وَحِيلَ മറയിടപ്പെടും, (തടയപ്പെടും) بَيْنَهُمْ അവര്‍ക്കിടയില്‍ وَبَيْنَ مَا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്നതിനിടയിലും كَمَا فُعِلَ ചെയ്യപ്പെട്ടതുപോലെ بِأَشْيَاعِهِم അവരുടെ കക്ഷികളെക്കൊണ്ടു مِّن قَبْلُ മുമ്പ്, മുമ്പുള്ള إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു فِي شَكٍّ സംശയത്തില്‍ مُّرِيبٍ ആശയക്കുഴപ്പമുണ്ടാക്കുന്ന, സന്ധേഹകരമായ.
34:54അവരുടെയും, അവര്‍ ഇച്ഛിക്കുന്നതിന്റെയും ഇടയില്‍ മറ ഇടപ്പെടും [തടസ്സം നേരിടും]; മുമ്പുണ്ടായിരുന്ന അവരുടെ കക്ഷികളെക്കൊണ്ടു ചെയ്യപ്പെട്ടതുപോലെ(ത്തന്നെ). (കാരണം) നിശ്ചയമായും അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സംശയത്തിലായിരുന്നു.
തഫ്സീർ : 54-54
എനി അവര്‍ എന്തുതന്നെ ഇച്ഛിച്ചിട്ടും ഫലമില്ല. മുമ്പ് ഇവരെപ്പോലെ അവിശ്വാസികളായി ജീവിച്ചിരുന്ന എല്ലാ വിഭാഗക്കാരിലും എടുക്കപ്പെടുന്ന അതേ ശിക്ഷാനടപടി ഇവരിലും നടത്തപ്പെടും. കാരണം, സത്യത്തില്‍ വിശ്വസിക്കാതെ, ആശയക്കുഴപ്പവും സംശയവുമായി തങ്ങളുടെ ജീവിതകാലം അവര്‍ പാഴാക്കിയതുതന്നെ.