ഹദീഥ് 35: സൂറതുൽ മുൽകിൻ്റെ ശ്രേഷ്ടത

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ ، قَالَ :قَالَ رَسُولُ اللَّهِ ﷺ ‏: "سُورَةَ تَبَارَكَ هِيَ الْمَانِعَةُ مِنْ عَذَابِ الْقَبْرِ" (صحيح الجامع : 3643)

അർഥം:
അബ്ദില്ലാഹിബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് തബാറക സൂറത്ത്.”

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

أَلۡهَىٰكُمُ ٱلتَّكَاثُرُ ١ حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ   

“പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.  നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും”

•    ഫിര്‍ഔനെയും അവന്റെ ആള്‍ക്കാരെയും സമുദ്രത്തില്‍ മുക്കി നശിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു :

فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُواْۖ وَحَاقَ بِـَٔالِ فِرۡعَوۡنَ سُوٓءُ ٱلۡعَذَابِ ٤٥ ٱلنَّارُ يُعۡرَضُونَ عَلَيۡهَا غُدُوّٗا وَعَشِيّٗاۚ وَيَوۡمَ تَقُومُ ٱلسَّاعَةُ أَدۡخِلُوٓاْ ءَالَ فِرۡعَوۡنَ أَشَدَّ ٱلۡعَذَابِ         

“നരകം, രാവിലെയും വൈകുന്നേരവും അവര്‍ അതിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവി ല്‍ വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക(എന്ന് കല്‍പിക്കപ്പെടും)”