وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٢٩﴾
34:29അവര്‍ [അവിശ്വാസികള്‍] പറയുന്നു: "എപ്പോഴാണ് ഈ വാഗ്ദാനം (ഉണ്ടാവുക) നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!?"
قُل لَّكُم مِّيعَادُ يَوْمٍۢ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةًۭ وَلَا تَسْتَقْدِمُونَ﴿٣٠﴾
قُل പറയുക لَّكُم നിങ്ങള്‍ക്കുണ്ട് مِّيعَادُ يَوْمٍ ഒരു നിശ്ചിത ദിവസം, ദിവസത്തിന്റെ നിശ്ചയം لَّا تَسْتَأْخِرُونَ നിങ്ങള്‍ പിന്നോട്ട് പോകയില്ല, പിന്തുകയില്ല عَنْهُ അതില്‍നിന്നു, അതുവിട്ടു سَاعَةً ഒരു നാഴികയും وَلَا تَسْتَقْدِمُونَ നിങ്ങള്‍ മുന്നോട്ടു പോകയുമില്ല, മുന്തുകയുമില്ല.
34:30(നബിയേ) പറയുക: "നിങ്ങള്‍ക്കു ഒരു നിശ്ചിത ദിവസമുണ്ട്; (അതു വരുമ്പോള്‍) നിങ്ങള്‍ അതുവിട്ട് ഒരു നാഴിക സമയവും പിന്നോട്ടു പോകുകയില്ല; മുന്നോട്ടും പോകുകയില്ല".
തഫ്സീർ : 29-30
‘പുനരുത്ഥാനത്തെക്കുറിച്ചു നിങ്ങള്‍ പറയാറുണ്ടല്ലോ. അതു വാസ്തവമാണെങ്കില്‍ അതെപ്പോഴാണ് സംഭവിക്കുക? അതൊന്നു പറഞ്ഞു തരണം’ എന്നു അവിശ്വാസികള്‍ പരിഹാസപൂര്‍വ്വം ചോദിക്കുകയാണ്. ‘അതിനൊരു നിശ്ചിതസമയമുണ്ട്. അതു എപ്പോഴാണെന്നു പറയാന്‍ വയ്യ. പക്ഷേ, അതു വന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നു യാതൊരു രക്ഷയും, നീക്കുപോക്കും ലഭിക്കുന്നതല്ല. ഇതാണ് നിങ്ങള്‍ ആലോചിക്കേണ്ടത്’ എന്നാണതിനുള്ള മറുപടി.