബ്ലീസിന്നില്ലെങ്കിലും അവര്‍ അവനെ നേതാവാക്കി പിന്‍പറ്റുകയും, അവന്‍റെ കെണിയിലകപ്പെടുകയും ചെയ്യും. ഇതാണ് സബഉഗോത്രക്കാരിലും സംഭവിച്ചതു. ഇങ്ങിനെ ഇബ്ലീസിന്ന് അഭിമാനിക്കുവാന്‍ അവസരം ലഭിക്കുന്നതിന്‍റെ രഹസ്യം യഥാര്‍ത്ഥ സത്യവിശ്വാസികളെയും അല്ലാത്തവരെയും വേര്‍തിരിക്കുക എന്നുള്ളതാകുന്നു.