നബി ചരിത്രം - 63: ഹിജ്റ ആറാം വർഷം [ഭാഗം: 3]
നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ (തുടർച്ച)
ഖൈബറിൽ വെച്ച് കൊണ്ട് സലാമുബ്നു അബുൽഹഖീഖ് കൊല്ലപ്പെട്ടപ്പോൾ യസീറുബ്നു റസാം എന്ന ജൂതനെ അവർ അവരുടെ അമീറായി നിശ്ചയിച്ചു. ഈ വ്യക്തി നബി ﷺ യോട് യുദ്ധം ചെയ്യുന്നതിനു വേണ്ടി ഗത്വ്‌ഫാനിലേക്ക് മറ്റും ചെന്ന് കൊണ്ട് ആളുകളെ സംഘടിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഈ വിവരം നബിﷺക്ക് ലഭിച്ചു. അതോടെ നബി(ﷺ) 30 ആളുകളെ അബ്ദുല്ലാഹിബ്നു റവാഹرضي الله عنهയുടെ നേതൃത്വത്തിൽ അങ്ങോട്ട് പറഞ്ഞയച്ചു. ശവ്വാൽ മാസത്തിലായിരുന്നു ഈ യാത്ര. അബ്ദുല്ലാഹിബിനു അനീസ് رضي الله عنه അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ ഖൈബറിലേക്ക് പുറപ്പെട്ടു. യസീറിന്റെ അടുക്കലേക്ക് എത്തിയപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: ഞങ്ങൾ എന്ത് ആവശ്യത്തിനാണ് വന്നത് എന്ന് നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് വരെ ഞങ്ങൾ നിർഭയരായിരിക്കണം. അപ്പോൾ യസീർ പറഞ്ഞു : അങ്ങിനെ ആകട്ടെ. നിങ്ങളെ തൊട്ട് ഞാനും നിർഭയനായിരിക്കണം . അവരും അത് സമ്മതിച്ചു. സ്വഹാബികൾ പറഞ്ഞു: ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് വന്നത് നബിﷺയുടെ അടുക്കലേക്ക് നിങ്ങളെ പറഞ്ഞയക്കാൻ വേണ്ടിയാണ് . ഖൈബറിന്റെ അധികാരം നബിﷺ നിങ്ങളെ ഏൽപ്പിക്കും. നിങ്ങളോട് നല്ല നിലക്ക് നബിﷺ വർത്തിക്കുകയും ചെയ്യും.അധികാര തൽപരനായിരുന്ന യസീർ ഇത് കേട്ട ഉടനെ നബിﷺയുടെ അടുക്കലേക്കു പുറപ്പെട്ടു. അയാളുടെ കൂടെ മുപ്പത് ജൂതന്മാരും ഉണ്ടായിരുന്നു. ഓരോ സ്വഹാബിമാരുടെയും പിറകിലായിക്കൊണ്ടാണ് ഓരോ ജൂതന്മാരും ഉണ്ടായിരുന്നത്. ഒട്ടകപ്പുറത്ത് അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه ന്റെ പിറകിലായിരുന്നു യസീർ ഇരുന്നത്. അങ്ങിനെ അവർ മദീനയിലേക്ക് പുറപ്പെട്ടു.
ഹൈബറിൽ നിന്നും ആറു മൈൽ അപ്പുറം 'ഖർഖറതു സുബാർ' എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ യുടെ അടുക്കലേക്കുള്ള യാത്രയുടെ കാര്യത്തിൽ യസീറിന് ഖേദം തോന്നി. അയാൾ കുനിഞ്ഞു കൊണ്ട് അബ്ദുല്ലാഹിബിന് അനീസ് رضي الله عنه ന്റെ വാളിലേക്ക് നീങ്ങി. ഇത് കണ്ട് അബ്ദുല്ലാഹിബിന് അനീസ് رضي الله عنه വളരെ ബുദ്ധി പൂർവ്വം മാറി. തന്റെ ഒട്ടകത്തെ മുന്നോട്ടു തള്ളി. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ ശത്രുവേ നീ ചതിയാണ് കാണിച്ചത്. തന്റെ വാളൂരി യസീറിനെ വെട്ടി. യസീറിന്റെ കാൽ തുട മുറിഞ്ഞു പോന്നു. യസീർ ഒട്ടകപ്പുറത്ത് നിന്നും താഴെ വീണു. ഈ സന്ദർഭത്തിൽ അബ്ദുല്ല رضي الله عنه യെ അയാൾ അടിക്കുകയും അബ്ദുല്ല رضي الله عنه യുടെ തലയിൽ മുറിവേൽക്കുകയും ചെയ്തു. ഓരോ സ്വഹാബിമാരും തങ്ങളുടെ കൂടെയുണ്ടായിരുന്ന ജൂതന്മാരുമായി ഏറ്റു മുട്ടി. ഓടി രക്ഷപ്പെട്ട ഒരാളല്ലാത്ത ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു. മുസ്‌ലിംകളിൽ നിന്ന് ആരും തന്നെ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നി
