أن عبد الله بن عمرو بن العاص قال: أَقْبَلَ رَجُلٌ إِلَى نَبِيِّ اللهِ ﷺ فَقَالَ: أُبَايِعُكَ عَلَى الهِجْرَةِ وَالْجِهَادِ، أَبْتَغِي الأَجْرَ مِنَ اللهِ، قَالَ: "فَهَلْ مِنْ وَالِدَيْكَ أَحَدٌ حَيٌّ؟" قَالَ: نَعَمْ، بَلْ كِلَاهُمَا، قَالَ: "فَتَبْتَغِي الأجْرَ مِنَ اللهِ؟" قَالَ: نَعَمْ، قَالَ: "فَارْجِعْ إَلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا" [أخرجه مسلم الصفحة أو الرقم : 2549]
അർഥം:
അബദുല്ലാഹി ബിൻ അംറ് ബിനുൽ ആസ് (റ) പറഞ്ഞു: ഒരാൾ നബി ﷺ യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിൽ നിന്നും പ്രതിഫലം പ്രതീക്ഷിച്ച് കൊണ്ട് ഹിജ്റ പോകാനും യുദ്ധം ചെയ്യാനും അങ്ങയോട് ഞാൻ ഉടമ്പടി ചെയ്യുന്നു. അവിടുന്ന് ചോദിച്ചു: നിൻ്റെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ജീവിച്ചിരിപ്പുണ്ടോ ? അയാൾ പറഞ്ഞു: അതേ, രണ്ട് പേരും (ജീവിച്ചിരിപ്പുണ്ട്). അവിടുന്ന് പറഞ്ഞു: നീ മാതാപിതാക്കളിലേക്ക് മടങ്ങിച്ചെല്ലുകയും അവർ രണ്ട് പേരോടും നല്ല നിലയിൽ സഹവർത്തിക്കുകയും ചെയ്യുക.
വിശദീകരണം:
• മാതാപിതാക്കളോട് നല്ല നിലയിൽ സഹവർത്തിക്കുന്നതിനുള്ള മഹത്വം.
• മാതാപിതാക്കൾ നമുക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളാണ്. അവരെ പരിചരിക്കൽ നമ്മുടെ ബാധ്യതയാണ്.
• മാതാപിതാക്കളെ അംഗീകരിക്കുകയും പരിഗണി ക്കുകയും ചെയ്യൽ നിർബന്ധമാണ്.
• മതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിൻ്റെ തൃപ്തി. അവരുടെ കോപത്തിലാണ് അല്ലാഹുവിൻ്റെ കോപം.
• മതാപിതാക്കൾക്ക് കാരുണ്യം ചെയ്യണം.
• മതാപിതാക്കളെ വാക്ക് കൊണ്ട് പോലും ഇകഴ്ത്താതിരിക്കുക.
• ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മാതാപിതാക്കൾക്ക് വേണ്ടി പ്രാർഥിക്കുക.
• മരിച്ച മാതാപിതാക്കളുടെ കൂട്ടുകാരെ ആദരിക്കു ക.
• മതാപിതാക്കളിലൂടെ മാത്രം സ്ഥപിക്കപ്പെടുന്ന ബന്ധങ്ങൾ അവരുടെ കാലശേഷവും കൂട്ടിച്ചേർക്കുക.
• അവരുടെ മതപരമായ വസ്വിയ്യത്തുക്കൾ കഴിവതും വേഗം നടപ്പാക്കുക.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا (23) وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (24) [الإسراء : 23-24]
“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാ പിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിൻ്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിൻ്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എൻ്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക”