34. سبإ (സബഅ്) ആയത്ത് 51

وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍۢ قَرِيبٍۢ﴿٥١﴾

 وَلَوْ تَرَىٰ നീ കാണുകയാണെങ്കില്‍, കണ്ടിരുന്നെങ്കില്‍ إِذْ فَزِعُوا അവര്‍ പേടിച്ചു നടുങ്ങുമ്പോള്‍ فَلَا فَوْتَ അപ്പോള്‍ ഒഴിവാകല്‍ (പാഴാകല്‍) ഇല്ല وَأُخِذُوا അവര്‍ പിടിക്കപെടുകയും ചെയ്യും مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു قَرِيبٍ അടുത്ത, സമീപമായ.

34:51അവര്‍ പേടിച്ചു നടുങ്ങുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (ഹാ, ഭയങ്കരം തന്നെ)! അപ്പോള്‍ പിടിയില്‍ (പെടാതെ) ഒഴിവാകലേ ഇല്ല. സമീപസ്ഥലത്തുനിന്നുതന്നെ അവര്‍ പിടിക്കപ്പെടുകയും ചെയ്യും.

തഫ്സീർ : 51-51

ഇപ്പോള്‍ എത്ര കേമന്മാരും, ധീരന്‍മാരുമാണെങ്കിലും ആ അവിശ്വാസികള്‍ പരലോകത്തെത്തുമ്പോള്‍ അങ്ങേഅറ്റം ഭയവിഹ്വലരായിരിക്കും. രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗ്ഗവും അവര്‍ക്കില്ല. ഓടിപ്പോകുവാന്‍ അവര്‍ ശ്രമിച്ചേക്കും. പക്ഷേ, സ്ഥലംവിടാന്‍ അനുവദിക്കാതെ നിന്നിടത്തുവെച്ചുതന്നെ അവരെ പിടികൂടും.