وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍۢ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍۢ جَدِيدٍ﴿٧﴾
34:7അവിശ്വസിച്ചവര്‍ പറയുകയാണ്: "നിങ്ങള്‍ എല്ലാ വിധേനയും (നശിച്ചു) ഛിന്നഭിന്നമാക്കപ്പെട്ടാല്‍, (വീണ്ടും) നിങ്ങള്‍ ഒരു പുതിയ സൃഷ്ടിയില്‍തന്നെ ആയിരിക്കുമെന്നു നിങ്ങളോടു വര്‍ത്തമാനം അറിയിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ?!
أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ ۗ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَـٰلِ ٱلْبَعِيدِ﴿٨﴾
34:8അവന്‍ അല്ലാഹുവിന്‍റെമേല്‍ കളവു കെട്ടിച്ചമയ്ക്കുകയാണോ, അതല്ല, അവനു വല്ല ഭ്രാന്തുമുണ്ടോ?!" പക്ഷെ, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയിലും, വിദൂരമായ വഴിപിഴവിലുമായിരിക്കും
أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًۭا مِّنَ ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّكُلِّ عَبْدٍۢ مُّنِيبٍۢ﴿٩﴾
34:9എന്നാല്‍, ആകാശത്തില്‍നിന്നും, ഭൂമിയില്‍നിന്നും അവരുടെ മുന്നിലും പിന്നിലുമുള്ളതിലേക്ക് അവര്‍ നോക്കിക്കാണുന്നില്ലേ?! നാം ഉദ്ദേശിക്കുകയാണെങ്കില്‍, നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും; അല്ലെങ്കില്‍, ആകാശത്തുനിന്ന് അവരുടെമേല്‍ നാം തുണ്ടങ്ങള്‍ വീഴ്ത്തും. നിശ്ചയമായും (അല്ലാഹുവിലേക്കു) മനസ്സു മടങ്ങുന്ന എല്ലാ അടിയാന്നും അതില്‍ ദൃഷ്ടാന്തമുണ്ട്
തഫ്സീർ : 7-9
മരണാനന്തരജീവിതത്തെപ്പറ്റി നബി(ﷺ) പ്രസ്താവിക്കുന്നതിനെ പരിഹസിച്ചുകൊണ്ടു മുശ്രിക്കുകള്‍ പറയാറുള്ള ചില വാക്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. ആയത്തുകളുടെ ആശയം സ്പഷ്ടമാണല്ലോ. അടുത്ത ആയത്തുകളില്‍ ദാവൂദ് (عليه السلام) നബിക്കും, സുലൈമാന്‍ (عليه السلام) നബിക്കും നല്‍കപ്പെട്ട ചില പ്രത്യേകാനുഗ്രഹങ്ങളെക്കുറിച്ചു പറയുന്നു: