ഹദീഥ് 12: തിന്മകളുടെ ഗൗരവം.

عن عبدالله بن مسعود قال: أنَّ رسولَ اللهِ ﷺ قال : " إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ، فَإِنَّهُنَّ يَجْتَمِعْنَ عَلَى الرَّجُلِ حَتَّى يُهْلِكْنَهُ، وَإِنَّ رَسُولَ اللَّهِ ﷺ ضَرَبَ لَهُنَّ مَثَلًا: كَمَثَلِ قَوْمٍ نَزَلُوا أَرْضَ فَلاةٍ، فَحَضَرَ صَنِيعُ الْقَوْمِ، فَجَعَلَ الرَّجُلُ يَنْطَلِقُ فَيَجِىءُ بِالْعُودِ، وَالرَّجُلُ يَجِىءُ بِالْعُودِ، حَتَّى جَمَعُوا سَوَادًا، فَأَجَّجُوا نَارًا وَأَنْضَجُوا مَا قَذَفُوا فِيهَا"    

[أخرجه الطبراني (10/261) (10500)]

അർഥം:

അബ്ദുല്ലാഹ് ബിൻ മസ്ഊദ് (റ) വിൽ നിന്നും നിവേദനം: റസൂൽ ﷺ പറഞ്ഞു: തിന്മകളെ നിസാരവത്കരിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. അവ ഒരാളിൽ കുമിഞ്ഞ് കൂടുകയും അവനെ നശിപ്പിക്കുകയും ചെയ്യും. നബി അതിനെ  ഇപ്രകാരം ഉപമിച്ചു : ഒരു ജനവിഭാഗം ഒരു മരുഭൂമിയിൽ എത്തി, അവർ അവരുടെ ജോലി ആരംഭിച്ചു, ഒരാൾ ഒരു ചെറിയ ചുള്ളികമ്പ് കൊണ്ടുവന്നു, അത് പോലെ വേറെ ഒരാളും ചെറിയ ചുള്ളികമ്പ് കൊ ണ്ടുവന്നു, അവർ അവ ശേഖരിച്ച് വലിയ കൂമ്പാരമാക്കി. എന്നിട്ട്  തീ കത്തിച്ച് അതിൽ (ഭക്ഷണം) പാകം ചെയ്തു

വിശദീകരണം:

•    തിൻമകളെ നിസാരവൽക്കരിക്കുന്നതിൻ്റെ ഗൗരവമാണ് ഈ ഹദീഥിൽ പ്രതിബാധിക്കുന്നത്.
•    ചെറിയ പാപങ്ങൾ ഒന്നിന് പുറകെ ഒന്നായി ചേർന്ന് നന്മകളെ മുഴുവൻ തകർത്ത് കളയുന്ന അവസ്ഥ വരും.
•    പാപങ്ങളിൽ നിരതരായാൽ ലജ്ജ നഷ്ടപ്പെടുകയും ഈമാൻ ദുർബലപെട്ട് പോവുകയും ചെയ്യും.
•    തിന്മകളുടെ കൂടെയുള്ള സഹവാസം ഇഹപര ജീവിത ഐശ്വര്യങ്ങളെ ഇല്ലാതാക്കും.
•    തിന്മകളിൽ നിരതരായി അല്ലാഹുവിനെ മറന്ന് ആ സ്വാദനങ്ങളിൽ മുഴുകുന്ന ഘട്ടത്തിൽ അല്ലാഹു അവൻ്റെ ശിക്ഷാ നടപടികൾ നടപ്പിലാക്കും.
•    ചെറു പാപങ്ങളെ നിസാരവൽക്കരിച്ച് അവസാനം വൻ പാപങ്ങൾ ജീവിതത്തിൻ്റെ ഭാഗമാകും.
•    സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഉദാഹരങ്ങളിലൂടെ നബി ﷺ സമൂഹത്തെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്നു. 
•    ചെറിയ കമ്പ് കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെങ്കിലും, പലയിടത്തായി ഉണ്ടായിരുന്ന കമ്പുകൾ ഒരിടത്ത് ഒരുമിച്ച് കൂട്ടിയപ്പോൾ അത് ഉപ യോഗിച്ച് തീ കത്തിക്കാനും ഭക്ഷണം പാകം ചെയ്യാ നും സാധിച്ചു. നാം നിസാരമായി കണ്ട് തള്ളിക്കളയുന്ന പലതും ഒരിമിച്ച് കൂട്ടപ്പെട്ടാൽ നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത അവസ്ഥകൾ നേരിൽ അനുഭവിക്കേണ്ടി വരും.
•    ചെറുതാണന്ന് കരുതി ഒന്നിനെയും നിസാരമായി കാണരുത്.
•    തിന്മ അത് ചെയ്യുന്ന വ്യക്തിയെ മാത്രമല്ല ബാധി ക്കുക. അത് സമൂഹത്തെയും നശിപ്പിക്കും.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ    [الروم : 41]

“മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം പ്രതൃക്ഷപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിൻ്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാകുന്നു അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം.”

وَالَّذِينَ كَسَبُوا السَّيِّئَاتِ جَزَاءُ سَيِّئَةٍ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ اللَّهِ مِنْ عَاصِمٍ ۖ كَأَنَّمَا أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ اللَّيْلِ مُظْلِمًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ  [يونس : 27

“തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മയ്ക്കുള്ള പ്രതിഫലം അതിന് തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിൻ്റെ കഷ്ണങ്ങള്‍കൊണ്ട് അവരുടെ മുഖങ്ങള്‍ പൊതിഞ്ഞതു പോലെയിരിക്കും. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും”