ഹദീഥ് 31: നോമ്പ് നഷ്ടമാകരുത്

عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ ﷺ : "رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ، وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ".   [ابن ماجه : 1690 ]

അർഥം:
അബൂഹുറൈറ (റ) യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: “എത്രയെത്ര നോമ്പുകാരാണ്, അവന് തന്റെ നോമ്പിലൂടെ പട്ടിണി കിടന്നതല്ലാതെ (മറ്റൊരു പ്രയോജ നവും) ഇല്ല. എത്രയെത്ര രാത്രി നമസ്കാരക്കാരാണ് അവന് തന്റെ രാത്രി നമസ്കാരത്തിലൂടെ ഉറക്കമിളച്ചു എന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല“

വിശദീകരണം:
•    കേവല പട്ടിണി മാത്രമായി നമ്മുടെ നോമ്പ് മാറരുത് 
•    ചില നോമ്പുകാരെ കുറിച്ച് ഉപരിസൂചിത ഹദീസിലെ പ്രവാചകന്റെ ഓർമപ്പെടുത്തൽ ശ്രദ്ധേയമാണ് 
•    പകലിലെ വ്രതവും രാത്രിയിലെ നിസ്കാരവും നഷ്ടപ്പെടുന്നവരിൽ നാം പെട്ടു പോകാതിരിക്കണം 
•    നോമ്പ് നഷ്ടമാകുന്നവർ ആരാണ് എന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ ﷺ ‏:‏ "مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ"

“വല്ലവനും അനാവശ്യ സംസാരവും പ്രവർത്തനവും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല” (ബുഖാരി:1903)

•    അതിനാൽ ഭക്ഷണത്തോടൊപ്പം അനാവശ്യമായ എ ല്ലാ കാര്യങ്ങളിൽ നിന്നും നോമ്പുകാരൻ വിട്ടു നിൽ ക്കണം 
•    വായ മാത്രമല്ല എല്ലാ അവയങ്ങളും നോമ്പെടുക്ക ണം 
•    മഹാനായ സ്വഹാബി ജാബിറുബ്നു അബ്ദില്ല (റ) പറഞ്ഞു:

قَالَ أبُو عبدِ الله جَابِرُ بنُ عبدِ الله رضي الله عنهما : إذَا صُمْتَ فَليَصُمْ سَمْعُكَ وَبَصَرُكَ وَلِسَانُكَ عَنِ الكَذِبِ وَالمَحَارِمِ وَدَعْ أذَى الجَارِ وليَكُنْ عَلَيكَ وَقَارٌ وَسَكِينَةٌ يَوْمَ صَوْمِكَ وَلا تَجْعَلْ يَوْمَ صَوْمِكَ وَيَوْمَ فِطْرِكَ سَوَاءً (مصنف ابن أبي شيبة : 2/271)

“നീ നോമ്പെടുത്താൽ നിന്റെ കാതും, കണ്ണും, നാവും കളവിൽനിന്നും ഹറാമുകളിൽ നിന്നും നോമ്പെടുക്കട്ടെ. അയൽവാസിയെ ഉപദ്രവിക്കുന്നത് നീ ഒഴിവാക്കുകയും ചെയ്യണം. നിന്റെ നോമ്പിന്റെ ദിവസം നിനക്ക് ഗാംഭീര്യവും അച്ചടക്കവും ഉണ്ടാകണം. നിനക്ക് നോമ്പുള്ള ദിവസവും നോമ്പില്ലാത്ത ദിവസവും നീ ഒരു പോലെയാക്കരുത്“ 

•    ഇവ നോമ്പ് മുറിക്കില്ലെങ്കിലും നോമ്പിന്റെ കൂലി കുറച്ചു കളയുമെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചു
•    ഷെയ്ഖ് ഇബ്നു ബാസ് (റഹി) പറഞ്ഞു :
•    “ചീത്തവാക്കുകള്‍, പ്രവൃത്തികള്‍, ചിന്തകള്‍ എന്നി വകൊണ്ട് നോമ്പ് മുറിയുകയില്ലെങ്കിലും നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാകും” (ഫതാവാ ഇബ്‌നു ബാസ് 15/320)
•    അനാവശ്യങ്ങൾ ചെയ്യാതിരിക്കാനും ഇനി അനാവശ്യങ്ങൾക്ക് മറ്റുള്ളവർ പ്രേരിപ്പിച്ചാൽ താൻ ആത്മ സംയമനം കൈവിടാതിരിക്കാൻ വേണ്ടി സ്വന്തത്തെയും അവരെയും താൻ നോമ്പുകാരനാണ് എന്ന് ഓർമപ്പെടുത്താൻ പ്രവാചകൻ ﷺ  പഠിപ്പിച്ചു

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ ﷺ قَالَ :‏ الصِّيَامُ جُنَّةٌ، فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ‏.‏ مَرَّتَيْنِ

“വ്രതം ഒരു പരിചയാണ്. അതിനാൽ (നോമ്പുകാരൻ) ചീത്ത വാക്കു പറയുകയോ മാന്യതക്ക് നിരക്കാത്തത് പ്രവർത്തിക്കുകയോ ചെയ്യരുത്. അവനോട് ആരെങ്കി ലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താ ൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ രണ്ട് തവണ പറയട്ടെ…“ (ബുഖാരി: 1894)

സമയം പാഴാക്കരുത്
•    റമളാനിലെ ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വെറുതെ സമയം പാഴാക്കി കളയുന്ന പ്രവ൪ത്തനങ്ങളില്‍ സത്യവിശ്വാസികള്‍ ഏ൪പ്പെടരുത്. 
•    സമയം നഷ്ടപ്പെടുത്തൽ ഏറെ ഗൗരവമുള്ള വിഷയമാണ് 
•    ഇബ്നുൽ ഖയ്യിം (റഹി)  പറഞ്ഞു : 

إِضَاعَةُ الْوَقْتِ أَشَدُّ مِنْ الْمَوْتِ ، لِأَنَّ إِضَاعَةَ الْوَقْتِ تَقْطَعُكَ عَنْ اللَّهِ وَالدَّارِ الْآخِرَةِ ،وَالْمَوْتُ يَقْطَعُكَ عَنْ الدُّنْيَا وَأَهْلِهَا (الْفَوَائِدُ)

“സമയം നഷ്ടപ്പെടുത്തൽ മരണത്തേക്കാൾ കഠിനമാണ്, കാരണം ; സമയനഷ്ടം അല്ലാഹുവിളിച്ചു നിന്നും പരലോകത്തിൽ നിന്നും മുറിച്ചുകളയും,  എന്നാൽ മരണം ഇഹാലോകവും അതിന്റെ ആളുകളെയുമാണ് മുറിച്ചു കളയുന്നത്”

    അധികപേരും പാഴാക്കിക്കളയുന്ന വിലപിടിച്ച മൂന്ന് സമയങ്ങളുണ്ട്.
1.    അത്താഴ സമയം
•    അത്താഴം തയ്യാറാക്കുന്നതിലും ഉറക്കത്തിലുമായി ക്കൊണ്ടാണ് അത് നഷ്ടപ്പെടാറുള്ളത്
•    അല്ലാഹു ഒന്നാനാകാശത്തുണ്ടാകുന്ന രാവിന്റെ അവസാന മൂന്നിലൊന്ന് ഭാഗത്തെ സമയമാണ് ഇത് 

2.    സുബ്ഹി നമസ്‌കാരശേഷം അതിരാവിലെ. 
•    ഉറക്കത്തിലൂടെയാണ് അതിലധികവും നഷ്ടപ്പെടാറുള്ളത്
•    എന്നാൽ ഇത് അനുഗ്രഹീതമായ സമയമാണ് 
•    നബി ﷺ ഈ സമയത്തിനായി പ്രത്യേകം പ്രാർഥിച്ചിട്ടുണ്ട് : 

 عَنْ  عَلِيٍّ  رَضِيَ اللَّهُ عَنْهُ، قَالَ : قَالَ رَسُولُ اللَّهِ ﷺ : " اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا "  (احمد : 1320 ، حسنه الألباني)

“അല്ലാഹുവേ എന്റെ സമുദായത്തിന് അവരുടെ പ്രഭാത സമയങ്ങളിൽ അനുഗ്രഹം ചൊരിയണേ”

3.    നോമ്പ് തുറയുടെ സമയം 
•    മഗ്‌രിബിന് മുമ്പായി പകലിന്റെ അവസാന സമയം. നോമ്പുതുറക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നതി ലും സംസാരങ്ങളിലുമാണ് അധികവും നഷ്ടപ്പെടാറു ള്ളത്
•    പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന 3 സമയങ്ങളിൽ ഒന്നായി നബി ﷺ  പറഞ്ഞത് ഈ സമയമാണ് :

وَالصَّائِمُ حِينَ يُفْطِرُ (الترمذي : 2526) 

“...നോമ്പുകാരൻ അത് തുറക്കുമ്പോൾ...”

    സോഷ്യൽ മീഡിയയുടെ ഉപയോഗം
•    റമളാന്‍ സമാഗതമാവുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങ ളിലെ ഇടപെടലുകളില്‍ മനഃപൂര്‍വമായ നിയന്ത്രണ ങ്ങള്‍ വരുത്തിയിട്ടില്ലെങ്കില്‍ നമ്മുടെ ഖുര്‍ആന്‍ പാരായണത്തെയും മറ്റ് ദിക്‌റ് ദുആകളെയും അത് സാരമായി ബാധിക്കും. 
•    പകലും രാത്രിയുമായി നിശ്ചിത സമയത്ത് മാത്രമെ ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയുള്ളൂ എന്ന തീരുമാ നം സ്വയം എടുക്കേണ്ടതുണ്ട്. 
•    പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങളില്‍ നാം സോഷ്യന്‍ മീഡിയകളുടെ കൂടെയാവരുത്. 
•    റബ്ബിന്റെ മുന്നില്‍ നമ്മുടെ ആവശ്യങ്ങള്‍ മനസ്സുരുകി തേടേണ്ട സമയത്ത് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും സമയം കഴിക്കുന്നവ൪ നഷ്ടക്കാരാണ്. 
•    അത്താഴത്തിന്റെ സമയത്തും നോമ്പ് തുറക്കുന്ന സമയത്തും നമസ്‌കാരാനന്തര സമയത്തുമെല്ലാം നാം പ്രാര്‍ഥനയില്‍ തന്നെയാണ് കഴിച്ച് കൂട്ടേണ്ടത്