ശേഷം ഈ സംഘം മദീനയിലേക്ക് മടങ്ങി. സംഭവിച്ച കാര്യങ്ങളെല്ലാം അവർ നബി ﷺ യോട് പറഞ്ഞു. നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് തന്ന ഭക്ഷണമാക്കുന്നു അത്. നിങ്ങളുടെ കയ്യിൽ ഇനി അത് ഉണ്ടെങ്കിൽ എനിക്കും തരിക. അവരിൽ ചിലർ അത് കൊണ്ടു വരികയും നബി ﷺ അതിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു. (ബുഖാരി: 4362. മുസ്ലിം :1935) (14) ശവ്വാൽ മാസത്തിൽ ഉകൈൽ ഉറൈന എന്നീ പ്രദേശങ്ങളിൽ നിന്നും ഒരു എട്ടംഗ സംഘം നബി ﷺ യുടെ അടുക്കലേക്ക് വന്നു. ഞങ്ങൾ മുസ്‌ലിംകളായി ജീവിക്കാമെന്ന് നബി ﷺ യോട് അവർ ഉടമ്പടി ചെയ്യുകയും ചെയ്തു. മദീനയിലെ ജീവിതം അവർക്ക് പ്രയാസമുണ്ടാക്കി. അങ്ങിനെ അവർക്ക് രോഗം പിടിപെട്ടു. അവരുടെ വയറുകൾ വീർക്കുകയും ശരീരം മെലിയുക യും ചെയ്തു. അവർ നബി ﷺ യോട് വന്ന് ഇക്കാര്യം പരാതി പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ ഞങ്ങൾ ദുർബലതയിൽ കഴിഞ്ഞലരായിരുന്നു. ആഡംബര ജീവിതത്തിൽ ഉണ്ടായിരുന്നവരല്ല. അങ്ങിനെ സക്കാത്തിന്റേതായി കൊണ്ടുവരപ്പെട്ട ഒട്ടകത്തെ കറന്നെടുത്ത പാലും മൂത്രവും കുടിക്കാൻ നബി ഇവർക്ക് അനുവാദം കൊടുത്തു. അതോടു കൂടി അവരുടെ അസുഖം മാറി. പക്ഷേ അവർ വഞ്ചന കാണിച്ചു. ആ ഒട്ടകത്തെ അറുക്കുകയും അതിന്റെ മേച്ചിൽകാരനെ കൊലപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഇവർ ഇസ്ലാം ഉപേക്ഷിച്ച് മുർത്തദ്ദാവുകയും ചെയ്തു. ഉറൈനക്കാർ ചെയ്ത ഈ ദുഷ്ടതയെക്കുറിച്ച് നബി ﷺ ക്ക് വിവരം കിട്ടിയപ്പോൾ കുർസുബ്നു ജാബിർ رضي الله عنه ന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന ഒരു സംഘത്തെ അവരുടെ പിറകെ അയച്ചു. അവരെ പിടിച്ചു കൊണ്ടു വന്ന് കൈ കാലുകൾ മുറിച്ചു. കല്ലുകൾ നിറഞ്ഞ ഭൂപ്രദേശത്ത് അവരെ വലിച്ചെറിഞ്ഞു. വെള്ളം പോലും കിട്ടാതെ അവിടെ കിടന്നു മരിക്കുകയാണുണ്ടായത്. (ബുഖാരി :3018. മുസ്ലിം :1671)
ഇവരെക്കുറിച്ചാണ് ഖുർആനിലെ ഈ വചനം അവതരിച്ചത്.
"അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചു കളയപ്പെടുകയോ, നാടു കടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും".(മാഇദ: 33)
അഹ്സാബ് യുദ്ധത്തിനു ശേഷം ഉണ്ടായ ഇത്തരം സൈനിക നിയോഗങ്ങളിലൊന്നും കൈപ്പേറിയ യുദ്ധം ഉണ്ടായിട്ടില്ല. മറിച്ച് മദീനക്കെതിരെ ഇറങ്ങുവാൻ ഉദ്ദേശിക്കുകയും കീഴടങ്ങാൻ തയ്യാറാകാതിരിക്കുകയും ചെയ്ത ഗോത്രങ്ങൾക്കും നാട്ടുകാർക്കും മുന്നറിയിപ്പുകൾ നൽകുക എന്നുള്ളതായിരുന്നു ഇത്തരം നീക്കങ്ങളുടെ ലക്ഷ്യം. അഹ്സാബ് യുദ്ധവും ബനൂ ഖുറൈള യുദ്ധവും കഴിഞ്ഞതോടു കൂടി ജൂതന്മാരുടെയും മുശ്രിക്കുകളുടെയും ശക്തിയെല്ലാം ക്ഷയിച്ചു. യുദ്ധത്തിലൂടെ മുസ്ലിംകളെ നേരിടാം എന്നുള്ള പ്രതീക്ഷയും അവർക്ക് നഷ്ടപ്പെട്ടു. ഹുദൈബിയ സന്ധിയിൽ നിന്ന് വ്യക്തമായ കാര്യവും അതു തന്നെയായിരുന്നു. ഇസ്ലാമിന്റെ ശക്തിയെ അംഗീകരിക്കലായിരുന്നു ഹുദൈബിയ സന്ധി. "യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കി