ഹദീഥ് 37: നിസ്കാരം ശ്രദ്ധയോടെ

عن أبي هريرة رضي الله عنه عن النبي ﷺ : "إِنَّ الرَّجُلَ لَيُصَلِّي سِتِّينَ سَنَةً، وَمَا تُقْبَلُ لَهُ صَلَاةً، وَلَعَلَّهُ يُتِمُّ الرُّكُوعَ وَلَا يُتِمُّ السُّجُودَ، وَيُتِمُّ السُّجُودَ وَلَا يُتِمُّ الرُّكُوعَ" (السلسلة الصحيحة : 2535)

അർഥം:
അബൂ ഹുറൈറ (റ) ൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : “ഒരു മനുഷ്യൻ 60 വർഷം നിസ്കരിക്കും, എന്നാൽ അയാളുടെ ഒറ്റ നിസ്കാരം പോലും സ്വീകരിക്കപ്പെടുകയില്ല. റുകൂഅ് പൂർത്തിയാക്കി ചെയ്യുമ്പോൾ അവൻ സുജൂദ് പൂർത്തിയാക്കുന്നില്ല. സുജൂദ് പൂർത്തിയാക്കുമ്പോൾ അവൻ റുകൂഅ് പൂർത്തിയാക്കുന്നില്ല.”

വിശദീകരണം :

عَنْ أَبِي مَسْعُودٍ الْبَدْرِيِّ، قَالَ قَالَ رَسُولُ اللَّهِ ﷺ : "لاَ تُجْزِيءُ صَلاَةُ الرَّجُلِ حَتَّى يُقِيمَ ظَهْرَهُ فِي الرُّكُوعِ وَالسُّجُودِ" (أبو داود : 855)

അബൂമസ്ഊദ് അല്‍ ബദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നതു വരെ നമസ്കാരം ശരിയാകുകയില്ല.”

أَسْوَأُ النَّاسِ سَرِقَةً الَّذِي يَسْرِقُ صَلَاتَهُ. قَالُوا: يَا رَسُولَ اللهِ وَكَيْفَ يَسْرِقُهَا. قَالَ: "لَا يَتِمُّ رُكُوعَهَا وَلَا سُجُودَهَا" (أحمد : 310/5)

നബി ﷺ പറഞ്ഞു: നമസ്കാരത്തിലുള്ള കള്ളത്തരമാണ് ഏറ്റവും വലിയ കളവ്. അവ൪ (സ്വഹാബികള്‍) ചോദിച്ചു : നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്? നബി ﷺ പറഞ്ഞു: “റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വഹിക്കാതിരിക്കല്‍.”

فَوَيۡلٌ لِّلۡمُصَلِّينَ ٤ ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ ٥  ٱلَّذِينَ هُمۡ يُرَاءُونَ     (الماعون : 6-4)

“എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ. ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ”