ഹദീഥ് 7: അല്ലാഹുവിൻ്റെ സ്വന്തക്കാർ

عن أنس بن مالك رضي الله عنه قال: قال رسول الله ﷺ: "إِنَّ لِلَّهِ أَهْلِينَ مِنَ النَّاسِ قَالُوا: يَا رَسُولَ اللَّهِ ، مَنْ هُمْ ؟ قَالَ: هُمْ أَهْلُ القُرْآنِ ، أَهْلُ اللَّهِ وَخَاصَّتُهُ"  

[صحيح ابن ماجه  : 179]

അർഥം:
അനസ് ബിൻ മാലിക് (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: തീർച്ചയായും ജനങ്ങളിൽ നിന്നും അല്ലാഹുവിന് ചില ഇഷ്ടജനങ്ങൾ ഉണ്ട്. സ്വഹാബിമാർ ചോദിച്ചു: തിരുദൂതരെ ആരാണ് അവർ? അവിടുന്ന് പറഞ്ഞു: അവർ ക്വുർആനിൻ്റെ ആളുകളാണ്. അല്ലാഹുവിൻ്റെ ഇഷ്ടജനങ്ങളും അവൻ്റെ സ്വന്തക്കാരും.

വിശദീകരണം:
•    ക്വുർആൻ അല്ലാഹുവിൻ്റെ കലാം ആണ്.
•    തൻ്റെ അടിമകൾക്ക്  മാർഗദർശനമായി ജിബ്‌രീൽ മുഖേന മുഹമ്മദ് നബിﷺക്ക് 23 വർഷങ്ങൾ കൊണ്ട് ഘട്ടം ഘട്ടമായി അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് ക്വുർആൻ.
•    വിശ്വാസികളുടെ അടിസ്ഥാന പ്രമാണമാണ് ക്വുർആൻ
•    അത് മാഹാ അൽഭുതം ആണ്.
•    ക്വുർആൻ പാരായണത്തിനും പഠനത്തിനും നാം വലിയ ഗൗരവം നൽകണം.
•    ക്വുർആൻ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് സമൂഹത്തിലെ ഏറ്റവും ഉത്തമർ . 
•    ഒരു വൃക്തി ക്വുർആനുമായുള്ള ബന്ധം വിഛേദിച്ചാൽ അവൻ അല്ലാഹുവുമായുള്ള ബന്ധമാണ് വിഛേദിക്കുന്നത്.
•    നന്നായി ക്വുർആൻ പാരായണം ചെയ്യുന്നവരുടെ സ്ഥാനം പരിശുദ്ധരായ മലക്കുകളുടെ കൂടെയാണ്.
•    ക്വുർആൻ അവതരിപ്പിക്കാനായി അല്ലാഹു തെരഞ്ഞെടുത്ത മാസത്തിൻ്റെയും ദിവസത്തിൻ്റെയും പ്രത്യേകത വലുതാണ്
•    ക്വുർആൻ വെളിച്ചമാണ്. അത് ഹൃദയത്തിൻ്റെ അന്ധതയെ ഇല്ലായ്മ ചെയ്ത് പ്രകാശ പൂരിതമാക്കും
•    ക്വുർആൻ പാരായണം ചെയ്യാത്ത ഭവനം സ്മശാന തുല്യം
•    ക്വുർആൻ അനുകൂലമായും പ്രതികൂലമായും പരലോകത്ത് സാക്ഷി പറയും.
•    ക്വുർആൻ നിരാകരിച്ചവർക്കെതിരിൽ നബി ﷺ  പരലോകത്ത് പരാതി ബോധിപ്പിക്കും.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ      [البقرة : 185]

“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍.”

إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا         [الإسراء : 9]

“തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.”

 وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا    [الفرقان : 30]

“(അന്ന്‌) റസൂല്‍ പറയും: എൻ്റെ രക്ഷിതാവേ, തീര്‍ച്ചയായും എൻ്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു.”