ഹദീഥ് 22: വിനയമുള്ളവരാവുക

عن عِياضِ بنِ حِمارٍ رَضِيَ اللَّهُ عنه قال: قال رسولُ اللَّهِ ﷺ: "ِإنَّ اللَّهَ أَوْحَى إِلَيَّ أَنْ تَوَاضَعُوا حَتَّى لَا يَفْخَرَ أَحَدٌ عَلَى أَحَدٍ، وَلَا يَبْغِيَ أَحَدٌ عَلَى أَحَدٍ" [صحيح أبي داود 4895] 

അർഥം:
ഇയാദ് ബിൻ ഹിമാർ (റ) വിൽ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “നിങ്ങൾ വിനയമുള്ളവരാകൂ, ഒരാളും മറ്റാരാളുടെ മേൽ ദുരഭിമാനം നടിക്കരു തെന്നും അതിക്രമം കാണിക്കരുതെന്നും അല്ലാഹു എനിക്ക് ബോധനം നൽകിയിരിക്കുന്നു.”

വിശദീകരണം:
•    വിനയം വലിയ മഹത്വമുള്ള സ്വഭാവ ഗുണമാണ്. 
•    അല്ലാഹുവിൻ്റെ മാർഗത്തിൽ വിനയത്തോടെ ജീവിക്കുന്നവർക്ക് അല്ലാഹു ഔന്നത്യം നൽകും.
•    പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടുവന്ന വസ്തുതകൾ ഉൾക്കൊള്ളാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും വിനയമുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ.
•    അഹങ്കാരം, അഹംഭാവം, ദുരഭിമാനം തുടങ്ങിയ ദുഃസ്വഭാവങ്ങൾ നിർബന്ധമായും ഉപേക്ഷിക്കേണ്ടതാണ്.
•    അല്ലാഹുവിൻ്റെ അനുഗ്രഹത്തിൽ നിന്നും അകന്നു പോകാൻ ദുസ്വഭാവങ്ങൾ കാരണമാകും.
•    സത്യത്തെ നിരാകരിക്കലും ജനങ്ങളെ നിസാരവൽക്കരിക്കലുമാണ് അഹങ്കാരം.
•    അഹങ്കാരം മനുഷ്യൻ്റെ നാശത്തിനുള്ള കാരണമാണ്.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا         [الفرقان : 63] 

“പരമകാരുണികൻ്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.”

وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ     [الحجر: 88]

“സത്യവിശ്വാസികള്‍ക്ക് നീ നിൻ്റെ ചിറക് താഴ്ത്തിക്കൊടുക്കുക.”