وَمَن يَقْنُتْ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعْمَلْ صَـٰلِحًۭا نُّؤْتِهَآ أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًۭا كَرِيمًۭا﴿٣١﴾
33:31അല്ലാഹുവിനോടും, അവന്റെ റസൂലിനോടും നിങ്ങളില്‍നിന്ന് ആര് വിനയം (അഥവാ ഭക്തി) കാണിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ, അവള്‍ക്കു അവളുടെ പ്രതിഫലം രണ്ടു പ്രാവശ്യം നാം നല്കുന്നതാകുന്നു. അവള്‍ക്കു മാന്യമായ ഉപജീവനം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 31-31
ദുര്‍വൃത്തികള്‍ ചെയ്യുന്നപക്ഷം സാധാരണക്കാരെ അപേക്ഷിച്ച് നബി(ﷺ)യുടെ പത്നിമാര്‍ക്കു കൂടുതല്‍ ശിക്ഷയുണ്ടായിരിക്കുമെന്നപോലെത്തന്നെ, ഭക്തിയോടും അച്ചടക്കത്തോടും കൂടി ഇരിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്കു കൂടുതല്‍ പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ആഢംബരജീവിതവും ഐഹികസുഖസൗകര്യങ്ങളും ത്യജിച്ചുകൊണ്ട് നബി(ﷺ) തിരുമേനിയൊന്നിച്ചു ക്ഷമാപൂര്‍വ്വം ജീവിക്കുന്നതിനുപകരം പരലോകത്തുവെച്ച് മാന്യമായ ഉപജീവനം അല്ലാഹു അവര്‍ക്കു തയ്യാറാക്കി വെച്ചിരിക്കുന്നുവെന്നു സന്തോഷവാര്‍ത്തയും അറിയിക്കുന്നു.