34. سبإ (സബഅ്) ആയത്ത് 43-44

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ قَالُوا۟ مَا هَـٰذَآ إِلَّا رَجُلٌۭ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَـٰذَآ إِلَّآ إِفْكٌۭ مُّفْتَرًۭى ۚ وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌۭ﴿٤٣﴾

 وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ قَالُوا അവര്‍ പറയും مَا هَـٰذَا ഇവനല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ (മനുഷ്യന്‍) അല്ലാതെ يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَصُدَّكُمْ നിങ്ങളെ തടയുവാന്‍ عَمَّا كَانَ ആയിരുന്നതില്‍നിന്നു يَعْبُدُ ആരാധിക്കും آبَاؤُكُمْ നിങ്ങളുടെ പിതാക്കള്‍ وَقَالُوا അവര്‍ പറയുകയും ചെയ്യും مَا هَـٰذَا ഇതല്ല إِلَّا إِفْكٌ കള്ളം (നുണ) അല്ലാതെ مُّفْتَرًى കെട്ടിച്ചമക്കപ്പെട്ട وَقَالَ പറയുകയും ചെയ്യും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلْحَقِّ യഥാര്‍ത്ഥ (സത്യ)ത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ഒരു ജാലം (ചെപ്പിടിവിദ്യ) അല്ലാതെ مُّبِينٌ പ്രത്യക്ഷമായ.

34:43നമ്മുടെ "ആയത്തുക"ള്‍ വ്യക്തമായ നിലയില്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: "ഇവന്‍ നിങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവരുന്നതില്‍നിന്ന് നിങ്ങളെ തടയുവാന്‍ ഉദ്ദേശിക്കുന്ന ഒരു മനുഷ്യന്‍ എന്നല്ലാതെ (മറ്റൊന്നും) അല്ല". "ഇതു കെട്ടിച്ചമക്കപ്പെട്ട ഒരു കള്ളം [നുണ] അല്ലാതെ (മറ്റൊന്നും) അല്ല" എന്നും അവര്‍ പറയും. (ആ) അവിശ്വസിച്ചവര്‍ യഥാര്‍ത്ഥത്തെക്കുറിച്ച് - അതവര്‍ക്കു വന്നെത്തിയപ്പോള്‍ - പറയുകയാണ്‌: "ഇതു പ്രത്യക്ഷമായ ഒരു ജാലമല്ലാതെ (മറ്റൊന്നും) അല്ല".

وَمَآ ءَاتَيْنَـٰهُم مِّن كُتُبٍۢ يَدْرُسُونَهَا ۖ وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍۢ﴿٤٤﴾

وَمَا آتَيْنَاهُم നാമവര്‍ക്കു നല്‍കിയിട്ടില്ല مِّن كُتُبٍ വേദഗ്രന്ഥങ്ങളൊന്നും يَدْرُسُونَهَا അവര്‍ പഠിച്ചറിയുന്ന وَمَا أَرْسَلْنَا നാം അയച്ചിട്ടുമില്ല إِلَيْهِمْ അവരിലേക്കു قَبْلَكَ നിന്‍റെ മുമ്പ് مِن نَّذِيرٍ ഒരു താക്കീതുകാരനെയും.

34:44അവര്‍ പഠിച്ചറിയുമാറുള്ള യാതൊരു വേദഗ്രന്ഥങ്ങളും നാം അവര്‍ക്കു കൊടുത്തിട്ടില്ല; നിനക്കുമുമ്പ് അവരിലേക്കു ഒരു താക്കീതുകാരനെയും നാം അയച്ചിട്ടുമില്ല.

തഫ്സീർ : 43-44

അവിശ്വാസികളുടെ ഒന്നാമത്തെ ആരോപണം നബി() യെപ്പറ്റിയും, രണ്ടാമത്തേതു ഖുര്‍ആനെപ്പറ്റിയും, മൂന്നാമത്തേതു ഖുര്‍ആനും നബി()യും പ്രബോധനം ചെയ്യുന്ന തത്വങ്ങളെ സംബന്ധിച്ചുമാകുന്നു. നിരര്‍ത്ഥങ്ങളായ ഈ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ഇവര്‍ക്കു വല്ല അര്‍ഹതയും ഉണ്ടോ? ഇല്ല. വേദഗ്രന്ഥത്തെക്കുറിച്ചുള്ള പരിചയമോ, പ്രവാചകന്‍മാര്‍ മുഖേന സിദ്ധിച്ച അറിവോ ഇവര്‍ക്കുണ്ടായിരുന്നെങ്കില്‍, അതിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിധി കല്‍പ്പിക്കുവാന്‍ ഇവര്‍ക്കു ന്യായമുണ്ടായിരുന്നു: അറബി മുശ്രിക്കുകള്‍ക്കു അതു രണ്ടും ഇല്ലല്ലോ.