وعن أبي موسى رَضِيَ اللهُ عنه، عن النَّبيِّ ﷺ قال: "عَلَى كُلِّ مُسْلِمٍ صَدَقةٌ، فَقَالُوا: يَا نَبِيَّ اللَّهِ، فَمَنْ لَمْ يَجِدْ؟ قَالَ: يَعْمَلُ بِيَدِهِ، فَيَنفَعُ نَفْسَهُ وَيَتَصَدَّقُ، قَالُوا: فَإِنْ لَمْ يَجِدْ؟ قَالَ: يُعِينُ ذَا الحَاجَّةِ الْمَلْهُوفَ، قَالُوا: فَإِنْ لَمْ يَجِدْ؟ قَالَ: فَلْيَعْمَلْ بِالْمَعْرُوفِ، وَلْيُمْسِكْ عَنِ الشَّرِّ؛ فَإِنَّهَا لَهُ صَدَقَةٌ" (البخاري : 3783)
അർഥം:
അബൂ മൂസാ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: “മുഴുവൻ മുസ്‌ലിംകളുടെ മേലിലും സ്വദക്വ നിർബന്ധമാണ്. അവർ (സ്വഹാബിമാർ) ചോദിച്ചു: അതിന് കഴിയാത്തവർ (എന്ത് ചെയ്യും) ? അവിടുന്ന് പറഞ്ഞു: അവൻ്റെ കൈകൾ കൊണ്ട് അദ്ധ്വാനിച്ച് സ്വയം ഉപകാരമെടുക്കുകയും സ്വദക്വ നൽകുകയും ചെയ്യാം. അവർ (സ്വഹാബിമാർ) ചോദിച്ചു: അപ്പോൾ അതിന് കഴിയാത്തവർ (എന്ത് ചെയ്യും)? അവിടുന്ന് പറഞ്ഞു: ആവശ്യക്കാരനെയും ബലഹീനനെയും അവൻ സഹായിക്കട്ടെ. അവർ (സ്വഹാബിമാർ) ചോദിച്ചു: അപ്പോൾ അതിന് കഴിയാത്തവർ (എന്ത് ചെയ്യും)? അവിടുന്ന് പറഞ്ഞു: അവൻ നന്മ പ്രവർത്തിക്കുകയും തിന്മ തടയുകയും ചെയ്യട്ടെ. അത് അവന് സ്വദക്വയാണ്.”
വിശദീകരണം:
• വിശ്വസിയെ സംബന്ധിച്ച് നന്മ ചെയ്യാൻ അവസരം ധാരാളമാണ്.
• ഓരോ ആളുകൾക്കും അവർക്ക് കഴിയുന്ന നന്മകൾ ചെയ്ത് പുണ്യം നേടാവുന്നതാണ്.
• ഒഴിഞ്ഞ് മാറിനടന്ന് പുണ്യം നഷ്ടപ്പെടുത്തു നവനല്ല വിശ്വാസി.
• ആളുകളുമായി ഇടപഴകി അവരുടെ പ്രശ്നങ്ങൾ ക്ക് പരിഹാരം കണ്ടെത്തുന്നത് പുണ്യമുള്ള കാര്യമാ ണ്.
• ധനമില്ല, അദ്ധ്വാനിക്കാൻ ശേഷിയില്ല എന്നതൊന്നും സ്വദക്വയുടെ ബാധ്യതയെ തെട്ട് ഒരാളെ ഒഴിവാക്കി കൊടുക്കുന്നില്ല.
• ധനമില്ലാത്തവരും അദ്ധ്വാനിക്കാൻ കഴിയാത്തവരും പാവപ്പെട്ടവരുടെയും ബലഹീനരുടെയും പുനര ധിവാസത്തിനായുള്ള പ്രവർത്തനങ്ങളിൽ ശരീരം കൊണ്ടും സമയം കൊടുത്തു കൊണ്ടും സഹായിക്കൽ സ്വദക്വയാണ്.
• പ്രബോധന പ്രവർത്തനത്തിൽ സജീവരാകുന്ന വ്യക്തികൾക്ക് ലഭിക്കുന്ന പുണ്യങ്ങൾ പ്രവചനാതീതമാണ്.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ (20) اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ (21) وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ (22) أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ (23) إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ (24) إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ (25) [يس : 20-25]
“പട്ടണത്തിൻ്റെ അങ്ങേ അറ്റത്ത് നിന്ന് ഒരാള്‍ ഓടിവന്ന് പറഞ്ഞു: എൻ്റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍. നിങ്ങളോട് യാതൊരു പ്രതിഫലവും ചോദി ക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക. ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവൻ്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം? അവനു പുറമെ വല്ല ദൈവങ്ങളേയും ഞാന്‍ സ്വീകരിക്കുകയോ? പരമകാരുണികന്‍ എനിക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാര്‍ശ എനിക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല. അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരിക്കും. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ എൻ്റെ വാക്ക് കേള്‍ക്കുക.”